Advertisment

റിയാദ് കെ എം സി സി സ്‌കൂൾ ഫെസ്റ്റ് ; അൽ യാസ്മിൻ ഇന്റർനാഷണൽ സ്‌കൂൾ ചാമ്പ്യന്മാർ

author-image
admin
New Update

റിയാദ്: കെ.എം.സി.സി സെൻട്രൽ കമ്മിറ്റി റിയാദിലെ മുഴുവൻ ഇന്ത്യൻ സ്കൂളുക ളെയും പങ്കെടുപ്പിച്ച് നടത്തിയ ഇന്റർ സ്കൂൾ ഫെസ്റ്റ് സീസൺ 2 ശ്രദ്ധേയമായി. പ്രവാസി വിദ്യാർത്ഥികളുടെ സർഗ്ഗാത്മകവും ബുദ്ധിപരവുമായ കഴിവുകളെ കണ്ടെത്തുന്നതിനും പരിപോഷിപ്പിക്കുന്നതിനുമായി സംഘടിപ്പിച്ച സ്കൂൾ ഫെസ്റ്റ് നാട്ടിലെ യുവജനോത്സവ വേദികളെ അന്വർത്ഥമാക്കി. 1200 ലധികം വിദ്യാർത്ഥികൾ പങ്കെടുത്ത ഫെസ്റ്റിൽ 196 പോയിന്റ്  നേടി അൽയാസ്മിൻ ഇന്റർനാഷണൽ സ്കൂൾ ജേതാക്കളായി. 83 പോയിന്റ് നേടിയ ഇന്റർനാഷണൽ ഇന്ത്യൻ എംബസി സ്ക്കൂൾ രണ്ടാം സ്ഥാനവും നേടി. അൽയാ സ്മിൻ സ്കൂളിലെ ലന ഇഖ്ബാൽ കലാതിലകമായി തെരഞ്ഞെടുക്കപ്പെട്ടു.

Advertisment

publive-image

റിയാദ് കെ എം സി സി സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച ഇന്ത്യൻ സ്‌കൂൾ ഫെസ്റ്റ് സീസൺ 2വിൽ ഓവറോൾ ചാമ്പ്യന്മാരായ അൽ യാസ്മിൻ ഇന്റർനാഷണൽ സ്‌കൂളിന് പ്രസിഡണ്ട് സി പി മുസ്തഫയും ആക്ടിങ് സെക്രട്ടറി ജലീൽ തിരൂരും ചേർന്ന് ട്രോഫി സമ്മാനിക്കുന്നു.

വെള്ളിയാഴ്ച ഉച്ചക്ക് ശേഷം രണ്ട് മണിയോടെ ആരംഭിച്ച ഫെസ്റ്റ് സെൻട്രൽ കമ്മിറ്റി പ്രസിഡണ്ട് സി.പി.മുസ്തഫ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ സുബൈർ അരിമ്പ്ര അധ്യക്ഷത വഹിച്ചു. തുടർന്ന് നടന്ന സ്റ്റേജിതരയിനങ്ങളിൽ മത്സരാർ ത്ഥികളുടെ തള്ളിക്കയറ്റമായിരുന്നു. ഡ്രോയിംഗ് & കളറിംഗ്, ക്ലേ മോഡലിംഗ്, ഇംഗ്ലിഷ് പദ്യം ചൊല്ലൽ, ഫാൻസി ഡ്രസ്, സ്റ്റോറി ടെല്ലിംഗ്, കാർഡ് മേക്കിംഗ്, ഇംഗ്ലീഷ് പ്രസംഗ മത്സരം, ബൊക്കെ നിർമ്മാണം, ക്വില്ലിംഗ്, ന്യൂസ് റീഡിംഗ്, ബ്രോഷർ മേക്കിംഗ്, ഇംഗ്ലിഷ് ലേഖന മത്സരം, പവർ പോയിന്റ് പ്രസന്റേഷൻ, സാലഡ് മേക്കിംഗ്, ഫാബ്രിക് പെയിന്റിംഗ്, മൊബൈൽ ഫോട്ടോഗ്രാഫി, കാലിഗ്രാഫി തുടങ്ങിയ ഇനങ്ങളിൽ നിരവധി വിദ്യാർത്ഥികൾ പങ്കെടുത്തു. ഉപയോഗശൂന്യമായ വസ്തുക്കൾ എങ്ങിനെ മനോഹ രമായ നിർമ്മിതിയാക്കാമെന്ന സന്ദേശം നൽകിയ ബെസ്റ്റ് ഔട്ട് ഓഫ് വേസ്റ്റ്,

