Advertisment

റിയാദ്‌ കലാഭവൻ ഷീല രാജുവിനും അരുണ്‍ സക്കറിയക്കും യാത്രയയ്പ്പ്‌ നല്‍കി

author-image
admin
Updated On
New Update

റിയാദ് : ദീര്‍ഘക്കാലത്തെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ജീവകാരുന്ന്യപ്രവര്‍ത്തകയും ഗായികയും റിയാദ് കലാഭവന്‍ വനിതാവേദി ചാരിറ്റി കണ്‍വീനറുമായ ഷീല രാജു,ചുരിങ്ങിയ നാളുകള്‍കൊണ്ട് റിയാദില്‍ അറിയപെടുന്ന ഗായകന്‍ അരുണ്‍ സക്കറിയ്ക്കും റിയാദ് കലാഭവന്‍ യാത്രയയ്പ്പ് നല്‍കി. അല്‍ റയാന്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ രക്ഷാധികാരി ഷാജഹാന്‍ കല്ലമ്പലം അധ്യക്ഷത വഹിച്ചു.

Advertisment

publive-image

ഷീല രാജുവിന് വനിതാവേദി ട്രഷറര്‍ ജിജി ബിനു ഉപഹാരം കൈമാറുന്നു.

ആശംസകള്‍ നേര്‍ന്നുകൊണ്ട് സത്താര്‍ കായംകുളം , വിജയന്‍ നെയ്യാറ്റിന്‍കര, ഷിജു എന്‍ വി, സത്താര്‍ മാവൂര്‍  ഗിരീഷ്‌ കോഴിക്കോട്,  വനിതാവേദി പ്രസിഡണ്ട്‌ വല്ലി ജോസ്, മുന്ന കാപ്പാട്, രാജന്‍ കാരിച്ചാല്‍ ,മുജീബ്‌ കൊല്ലം, അശ്വതി, ജിജി ബിനു, എന്നിവര്‍ സംസാരിച്ചു. നല്ലൊരു ജീവകാരുന്ന്യപ്രവര്‍ത്തകയും നല്ലൊരു ഗായകനും നമുക്കിടയില്‍ വിടവ് സൃഷ്ട്ടിക്കുന്നുവെന്ന് ആശംസനേര്‍ന്നവര്‍ അഭിപ്രായപെട്ടു.  തുടര്‍ന്ന് യാത്രയയ്പ്പിന് നന്ദി പറഞ്ഞുകൊണ്ട് ഷീല രാജു, അരുണ്‍ സക്കറിയ എന്നിവര്‍ സംസാരിച്ചു, ചടങ്ങിന് സജി കൊല്ലം സ്വാഗതവും ,ജോര്‍ജ്‌കുട്ടി മാക്കുളം നന്ദിയും പറഞ്ഞു.

publive-image

അരുണ്‍ സക്കറിയക്കുള്ള ഉപഹാരം ഗിരീഷ്‌ കോഴിക്കോട് സമ്മാനിക്കുന്നു.

Advertisment