Advertisment

എതിർപ്പുകൾക്കിടെ 'സഡക് 2'വിലെ രണ്ടാമതായി ഇറങ്ങിയ ഗാനവും ശ്രദ്ധേയമാകുന്നു !

author-image
ഫിലിം ഡസ്ക്
New Update

സുശാന്ത് സിങ് രജ് പുതിന്‍റെ മരണത്തെ തുടർന്നുണ്ടായ വിവാദത്തിൽ പെട്ട് മഹേഷ് ഭട്ടും കുടുംബവും വലിയ എതിർ പ്പിനെയാണ് നേരിട്ട് കൊണ്ടിരിക്കുന്നത് .

Advertisment

സഞ്ജയ് ദത്തും പൂജാഭട്ടും ജോഡികളായി അഭിനയിച്ച സംവിധായകൻ മഹേഷ് ഭട്ടിന്റെ റൊമാന്റിക് റോഡ് ത്രില്ലർ സിനിമയായിരുന്ന 'സഡക്കി' ന്‍റെ രണ്ടാം ഭാഗമായ 'സഡക് 2' ആഗസ്ററ് 28-ന് ഒടിടി പ്ലാറ്റഫോമിൽ റിലീസ് ചെയ്യുന്നതിന്‍റെ മുന്നോടിയായി അണിയറക്കാർ ചിത്രത്തിന്‍റെ ട്രെയിലർ നേരത്തേ പുറത്തു വിട്ടിരുന്നു.

ഇത് പുറത്തു വിട്ടപ്പോൾ ഡിസ്‌ലൈക്ക് കാമ്പയിനിലൂടെ വലിയ എതിർപ്പിനെയാണ് മഹേഷ് ഭട്ടിനും മകൾ ആലിയാ ഭട്ടിനും അതിജീവിക്കേണ്ടി വന്നത്.

മഹേഷ് ഭട്ട് തന്നെയാണ് രണ്ടാം ഭാഗത്തിന്‍റെയും സംവിധായകൻ. എതിർപ്പിനെ നേരിട്ട് ട്രെയിലർ 'യു ട്യൂബി'ൽ പുറത്തിറങ്ങി മിനിട്ടുകൾക്കകം തന്നെ ദശലക്ഷക്കണക്കിന് കാണികളെ നേടി സോഷ്യൽ മീഡിയായിൽ ട്രെയിലർ തരംഗമായി.

publive-image

ഈ സന്ദർഭത്തിലാണ് 'സഡക് 2' വിലെ 'തും സേ ഹി' എന്ന ആദ്യ ഗാന വീഡിയോ പുറത്തു വിട്ടത്. പതിവു ഡിസ്‌ലൈക്ക് പ്രവാഹമുണ്ടായെങ്കിലും അതിനെയെല്ലാം തറപറ്റിച്ചു കൊണ്ട് ഒരു ദിവസം പിന്നിട്ടപ്പോൾ പന്ത്രണ്ടു മില്യനിൽ കൂടുതൽ കാഴ്ചക്കാരുമായി ആ ഗാന വീഡിയോ വൻ മുന്നേറ്റം നടത്തി വൈറലായി. ഇത് അണിയറ പ്രവർത്തകർക്ക് കൂടുതൽ ഉത്സാഹം പകർന്നു .

ഇതിനൊക്കെ പിന്നാലെ കഴിഞ്ഞ ദിവസം ഒന്നാം ഭാഗത്തിലെ സഞ്ജയ് ദത്തിനേയും പൂജാ ഭട്ടിനേയും ഉൾകൊള്ളിച്ചു കൊണ്ടുള്ള ആലിയാ ഭട്ടിന്റേയും ആദിത്യ റോയ് കപൂറിന്റേയും രണ്ടാമത്തെ ഗാന വിഡിയോയും പുറത്തു വിട്ടു. 'ഇഷ്‌ക്ക് കമാൽ' എന്ന പ്രണയാർദ്രമായ ഈ ശോക ഗാന വീഡിയോയും ആരാധക പ്രീതി നേടി ശ്രദ്ധേയമായിരിക്കയാണ്. സുനിൽ ജീതാണ് ഈ ഗാനം സംഗീതം പകർന്നു ചിട്ടപ്പെടുത്തിയിട്ടുള്ളത്.

സഞ്ജയ് ദത്തിനൊപ്പം യുവ താരങ്ങളായ ആലിയാ ഭട്ടും ആദിത്യ റോയ് കപൂറും ഒത്തു ചേരുന്ന 'സഡക് 2' വിൽ പ്രിയങ്കാബോസ്, മകരന്ദ് ദേശ് പാണ്ഡെ, മോഹൻ കപൂർ, അക്ഷയ് ആനന്ദ് എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കൾ. ഈ ചിത്രവും പ്രണയ കഥാ പാശ്ചാതലത്തിലുള്ള റോഡ് ത്രില്ലറാണത്രെ.

ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാർ മൾട്ടിപ്ളെക്സിൽ ഫോക്സ് സ്റ്റാർ സ്റുഡിയോസാണ് 28 ന് ചിത്രം റിലീസ് ചെയ്യുന്നത്. സുശാന്തിന്റെ 'ദിൽ ബേച്ചാരെ' റിലീസ് ചെയ്തതും ഫോക്സ് സ്റ്റാർ സ്റുഡിയോസായിരുന്നു. മുകേഷ് ഭട്ടിന്റെ വിശേഷ് ഫിലിംസിന്റേയും ഫോക്സ് സ്റ്റാർ സ്റുഡിയോസിന്റേയും സയുക്ത നിർമ്മാണ സംരംഭം കൂടിയാണ് 'സഡക് 2'.

sadak 2
Advertisment