സൗദി അറേബ്യയുടെ സംസ്കാരവും പ്രൗഡിയും വികസനവും പശ്ചാത്തലമാക്കി യിട്ടുള്ള ആർട്ട് എക്സിബിഷൻ, ശാസ്ത്രരംഗത്തെ കൗതുകങ്ങളും സാധ്യതകളും ചിത്രീകരിച്ച സയൻസ് എക്സിബിഷൻ എന്നിവ ആകർഷകമായിരുന്നു. കുട്ടികളിലെ കഴിവുകളെ ലൈവ് സ്റ്റേജിൽ വിലയിരുത്തുന്ന ഷൈനിംഗ് സ്റ്റാർ, 22 ഇനങ്ങളിലായി ഒരുക്കിയ ഓൺ ദ സ്പോട്ട് ടാലന്റ് ഗൈയിംസ് എന്നിവയിൽ നിരവധി വിദ്യർത്ഥികളും കുടുംബങ്ങളും പങ്കെടുത്തു. ഇന്റർ സ്കൂൾ ഡിബേറ്റ്, ഷാഫി ചിറ്റത്തുപാറ നേതൃത്വ ത്തിൽ നടന്ന ക്വിസ് മത്സരവും ഉന്നത നിലവാരം പുലർത്തി. ഇടക്കിടെ വന്ന് പോയ ചാറ്റൽ മഴയും പൊടിക്കാറ്റും ഫെസ്റ്റിന്റെ ആവേശത്തെ കെടുത്തിയില്ല.

എക്സിറ്റ് 18 ലെ നോഫ ഓഡിറ്റോറിയത്തിൽ പന്ത്രണ്ട് വേദികളിലായാണ് പരിപാടി നടന്നത്. മുസ്ലിം ലീഗിന്റെ സമുന്നതരായ നേതാക്കളെ കുറിച്ച് വിശദീകരിക്കുന്ന പോസ്റ്റർ പ്രദർശനം, സി.എച്ച് സെന്ററടക്കം മുസ്ലിം ലീഗിന്റെയും കെ.എം.സി.സിയുടെയും ജീവകാരുണ്യ പ്രവർത്തനങ്ങൾ പ്രതിപാദിക്കുന്ന പോസ്റ്റർ, ബൈത്തുറഹ്മ പദ്ധതിയുടെ കട്ടൗട്ട് എന്നിവയെല്ലാം വിവിധ തലങ്ങളിൽ നിന്നെത്തിയ വിദ്യാർത്ഥികൾക്കും രക്ഷിതാ ക്കൾക്കും കൗതുകം പകർന്നു. സംഘാടന മികവും കുറ്റമറ്റ ജഡ്ജ്മെന്റും പരിപാടിയെ മികവുറ്റതാക്കി.

സമാപന സമ്മേളനത്തിൽ ഓവറോൾ ചാമ്പ്യന്മാരായ അൽയാസ്മിൻ ഇന്റർനാഷണൽ സ്കൂളിന് പ്രസിഡണ്ട് സി.പി.മുസ്തഫയും രണ്ടാം സ്ഥാനം നേടിയ ഇന്റർനാഷണൽ ഇന്ത്യൻ സ്കൂളിന് ആക്ടിംഗ് സെക്രട്ടറി ജലീൽ തിരൂരും ട്രോഫികൾ സമ്മാനിച്ചു. ഇബ്രാ ഹിം സുബ്ഹാൻ, യു.പി.മൂസ്തഫ, മുജീബ് ഉപ്പട, കബീർ വൈലത്തൂർ, ഉസ്മാനലി പാലത്തിങ്ങൽ, സത്താർ താമരത്ത്, ശിഹാബ് പള്ളിക്കര, ഷംസു പെരുമ്പട്ട, മാമുക്കോയ ഒറ്റപ്പാലം പങ്കെടുത്തു. കൺവീനർ മുഹമ്മദ് ഷാഹിദ് മാസ്റ്റർ സ്വാഗതവും കോ ഓർഡി നേറ്റർ പി.സി.അബ്ദുൽ മജീദ് നന്ദിയും പറഞ്ഞു.

റസാഖ് വളക്കൈ , കെ.ടി. അബൂബക്കർ , അഷ്റഫ് കൽപകഞ്ചേരി, ബഷീർ താമരശ്ശേരി, സയ്യിദ് നാസർ തങ്ങൾ, അബ്ദുറഹ്മാൻ ഫറോക്ക്, ഷാഫി കരുവാരക്കുണ്ട്, സി.കെ.ഹംസ ക്കോയ, സിദ്ദീഖ് തുവ്വൂർ , ഇസ്മായിൽ കരോളം, പി.സി.അലി , മുഹമ്മദ് കുട്ടി വയനാട്, സിദ്ദീഖ് കോങ്ങാട്, സുഹൈൽ കൊടുവള്ളി, ബഷീർ ചേറ്റുവ, അഷ്‌റഫ് മേപ്പാടി, ഷഫീഖ് കൂടാളി, കുട്ടിമോൻ, നാസർ മംഗലത്ത്, അൻഷാദ് കൈപ്പമംഗലം,അമീൻ ചാക്കീരി, ബഷീർ വല്ലാഞ്ചിറ, ഷഹീൽ പേരാമ്പ്ര, മുഹമ്മദ് അലി മങ്കട, ഷുഹൈബ് പനങ്ങാങ്ങര, റഹീം കൊപ്പം, ഹനീഫ മൂർക്കനാട്,

