Advertisment

വന്‍ ജനതിരക്ക് പരിഗണിച്ച് റിയാദ് സീസന്‍ 2020 ജനവരി അവസാനം വരെ നീട്ടി.

author-image
admin
New Update

റിയാദ് :  ജനങ്ങളിൽനിന്ന് നല്ല പ്രതികരണം ലഭിക്കുന്നതിനാല്‍   സൗദിയുടെ തലസ്ഥാനമായ റിയാദില്‍ നടക്കുന്ന സീസണ്‍ ഫെസ്റ്റിവല്‍ ജനുവരി അവസാനം വരെ നീട്ടി ഉത്തരവായി . ഡിസംബര്‍ 15ന് അവസാനിക്കുന്ന തരത്തിലായിരുന്നു ഫെസ്റ്റിവല്‍ സജ്ജീകരിച്ചിരുന്നത്.

Advertisment

publive-image

എന്നാല്‍ വന്‍ തിരക്ക് അനുഭവപ്പെടുന്ന സാഹചര്യത്തിലാണ് തീരുമാനമെന്ന് ജനറല്‍ എന്‍റര്‍ടെയിന്റ്മെന്റ് അതോറിറ്റി അറിയിച്ചു. സൗദി കിരീടാവകാശിയുടെ പ്രത്യേക നിര്‍ദേശ പ്രകാരമാണ് തീരുമാനം. റിയാദിലെ 12 സ്ഥലങ്ങളിലായാണ് ലോകോത്തര വാണിജ്യ കലാ സാഹസിക പരിപാടികള്‍ നടക്കുന്നത്. എഴുപത് ലക്ഷത്തിലേറെ പേരാണ് ഇതിനകം ഫെസ്റ്റിവല്‍ സന്ദര്‍ശിക്കാനെത്തിയത്.രണ്ടു കോടി സന്ദര്‍ശക രെയാണ് ഫെസ്റ്റിവലില്‍ പ്രതീക്ഷിക്കുന്നത് .

publive-image

റിയാദ് സീസൺ വഴി  നേരിട്ടും അല്ലാതെയും സ്വദേശികൾക്ക് 46,000 തൊഴിലവ സരങ്ങൾ സൃഷ്ടിക്കാനായി. ടൂറിസം അടക്കം എല്ലാ കാര്യത്തിലും എന്റർടൈൻമെന്റ് അതോറി റ്റിക്ക് കൃത്യമായ നിലപാടുകളുണ്ട്. റിയാദിനോട് ചേർന്ന് കിടക്കുന്ന നഗരങ്ങളിലാണ് ടൂറിസത്തെ ആദ്യ ഘട്ടമെന്ന നിലയിൽ പ്രോത്സാഹിപ്പിക്കുന്നത്. പിന്നീട് മറ്റു നഗരങ്ങളി ലേക്കും വ്യാപിപ്പിക്കും.

publive-image

400 ലധികം സ്‌പോൺസർമാരാണ് റിയാദ് സീസൺ ഏറ്റെടുത്തിരിക്കുന്നത് -ബോളിവുഡ് സൂപർ താരം ഷാറൂഖ് ഖാൻ, ഹോളിവുഡ് ആക്ഷൻ താരം ജാകി ചാൻ, ബെൽജിയം താരം ജീൻ ക്ലൗഡ് വാൻദാം, അമേരിക്കൻ താരം ജൈസൻ മോമോ, സൗദി ഗായകൻ മുഹമ്മദ് അബ്ദു, ഈജിപ്ഷ്യൻ ഗായകരായ അംറ് ദിയാബ്, ഹാനി ശാകിർ, സുആദ് അബ്ദുല്ല (കുവൈത്ത്), സഅദ് അൽഫറാജ്, നാസർ അൽഖസബി (സൗദി), യുസ്‌റാ, റജാ അൽജദാവി എന്നിവരെ റിയാദ് സീസന്‍ ഫെസ്റ്റിവലില്‍ ആദരിച്ചിരുന്നു. കലാ സാംസ്കാരിക ടൂറിസം രംഗത്ത് വലിയ കുതിച്ചുചാട്ടമാണ് റിയാദ് സീസന്‍ വഴി ലക്ഷ്യമിടുന്നത്

publive-image

Advertisment