Advertisment

കുട്ടികളുടെ സര്‍ഗ്ഗശേഷി വിളിച്ചോതുന്ന റിയാദ് സലഫി മദ്റസ സർഗസംഗമം, വെള്ളിയാഴ്ച.

author-image
admin
Updated On
New Update

റിയാദ്: റിയാദ് ഇന്ത്യൻ ഇസ്‌ലാഹി സെന്ററിന് കീഴിൽ ബത്ത ഇസ്‌ലാമിക് കോൾ& ഗൈഡൻ സിന്റെ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന റിയാദ് സലഫി മദ്റസയുടെ വാർഷിക സർഗ്ഗ സംഗമം  " മഹർജാൻ 2020" ജനുവരി 31, വെള്ളിയാഴ്ച അസീസിയിലെ നെസ്റ്റോ ഓഡിറ്റോ റിയത്തിൽ വെച്ച് നടക്കും.ഉച്ചയ്ക്ക് 2.00 മണിക്ക് ആരംഭിക്കുന്ന പ്രോഗ്രാം രാത്രി 9.30 വരെയാ യിരിക്കും പരിപാടികള്‍ നടക്കുകയെന്ന് മദ്രസാ ഭാരവാഹികള്‍ റിയാദില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Advertisment

publive-image

റിയാദ് സലഫി മദ്റസ പ്രതിനിധികള്‍ റിയാദില്‍ വാര്‍ത്താസമ്മേളനത്തില്‍.

സീനിയർ, ജൂനിയർ, സബ്ജൂനിയർ വിഭാഗങ്ങളിലായി മദ്റസയിലെ മുഴുവൻ വിദ്യാർത്ഥികളും സ്റ്റേജ് പ്രോഗ്രാമുകളിൽ പങ്കാളികളാവും  കോൽക്കളി, ഒപ്പന, ദഫ്, മാർച്ച് പാസ്റ്റ്, വെൽക്കം പ്രോഗ്രാം, അറബിക് ട്രഡീഷണൽ പ്രോഗ്രാം, സംഘഗാനം, സംഭാഷണ ഗാനങ്ങൾ, എന്നിങ്ങനെ ഗ്രൂപ്പ് പ്രോഗ്രാമുകളും, മലയാള ഗാനം, സംഭാ ഷണ ഗാനം, മലയാളം പ്രസംഗം, ഇംഗ്ലീഷ് പ്രസംഗം, ഖിറാഅത്ത് എന്നിങ്ങനെ വ്യക്തിഗത പരിപാടികളും വേദിയിൽ അരങ്ങേറും.

ആനുകാലിക വിഷയങ്ങളുടെ സാമൂഹിക പശ്ചാത്തലം ആധികാരികതയോടെ പരിചയപ്പെ ടുത്തുവാനും , രാജ്യത്തിന്റെ സാമൂഹിക ഐക്യ മുഖമുദ്ര വ്യക്തമാക്കുകയും ചെയ്യുന്ന പ്രത്യേക പരിശീലകരുടെ നേതൃത്വത്തിൽ തയ്യാറാക്കിയ പ്രോഗ്രാം സർഗ്ഗ സംഗമത്തിൽ വിദ്യാർത്ഥികൾ അവതരിപ്പിക്കും. 1982ൽ റിയാദിൽ ആരംഭിച്ച റിയാദ് സലഫി മദ്റസ ബത്തയിലെ ശാരറെയിൽ സ്ട്രീറ്റിലെ കൂൾടെക് ബിൽഡിങ്ങിലാണ് പ്രവർത്തിക്കുന്നത്. വെള്ളി, ശനി ദിവസങ്ങളിൽ ഉച്ചക്ക് 2.30 മുതൽ 6.00 മണി വരെയാണ് മദ്റസയുടെ പ്രവർത്തന സമയം.

രണ്ടു  വർഷം കൊണ്ട് വിശുദ്ധ ഖുർആൻ പൂർണമായും ആശയ സഹിതം മനഃപാഠമാക്കുന്ന തഹ്ഫീളുൽ ഖുർആൻ റെഗുലർ കോഴ്സ് ഞായർ മുതൽ വ്യാഴം വരെയുള്ള ദിവസങ്ങളിൽ രാവിലെ 6.30 മുതൽ 12.30 വരെ മദ്റസയിൽ നടന്നുവരുന്നു.

ഞായർ, ചൊവ്വ ദിവസങ്ങളിൽ വൈകിട്ട് 6.00 മുതൽ 8.30 വരെ ഈവനിംഗ് ഹിഫ്ള് കോഴ്സും ഖുർആൻ പാഠ്യപദ്ധതിയായി സംഘടിപ്പിക്കുന്നു. മുഴുവൻ കോഴ്സുകളിലേക്കും അഡ്മിഷൻ തുടരുന്നതായും, അഡ്മിഷനു വേണ്ടി 011 4037916, 0534167247, 0506264219 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണെന്നും മദ്റസ പ്രിൻസിപ്പൽ സഅദുദ്ദീൻ സ്വലാഹി അറിയിച്ചു.

സർഗ്ഗ സംഗമത്തിനുള്ള എല്ലാ ഒരുക്കങ്ങൾ പൂർത്തിയായതായും, പൊതുജനങ്ങൾക്കും, കുടുംബ ങ്ങൾക്കും സർഗ്ഗസംഗമം  വീക്ഷിക്കുന്നതിനുള്ള എല്ലാ സൗകര്യവും ഒരുക്കിയതായും സംഘാടക സമിതി അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ മുഹമ്മദ് സുൽഫിക്കർ , സഅദ് സ്വലാഹി , അഡ്വ അബ്ദുൽ ജലീൽ , അംജദ് അൻവാരി , ഫൈസൽ പൂനൂർ , ഷറഫു പുളിക്കൽ എന്നിവര്‍ പങ്കെടുത്തു.

Advertisment