Advertisment

റുവൈസ് കെഎംസിസി ചരിത്ര -പഠന യാത്രസംഘടിപ്പിച്ചു

New Update

ജിദ്ദ: റുവൈസ് കെഎംസിസി മക്ക - തായിഫ് ചരിത്ര പഠന യാത്ര സംഘടിപ്പിച്ചു. മക്കയിലെയും താഇഫിലെയും ചരിത്ര പ്രധാന സ്ഥലങ്ങൾ കോർത്തിണക്കിയുള്ള യാത്ര പ്രവാസികൾക്കും പ്രവാസി കുടുംബിനികൾക്കും ഒട്ടേറെ വിജ്ഞാനവും അതോ ടൊപ്പം വിനോദവും പകർന്നു നൽകി.

Advertisment

publive-image

ജിദ്ദയിൽ നിന്നും രാവിലെ പുറപ്പെട്ട സംഘം ആദ്യം സന്ദർശിച്ചത് ചരിത്ര പ്രധാന സ്ഥലമായ ഹുദൈബിയ്യ ആയിരുന്നു. പിന്നീട് മസ്ജിദുൽ ഹറാമുമായി ബന്ധപ്പെട്ട നിരവധി പുരാതന വസ്തു ക്കൾ ഉള്ള മക്ക മ്യുസിയം സന്ദർശിച്ചു. പിന്നീട് ഹജ്ജുമായി ബന്ധപ്പെട്ട അറഫാ, മിന മുസ്ദലിഫ തുടങ്ങിയ സ്ഥലങ്ങളും  സുബൈദ കനാൽ സന്ദർശിച്ചു ശേഷം തായിഫിലേക്കു നീങ്ങി.

publive-image

തായിഫിൽ പ്രശസ്തമായ ഇബ്നു മസ്ഊദ് മസ്ജിദിൽ ജുമുഅ നിർവഹിച്ച. ഉമർ ഖാസി നിർമ്മിച്ച പള്ളി സന്ദർശിച്ചു. അതിനു ശേഷം മുഹമ്മദ് നബി (സ) യുടെ അമ്മാമന്മാരുടെ വീടുകൾ സ്ഥിതി ചെയ്തിരുന്ന സ്ഥലം സന്ദർശിച്ചു. അതിനു ശേഷം താഇഫിലെ മൃഗ ശാലയും നാഷണൽ പാർക്കും സന്ദർശിച്ചു.

തായിഫിന്റെ അനുഗ്രഹീതമായ കാലാവസ്ഥയിൽ എല്ലാവ രുടെയും മനം കുളിരണിഞ്ഞു. തായിഫിൽ കണ്ട വാഴ, പപ്പായ തുടങ്ങിയവ പ്രവാസികൾക്ക് ഗൃഹാതുരത്വം സമ്മാനിച്ചു.

യാത്രയിൽ ടൂർ ഗൈഡ് ഉനൈസ് കരിമ്പിൽ ഓരോ സ്ഥലത്തി ന്റെയും ചരിത്രം വിശദീകരിച്ചു. റഫീഖ് പന്താരങ്ങാടി ഹജ്ജ് വളണ്ടിയർ സേവനത്തിനിടയിലെ അനുഭവങ്ങൾ പങ്കുവെ ക്കുകയൂം പ്രവാസികൾക്ക് ഏറെ അനുഗ്രഹമായ കെഎംസിസി യുടെ വിവിധ കുടുംബ സുരക്ഷാ പദ്ധതികളുടെ പ്രാധാന്യം വിശദീകരിക്കുകയും ചെയ്തു.

publive-image

യഅഖൂബ് , ഹാഷിം കൂട്ടിൽ, റാനിയ മോൾ തുടങ്ങിയവർ ആലപിച്ച ഗാനങ്ങൾ യാത്രക്ക് മാറ്റു കൂട്ടി. ഉനൈസ് കരിമ്പിൽ നയിച്ച ക്വിസ്സ് മത്സരം ഏറെ വിജ്ഞാനപ്രദമായിരുന്നു.ക്വിസ് മത്സരത്തിൽ അബ്ദുശ്ശുക്കൂർ എടപ്പാൾ ഒന്നാം സ്ഥാനവും മുഹമ്മദ് കല്ലിങ്ങൽ രണ്ടാം സ്ഥാനവും ജഅഫർ വെള്ളില മൂന്നാം സ്ഥാനവും നേടി.

സയ്യിദ് മുഹ്‌ദാർ തങ്ങൾ, നാസർ കോഡൂർ, മുഹമ്മദ് റഫീഖ്, മുസ്തഫ ആനക്കയം തുടങ്ങിയവർ സമ്മാനങ്ങൾ വിതരണം ചെയ്തു. മക്ക - തായിഫ് ചരിത്ര പ്രസിദ്ധമായ സ്ഥലങ്ങൾ സന്ദർശിച്ചു നിരവധി അറിവുകൾ നേടിയും മനസ്സും ശരീരവും കുളിരണിഞ്ഞ യാത്ര സംഘം അർദ്ധ രാത്രിയോടെ ജിദ്ദയിൽ മടങ്ങിയെത്തി.

റുവൈസ് കെഎംസിസി ഭാരവാഹികളായ സയ്യിദ് മുഹ്‌ദാർ തങ്ങൾ കാളികാവ്, റഫീഖ് പന്താരങ്ങാടി, മുസ്തഫ ആനക്കയം, ഫിറോസ് പടപ്പറമ്പ്, മുഹമ്മദ് കാടാമ്പുഴ, സലിം കരിപ്പോൾ തുടങ്ങിയവർ യാത്രക്ക് നേതൃത്വം നൽകി.

Advertisment