Advertisment

റിയാദ് ഇൻഡ്യൻ ഇസ്ലാഹി സെന്റർ സുമേശി യൂണിറ്റ് പുന: സംഘടിപ്പിച്ചു

author-image
admin
Updated On
New Update

റിയാദ് : റിയാദ് ഇന്ത്യൻ ഇസ്‌ലാഹി സെന്ററിനുകീഴിൽ പ്രവർത്തിക്കുന്ന ശുമസി ഏരിയ 2019 -22 വർഷത്തി ലേക്കുള്ള ഭരണ നേതൃത്വത്തെ തെരഞ്ഞെടുത്തു.അഷ്‌റഫ്‌ തിരുവനന്തപുരം (പ്രസിഡന്റ് ) , ഷംസുദീന്‍ പുനലൂര്‍ (ജനറൽ സെക്രട്ടറി ), ഉമ്മര്‍ഖാന്‍ തിരുവനന്തപുരം (ട്രഷറർ ) ഷുകൂര്‍ചേലാമ്പ്ര,റിയാസ് തിരൂര്‍, ഹനീഫ തലശേരി ,ഇസ്മായില്‍ മമ്പുറം ( വൈസ് പ്രസിഡന്റ് ) മുഹമ്മദ്‌ ഹാഷിം, അംജദ് കുനിയില്‍, അബ്ദുല്‍ഗഫൂര്‍ തലശേരി,മുനീര്‍ ചെറുവാടി (സെക്രട്ടറി) , കബീര്‍ ആലുവ( എം ജീ എം) , അഷ്‌റഫ്‌ തലശേരി (ലേൺ ദി ഖുർആൻ) , റസല്‍ തൃശൂര്‍( സ്പീക്കേഴ്സ് ഫോറം )എന്നിവരാണ് പ്രധാന ഭാരവാഹികൾ ,

Advertisment

publive-image

അഷ്‌റഫ്‌ തിരുവനന്തപുരം (പ്രസിഡന്റ് ) , ഷംസുദീന്‍ പുനലൂര്‍ (ജനറൽ സെക്രട്ടറി ), ഉമ്മര്‍ഖാന്‍ തിരുവനന്തപുരം (ട്രഷറർ )

റിയാദ് ഇന്ത്യന്‍ ഇസ്‌ലാഹി സെന്റർ തിരഞ്ഞെടുപ്പ് സമിതി അംഗം അഡ്വ.അബ്ദുൽ ജലീൽ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു തെരഞ്ഞെടുപ്പിനോടനുബന്ധിച്ചു നടന്ന ലേൺ ദി ഖുർആൻ ദേശീയ സംഗമം സുമേശി ഏരിയാ പ്രചരണം ഇസ്ലാഹി സെന്റർ സീനിയർ വൈ.പ്രസിഡന്റ് അബൂബക്കർ എടത്ത നാട്ടുകര നിർവ്വഹിച്ചു. സ്വാഗത സംഘം ജനറൽ കൺവീനർ മുഹമ്മദ് സുൽഫീഖർ ആശംസകളർപ്പിച്ചു സംസാരിച്ചു

മാർച്ച് 29 നൂർ അൽ മാസ് ഇസ്തിറാഹയിൽ വെച്ച് നടക്കുന്ന ലേൺ ദി ഖുർആൻ സംഗമത്തിന്റെ ശുമസി ഏരിയ പ്രചരണം ശക്തമാക്കുമെന്നും പരമാവധി ആളുകളിലേക്ക്‌ സന്ദേശം എത്തിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു .

ഇന്ത്യന്‍ ഇസ്‌ലാഹി സെന്റർ ജനറൽ സെക്രട്ടറി അബ്ദു റസാക്ക് സ്വലാഹിയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ അഷ്‌റഫ്‌ തിരവനന്തപുരം സ്വാഗതവും ഷംസുദീന്‍ പുനലൂര്‍ നന്ദിയും പറഞ്ഞു

Advertisment