ഗഫൂർ കൂട്ടായി, മെഹബൂബ് വള്ളിക്കുന്ന്, ഷാജഹാൻ വള്ളിക്കുന്ന്, ബഷീർ ഇരുമ്പുഴി, ഫിറോസ് എടവണ്ണപാറ, റഹൂഫ് അരിമ്പ്ര, മുനീർ മക്കാനി, ഷൌക്കത്ത് കടമ്പോട്, ബഷീർ വേങ്ങര, ബഷീർ മുത്തവ്വല്ലൂർ, ഗഫൂർ ഒളവട്ടൂർ, നജ്മുദ്ധീൻ മഞ്ഞളാകുഴി, റഹീം കെ ടി, ഹാരിസ് കുറുവ, യൂനുസ് ഇരുമ്പുഴി, ഹംസത്തലി പനങ്ങാങ്ങര, ഫൈസൽ ചേളാരി, ജലീൽ എറണാകുളം, ശിഹാബ് മണ്ണാർമല, സിപി സലാം, ഷുക്കൂർ പറവണ്ണ, റഫീഖ് ചെറുമുക്ക്, ഷംസു പൊന്നാനി, കുഞ്ഞിപ്പ തവനൂർ , അസീസ് വെങ്കിട്ട, കെ. ടി അബൂബ ക്കർ മങ്കട, സി കെ അബദുറഹ്മാൻ, റഫീഖ് പൂപ്പലം, നൗഫൽ താനൂർ, ഇഖ്ബാൽ തിരൂർ, കെ.സി ലത്തീഫ്, നദീറ ഷംസ്, ഖമറുന്നീസ മുഹമ്മദ്, ജസീല ബഷീർ, നുസൈബ മാമു, ഹസ്ബിന നാസർ, ഷിംന മജീദ്, താഹിറ മാമുക്കോയ, റജീന റാഫി എന്നിവർ നേതൃത്വം നൽകി.

publive-image

കെ എം സി സി സ്‌കൂൾ ഫെസ്റ്റ് വിജയികൾ

കെ.എം.സി സി സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച ഇന്റർ സ്കൂൾ ഫെസ്റ്റ് 2019 വിജയികൾ (സെക്ഷൻ, മത്സരയിനം, വിജയികളുടെ പേര് യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ ). കെ ജി സെക്ഷൻ: കളറിംഗ്: സന നജ്മുദ്ദീൻ, എം.താരിണി, സാബിക് ഷെയ്ഖ് മുഹമ്മദ്, ക്ലേ മോഡലിംഗ്: അനിഷ്ക പത്ര, സംവൃത സുനിൽ, മുഹമ്മദ് അഫ്താൻ, ഇംഗ്ലീഷ് പദ്യം: താലിൻ സഹ്റ, അനിഷ്ക പത്ര, അബ്ദുൽ മുഖ്തദിർ, ഫാൻസി ഡ്രസ്: ഹന മറിയം, മറിയം അൻവർ, സംവൃത സുനിൽ,

1-2 സെക്ഷൻ: സ്റ്റോറി ടെല്ലിംഗ്: സഫ ഷംസ്, ഹൈസ സാജിദ്, അൽ സഹ്റ അബ്ദുൽ സമദ്, ക്ലേ മോഡലിംഗ് : മാധവി കൃഷ്ണ, അനന്യ ശിവാനന്ദൻ, സമീഹ നസ് നീൻ, കളറിംഗ്: ആദിഥ്യൻ.എ, അബ്ദുൽ അസീം, അനയ് സൻജിത്, ഫാൻസി ഡ്രസ്: ശർമിള ശ്രീ, മുഹമ്മദ് സൽമാൻ സുനീർ, നിർമൽ കൃഷ്ണ, 3 - 5 സെക്ഷൻ: ക്ലേ മോഡലിംഗ്: അതിവ് സുനിൽകുമാർ, ആർ.തിലാൻ, ഹാദി ഇസ്ലാം, കളറിംഗ്: ദിയ പ്രശാന്ത്, ഐശ അൻജല; ഫിദ നജ്മുദ്ദീൻ, കാർഡ് മേക്കിംഗ്: റാനിയ സുഹറ, ഷുയാൻ മുഹമ്മദ്, ഫിദ നജ്മുദ്ദീൻ, ബെസ്റ്റ് ഔട്ട് ഓഫ് വേസ്റ്റ്: റസിൻ മുഹമ്മദ്,

