Advertisment

റിയാദ് കാര്‍ണിവലിന് പ്രൗഢമായ സമാപനം. ഫ്രന്റ്‌സ് ക്രിയേഷന്‍സ് ബിസിനസ് എക്‌സലന്‍സ് അവാര്‍ഡുകള്‍ വിതരണം ചെയ്തു,

author-image
admin
Updated On
New Update

റിയാദ്: ഫ്രന്റ്‌സ് ക്രിയേഷന്‍സ് നെസ്‌റ്റോ ഹൈപ്പര്‍മാര്‍ക്കറ്റിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച റിയാദ് കാര്‍ണിവല്‍ ശ്രദ്ധേയമായി. സൗദിയിലെ നേപ്പാള്‍ അംബാസഡര്‍ മഹേന്ദ്ര സിംഗ് മുഖ്യാതിഥിയായിരുന്നു . നെസ്‌റ്റോ അസീസിയ ട്രെയിന്‍ മാള്‍ ഓഡിറ്റോറിയത്തില്‍ നടന്ന  പരിപാടി സൗദി പൗരപ്രമുഖന്‍ അബൂദ് ബാമക്കറ ഉദ്ഘാടനം ചെയ്തു.

Advertisment

 

publive-image publive-image

ഇന്ത്യയും നേപ്പാളുമായുളള സൗഹൃദത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. സൗദി തൊഴില്‍ വിപണി യില്‍ ഇന്ത്യന്‍ സമഹത്തിന്റെ സേവനം അഭിനന്ദനാര്‍ഹമാണെുന്നും  അദ്ദേഹം പറഞ്ഞു. നവാസ് വെളളിമാട്കുന്ന്  അധ്യക്ഷത വഹിച്ചു. ബിസിനസ് രംഗത്തും സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ മേഖലയിലും പ്രവര്‍ത്തിക്കുന്നവരെ ചടങ്ങില്‍ ആദരിച്ചു.

publive-image publive-image

ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന്  തെരഞ്ഞെടുത്ത 9 പേര്‍ക്കാണ് ഫ്രന്റ്‌സ് ക്രിയേഷന്‍സ് ബിസിനസ് എക്‌സലന്‍സ് അവാര്‍ഡ് നല്‍കി ആദരിച്ചത്.മാസ് മീഡിയ, സിനിമാ നിര്‍മാണം, ബിസിനസ് തുടങ്ങി വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച സമീറ അസീസ്, മലയാളി വ്യവസായിയും സംസ്ഥാന ചലചിത്ര അവാര്‍ഡ് ജോതാവും ആളൊരുക്കം സിനിമയുടെ നിര്‍മാതാവുമായ ജോളി ലോനപ്പന്‍ ദമാം, ആയോധന കല, വിദ്യാഭ്യാസം, ബിസിനസ് തുടങ്ങളിയ മേഖലയില്‍ ശ്രദ്ധ നേടിയ ഡോ. ഷിഹാന്‍ കെ കെ അഹമദ് ഷാര്‍ജ, ലൈറ്റ് ടവര്‍ മാനേജിംഗ് ഡയറക്ടറും യു.എ.ഇയിലെ ആഘോഷ വേളകളില്‍ സര്‍ക്കാര്‍ മന്ദിരങ്ങളും കൊട്ടാരങ്ങളും അലങ്ക്കാരമാക്കുന്ന തൃശ്ശൂര്‍ ഗുരുവായൂര്‍  സ്വദേശി ഡോ. യൂസുഫ് കരിക്കയില്‍, ശാസ്ത്ര സാങ്കേതിക ബിസിനസ് രംഗത്തെ പ്രമുഖന്‍ മുറുന ടെക്‌നോളജീസ് മാനേജിംഗ് ഡയറക്ടര്‍ അജുന്‍ ഫ്രാങ്ക്‌ലിന്‍ ഹായില്‍,

publive-image publive-image

വ്യവസായ പ്രമുഖനും ഒ ഐ സി സി ഗ്‌ളോബല്‍ കമ്മറ്റി ട്രഷറര്‍ മജീദ് ചിങ്ങോലി, സക്‌സസ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ മാനേജിംഗ് ഡയറക്ടര്‍ സൈദ് മസ്ഊദ്, മനാഖ് ട്രേഡിംഗ് മാനേജിംഗ് ഡയറക്ടര്‍ മിര്‍ഷാദ് ബക്കര്‍ എന്നിവര്‍ക്കാണ് അവാര്‍ഡ് സമ്മാനിച്ചത്. സാമൂഹിക, വിദ്യാഭ്യാസ, ജീവകാരുണ്യ രംഗത്തു മൂന്ന് പതിറ്റാണ്ടായി പ്രവര്‍ത്തിക്കു അന്താരാഷ്ട്ര എനര്‍ജി ഫോറത്തിലെ ഉദ്യോഗസ്ഥന്‍ ഇബ്രാഹിം സുബ്ഹാന് ലൈഫ് ടൈം അചീവ്‌മെന്റ് അവാര്‍ഡും സമ്മാനിച്ചു.

