Advertisment

‌ഭാഗ്യം തെളിയാന്‍ റോമയ്ക്ക് ഇനി ഒരു എച്ച് അധികം വേണം

author-image
ഫിലിം ഡസ്ക്
New Update

ര​ണ്ടു​വ​ര്‍​ഷ​ത്തെ​ ​ഇ​ട​വേ​ള​ക്കു​ശേ​ഷം​ ​റോ​മ​ ​വീ​ണ്ടും​ ​മ​ല​യാ​ള​ത്തി​ല്‍ സജീവമാകാനൊരുങ്ങുകയാണ്. ​ന​വാ​ഗ​ത​നാ​യ​ ​പ്ര​വീ​ണ്‍​ ​പൂ​ക്കാ​ട​ന്‍​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​വെ​ള്ളേ​പ്പം​ ​എ​ന്ന​ ​ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് ​വീ​ണ്ടും​ ​വ​രു​ന്ന​ത്.​

Advertisment

publive-image

അതേസമയം പുതിയ ഭാഗ്യപരീക്ഷണവുമായാണ് താരം ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. തന്‍റെ പേരിന്‍റെ അക്ഷരത്തില്‍ മാറ്റം വരുത്തിയാണ് താരം എത്തിയിരിക്കുന്നത്.

റോമ(Roma) എന്ന് എഴുതുമ്പോള്‍ അക്ഷരങ്ങള്‍ക്കൊപ്പം ഒരു H കൂടി ചേര്‍ത്തിരിക്കുകയാണ് താരം. അതുകൊണ്ട് Roma ഇനിമുതല്‍ Romah ആയി മാറും. സിനിമയില്‍ നിന്നുവിട്ടുനിന്ന രണ്ട് വര്‍ഷം സംഖ്യാജ്യോതിഷപഠനത്തില്‍ ശ്രദ്ധിച്ചതാണ് ഈ തീരുമാനത്തിന് പിന്നിലെ കാരണം.

ഓരോ അക്ഷരത്തിനും നമ്പറിനും വിലയുണ്ടെന്ന് അങ്ങനെയാണ് മനസ്സിലാക്കിയതെന്നും ഇതോടെയാണ് സ്വന്തം പേരിലും തിരുത്തുവരുത്തിയതെന്നും റോമ പറഞ്ഞു. മാത്രമല്ല ബോളിവുഡടക്കമുള്ള മേഖലയില്‍ പേരുമാറ്റല്‍ സജീവമാണെന്നും ഇതിന്‍റെ ഫലം ജീവിതത്തിലൂടെ അറിയാമെന്നും താരംപറയുന്നു.

പ​തി​നെ​ട്ടാം​ ​പ​ടി​യി​ലൂ​ടെ​ ​ശ്ര​ദ്ധേ​യ​നാ​യ​ ​അ​ക്ഷ​യ് ​രാ​ധാ​കൃ​ഷ്ണ​നും​ ​ഒ​രു​ ​അ​ഡാ​റ് ​ലൗ​വി​ലൂ​ടെ​ ​എ​ത്തി​യ​ ​നൂ​റി​ന്‍​ ​ഷെ​റീ​ഫും​ ​മുഖ്യവേഷത്തിലെത്തുന്ന ചിത്രത്തിലൂടെയാണ് റോമയുടെ രാണ്ടാം വരവ്. ​

roma name change
Advertisment