Advertisment

മതേതര ചേരിയോടൊപ്പം ചേർന്ന് നിൽക്കുക. റിയാദ് കെ. ഡി.എം.എഫ്mf

author-image
admin
Updated On
New Update

റിയാദ്: ഇന്ത്യയുടെ പാരമ്പര്യം മതേതരത്വത്തിന്റേതാണ്.ഭരണകൂടം രാജ്യത്ത് അസ്ഥിരത സൃഷ്ടിച്ച് ഫാസിസം അതിന്റെ ഏറ്റവും ഭയാനകരമായ രീതിയിൽ മുന്നോട്ട് പോവുന്ന സാഹചര്യത്തിൽ ഒരോ പൗരനും അവന്റെ സമ്മതിദാനാവകാശം വിനിയോകിക്കാനുള്ള സുവർണ്ണാവസരം വന്ന് ചേർന്നിരിക്കുകയാണ്. പ്രാർത്ഥന കൊണ്ടും നമ്മുടെ സമ്മതിദാനാവകാശം ശരിയായ ദിശയിൽ വിനിയോഗിച്ചും മതേതര ചേരിയോടൊപ്പം ചേർന്ന് നിൽക്കാൻ തയ്യാറാവണമെന്ന് സുലൈ, ഖാൻ ഇസ്തിറാ ഹയിൽ ചേർന്ന വാർഷിക ജനറൽ ബോഡി യോഗം അഭ്യർത്ഥിച്ചു.

Advertisment

publive-image

റിയാദ് കോഴിക്കോട് ജില്ലാ മുസ്ലീം ഫെഡറേഷൻ വാർഷിക ജനറൽ ബോഡി യോഗം സിറ്റി ഫ്ലവർ മാനേജിംഗ്‌ ഡയറക്ടർ അഹമ്മദ് കോയ ഉദ്ഘാടനം ചെയ്യുന്നു.

പ്രസിഡണ്ട് മൂസക്കുട്ടി നെല്ലിക്കാപറമ്പിന്റെ ആദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ  അബൂട്ടി മാസ്റ്റർ ശിവപുരം മുഖ്യ പ്രഭാക്ഷണം  നടത്തി. സിറ്റി ഫ്ലവർ മാനേജിംഗ്‌ ഡയറക്ടർ അഹമ്മദ് കോയ പരിപാടി ഉദ്ഘാടനം ചെയ്തു. മുഹമ്മദ് ശാഫി ഹുദവി ഉദ്ബോധന പ്രസംഗം നടത്തി. ശമീർ പുത്തൂർ പ്രവർത്തന റിപ്പോർട്ടും അബ്ദുൽ കരീം പയോണ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. സംഘടനാ പ്രവർത്തനം ജാഗ്രതയോടെ എന്ന വിഷയത്തിൽ ഇ.ടി.അബ്ദുൽ ഗഫൂർ കൊടുവള്ളി ക്ലാസ്സെടുത്തു.

പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കെ. ഡി.എം.എഫ്. വൈസ് ചെയർമാൻ അബ്ദുസ്സലാം കളരാന്തിരിക്ക് യാത്രയപ്പ് നൽകി. കഴിഞ്ഞ കാല കെ. ഡി.എം.എഫ് നേതാക്കളെ ചടങ്ങിൽ ആദരിച്ചു.അബ്ദുൽ മജീദ് പയ്യന്നൂർ, അബ്ദുസമദ് പെരുമുഖം, ബഷീർ താമരശ്ശേരി, അബ്ദുറഹിമാൻ ഫറോക്ക്, അഷ്റഫ് അച്ചൂർ, നജീബ് നെല്ലാങ്കണ്ടി, അബ്ദുല്ലത്തിഫ് മടവൂർ, ഉമ്മർ മീഞ്ചന്ത, എന്നിർ ആശംസകൾ നേർന്നു.

അബ്ദുല്ലത്തീഫ് മാവൂർ, ജുനൈദ് മാവൂർ, ഷബീർ ചക്കാലക്കൽ, ശഹീൽ കല്ലോട്, ഫസലുറഹിമാൻ പതിമംഗലം, ആബിദ് മച്ചക്കുളം, ശരീഫ് മുടൂർ, ശബീൽ പുവ്വാട്ട് പറമ്പ്, ഷറഫുദ്ദീൻ എം എംപറമ്പ്, ഷാഹുൽ ചെറൂപ്പ, അമീൻ വെളിമണ്ണ, ശഹീർ വെള്ളി മാട്കുന്ന്, സഫറുള്ള കൊയിലാണ്ടി, ബഷീർ പാലക്കുറ്റി, ശറഫുദ്ദീൻ മടവൂർ, സിദ്ധീക്കലി ആരാമ്പ്രം, മുഹമ്മദ് റാഫി നരിക്കുനി, ശമീർ മച്ചകുളം, മുഹമ്മദ് കായണ്ണ, നസാഖ് മയങ്ങിൽ, അബ്ദുറഹിമാൻ ബിച്ചി, സിദ്ദീഖ് കൊറോളി, ഫായിസ് മങ്ങാട് തുടങ്ങിയവർ പരിപാടികൾ നിയന്ത്രിച്ചു.ജനറൽ സെക്രട്ടറി ശമീർ പുത്തൂർ സ്വാഗതവും ട്രഷറർ അബ്ദുൽ കരീം പയോണ നന്ദിയും പറഞ്ഞു.

 

Advertisment