publive-image publive-image

ഇന്ത്യന്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഷൗക്കത്ത് പര്‍വേസ്, മുന്‍ ചെയര്‍മാന്‍ ഡോ. ദില്‍ഷാദ്, അല്‍ യസ്മിന്‍ സ്‌കൂള്‍ പ്രിന്‍സില്‍ ഡോ. കെ റഹ്മത്തുല്ല, ബ്രിട്ടിഷ്  സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ബിഷി ഷാം, മോഡേന്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മുഹമ്മദ് ഹനീഫ്, എന്‍ ആര്‍ കെ ചെയര്‍മാന്‍ അഷ്‌റഫ് വടക്കേവിള, അറബ് ന്യൂസ് ലേഖകന്‍ ഗസന്‍ഫര്‍ അലി ഖാന്‍, ഫ്രന്റി കട്രി ഹെഡ് സുഹൈല്‍ സിദ്ദീഖി,

publive-image publive-image

ലാന്റ് മാര്‍ക് ബിള്‍ഡേഴ്‌സ് പ്രതിനിധി ഷാഹുല്‍, ജരീല്‍ മെഡിക്കല്‍സ് പ്രതിനിധി നസ്‌റുല്‍, ഇന്ത്യാ ഫോറം പ്രസിഡന്റ് ഡോ. അഷ്‌റഫ്, അബ്ദുല്ല വല്ലാഞ്ചിറ, വി ജെ നസ്‌റുദ്ദീന്‍, ഷംനാദ് കരുനാഗപ്പളളി, ജയന്‍ കൊടുങ്ങല്ലൂര്‍, അഫ്താബ് റഹ്മാന്‍ എന്നിവര്‍ സംബന്ധിച്ചു.

publive-image publive-image

മുഖ്യാതിഥികള്‍ക്കുളള ഉപഹാരം ടി പി മുഹമ്മദ്, ശിഹാബ് കൊട്ടുകാട് എന്നിവര്‍ സമ്മാനിച്ചു. സജിന്‍, ഫൈസല്‍ എന്നിവര്‍ അവതാരകരായിരുന്നു . കെ എസ് എ അംഗന, ഫ്രന്റ്‌സ് ക്രിയേഷന്‍സ് പ്രവര്‍ത്തകര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ഷക്കീല വഹാബ് രചനയും ഹിഷാം അബ്ദുല്‍ വഹാബ് ഈണവും നല്‍കി സിത്താര കൃഷ്ണകുമാര്‍ ആലപിച്ച മോതിരക്കല്ല് സംഗീത ആല്‍ബത്തിന്റെ പ്രകാശനവും നടന്നു

publive-image publive-image

കളിവീട് കുടുംബ കൂട്ടായ്മ, കൈരളി ഡാന്‍സ് അക്കാദമിയുടെ നേതൃത്വത്തില്‍ ഇവ, അലിഫ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍, ദേവിക നൃത്തകലാ ക്ഷേത്ര എന്നിവര്‍ പങ്കെടുത്ത സൗഹൃദ സംഗീത നൃത്ത മത്സരവും അരങ്ങേറി. പത്മിനി യു നായര്‍, രേഷ്മ ദീപക് കലാനി എന്നിവര്‍ വിധികര്‍ത്താക്കളായിരുന്നു . നൗഫിന സാബു , ലാജ അഹദ്, ഫൗസിയ എന്നിവരുടെ നേതൃത്വത്തില്‍ പായസ മത്സരം, പഴം പച്ചക്കറി അലങ്കാര മത്സരം എന്നിവ  നടന്നു വിജയികള്‍ക്കുളള ഉപഹാരവും ചടങ്ങില്‍ വിതരണം ചെയ്തു. കാര്‍ണിവലിന്റെ ഭാഗമായി ഫുഡ് ഫെസ്റ്റ്, ചിത്ര പ്രദര്‍ശനം, കരകൗശല ഉല്‍പ്പങ്ങളുടെ വില്‍പ്പന എന്നിവയും അരങ്ങേറി. ഉബൈദ് എടവണ്ണ സ്വാഗതവും സുബി സജിന്‍ നന്ദിയും പറഞ്ഞു.

publive-image publive-image

Advertisment