അബ്ദുള്ള വാജിദ് അലി, സെയ്ദ സിദ്ര ഫാതിമ, പ്രസംഗം: മുഹമ്മദ് ഖാദിരി , ഹാദിയ സാജിദ്, ലാമിസ് ബിൻ ഇഖ്ബാൽ, 6-8 സെക്ഷൻ: ആർട് എക്സിബിഷൻ: ലന ഇഖ്ബാൽ, ഒമർ അബ്ദുള്ള, ഇലാന എലിസബത്ത്, സയൻസ് എക്സിബിഷൻ: എസ്.എസ്.സഫ, അർണവ് സിംഗ്, അരീബുദ്ദീൻ, ബൊക്കെ മേക്കിംഗ്: അരുനന്ദ പ്രവീൺ, ജിസ്മാരിയ, ഹൈഫ മുനീർ, ക്വില്ലിംഗ്: ജിസ്മാരിയ, ആയിശ പി.സി, നിരഞ്ജൻ ബിജു, ബെസ്റ്റ് ഔട്ട് ഓഫ് വേസ്റ്റ്: മുഹമ്മദ് ഇസ്മായിൽ, ഹസീം ഹാരിഷ്, തഖിയ ഫഖ്റുദ്ദീൻ, ഡ്രോയിംഗ് & കളറിംഗ്: ഫാത്തിമ ഷിഫ്ന, ദേവിക ബാബുരാജ്, ഫിദ നവാസ്, ന്യൂസ് റീഡിംഗ്: രൂപശ്രീ, ആയിശ വാജിദ് അലി,

ലന ഇഖ്ബാൽ, ബ്രോഷർ മേക്കിംഗ്: സെയ്യദ് ഉമർ ഫാറൂഖ്, ആയിശ മുംതാസ്, ഇംഗ്ലീഷ് ലേഖനം: ലന ഇഖ്ബാൽ, ആയിശ ഫർഹാന, ഇനിയാൻ ശിവകുമാർ , 9-12 സെക്ഷൻ: ആർട് എക്സിബിഷൻ: സാറ കലീൻ, അർജുൻ ഹരിദാസ്, ഫാത്തിമ ഷദ്ദ, ഡ്രോയിംഗ് & കളറിംഗ്: അൻവിത സുനിൽകുമാർ, ആസ്യ നവാസ്, അഫ്നാൻ ഫൈസൽ, പ്രസംഗം: ഫലഖ് പലോജി, സൂനി നാസർ, ഇഫ്ര ഫാത്തിമ, പവർ പോയിന്റ്: രോഹിത് പ്രശാന്ത്, മേഘന അനൂപ്‌, ഫിസ ജംഷീദ്, മൊബൈൽ ഫോട്ടോഗ്രാഫി:

ഫാത്തിമ ഫിദ, റേവിക ശുക്ല, ആസ്യ നവാസ്, സാലഡ് മേക്കിംഗ്: മേഘന അനൂപ്, അലീൻ റഹ്മാൻ, ഫാബ്രിക് പെയ്ന്റിംഗ്: അൻവിത സുനിൽകുമാർ, സൈനബ് അബ്ദുള്ള, റാബിയ മോമിൻ, കാലിഗ്രാഫി: ആസ്വ നവാസ്, നബിഹ അമീന, അഫ്നാൻ ഫൈസൽ, ഇംഗ്ലീഷ് ലേഖനം: അയ്മൻ ബിൻ അംജത് അലി, ഹന ഷിറിൻ, റിദ ഫാത്തിമ, സയൻസ് എക്സിബിഷൻ: മുഹമ്മദ് അബ്ദുൽ മുഖ്സിത്, ഫൗസിയ, ആശിഖ് അബ്ദുള്ള, ക്വിസ്: ബിനേൻ ബിജു & എം. യാസീൻ ഫയാദ് ടീം, മുഹമ്മദ് ജാസിം & മുഹമ്മദ് ടീം , ബിൻഷ ഫാതിമ & ഷിഖ ഷെറിൻ ടീം, ഷൈനിംഗ് സ്റ്റാർസ് (ഗേൾസ്): ആയിശ പി.സി, ഇസ്സ ആമിന, നിരഞ്ജൻ ബാബു, ഷൈനിംഗ് സ്റ്റാർസ് (ബോയ്സ് ): മുഹമ്മദ് സാലിഹ്, ലാമിസ് ബിൻ ഇഖ്ബാൽ, ആഗ്നേയ് സുരേഷ്. ഡിബേറ്റ് : അഭിരാജ്, സൈനബ് ഖാസി (വ്യക്തിഗത ചാമ്പ്യന്മാർ)

Advertisment