Advertisment

പ്രവാസി സുരക്ഷാപദ്ധതിക്ക് കെ.എം സി സി ഇന്ന് തുടക്കം കുറിക്കും

author-image
admin
Updated On
New Update

റിയാദ് :കെ. എം. സി. സി റിയാദ് സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവാസിക ൾക്കായി ആരംഭിക്കുന്ന പ്രവാസി സുരക്ഷ പദ്ധതിക്ക് ഇന്ന് തുടക്കം കുറിക്കുമെന്നു സെൻട്രൽ കമ്മിറ്റി ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.

Advertisment

publive-image

കെ എം സി സി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികള്‍ റിയാദില്‍ വാര്‍ത്താസ മ്മേളനത്തില്‍ പ്രവാസി സുരക്ഷാപദ്ധതി പ്രഖ്യാപനം  നടത്തുന്നു.

നൂറ് റിയാൽ അംഗ്വത്ത തുകയായി നിശ്ചയിച്ചിരിക്കുന്നു. വര്‍ഷം തോറും നൂറ് റിയാല്‍ അടക്കണം   പദ്ധതിയില്‍ അംഗമാകുന്ന ഒരാൾ മരണപ്പെട്ടാൽ കുടുംബത്തിന് ആശ്വാസ മായി പത്തു ലക്ഷം രൂപ ലഭിക്കും. ഫൈനൽ എക്സിറ്റിൽ പോകുന്നവർക്ക് നാട്ടിൽ നിന്ന് കൊണ്ട് ഒരോ വർഷവും 2000 രൂപ മുടക്കി അംഗ്വത്വം പുതുക്കാമെന്നതു ഈ പദ്ധതി യുടെ സവിശേഷതയാണെന്ന് ഭാരവാഹികള്‍ പറഞ്ഞു.

പദ്ധതിയുടെ മുഖ്യ രക്ഷാധികാരി പാണക്കാട് സയ്യിദ് സ്വാദിക്കലി ശിഹാബ് തങ്ങളാണ്. ഏഴു അംഗ ഉപസമിതിയും ജില്ല പ്രസിഡന്റുമാരും അംഗങ്ങളായ ഒരു ബോഡി ആണ് പദ്ധതിയിൽ അംഗങ്ങളുക്കുന്നവർക്ക് ജീവഹാനി സംഭവിച്ചാൽ മതിയായ രേഖകൾ പരിശോധിച്ച് 3 മാസത്തിനകം പദ്ധതി വിഹിതം കുടുംബത്തിലെ നോമിനിക്ക് നൽകും.

ആത്മഹത്യ, അസ്വാഭിക മരണം എന്നിവ സംഭവിച്ചാൽ പദ്ധതി വിഹിതം അനുവദിക്കു ന്നതല്ല. ഒന്നര മാസം നീണ്ടു നില്‍ക്കുന്ന ക്യാമ്പയിന്‍   ജൂലൈ 15 ന് തുടങ്ങി ആഗസ്ത് മുപ്പതിന് സമാപിക്കും.

&feature=youtu.be

വാർത്ത സമ്മേളനത്തിൽ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ്‌ സി. പി മുസ്തഫ, ആക്ടിങ് സെക്രട്ടറി ജലീൽ തിരൂർ, സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ മുജീബ് ഉപ്പട, കബീർ വൈലത്തൂർ എന്നിവർ പങ്കെടുത്തു.

Advertisment