Advertisment

സാംസങ് അരമണിക്കുറില്‍ ചാര്‍ജ്ജാവുന്ന ഗ്രാഫൈന്‍ ബാറ്ററി ടെക്നോളജി വികസിപ്പിക്കാനൊരുങ്ങുന്നു

author-image
ടെക് ഡസ്ക്
Updated On
New Update

സ്മാര്‍ട്ട് ഫോണുകള്‍ അഭിമുഖികരിക്കുന്ന മുഖ്യ പ്രശ്നമാണ് ബാറ്ററിയുടെ ചാർജ്. എത്ര സ്പീഡ് ചാര്‍ജ്ജറായാലും അതിന് പരിമിതികളുണ്ട്. ഈ പ്രശ്നത്തിന് പരിഹാരം കണ്ടെത്താനൊരുങ്ങുകയാണ് സാംസങ്.

Advertisment

publive-image

നിലവിലുള്ള ലിഥിയം അയേണ്‍ ബാറ്ററികളെ പഴങ്കഥയാക്കിന്ന പുതിയ ബാറ്ററി ടെക്നോളജി സാംസങ് വികസിപ്പിക്കുന്നു. അടുത്ത വര്‍ഷമോ 2021ലോ ആയി സാംസങ് ഗ്രാഫൈന്‍ ബാറ്ററി ടെക്നോളജി ഉപയോഗിച്ച്‌ നിര്‍മ്മിച്ച സ്മാര്‍ട്ട് ഫോണ്‍ പുറത്തിറക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ലിഥിയം അയേണ്‍ ബാറ്ററി സെല്ലുകളേക്കാള്‍ കാര്യക്ഷമതയുള്ള ബാറ്ററികള്‍ നിര്‍മ്മിക്കാന്‍ ഗ്രാഫൈന്‍ ബാറ്ററി ടെക്നോളജിയിലൂടെ സാധിക്കും. പ്രത്യേക രീതിയില്‍ ചേര്‍ന്നിരിക്കുന്ന കാര്‍ബണ്‍ ആറ്റങ്ങളുടെ ഒരു ഷീറ്റാണ് ഗ്രാഫൈന്‍. ലിഥിയം അയേണ്‍ ബാറ്ററികളെക്കാള്‍ നേര്‍ത്തതും ഫ്ലക്സിബളുമാണ് ഗ്രാഫൈന്‍ ബാറ്ററികള്‍.

സാംസങ് മാത്രമല്ല ഗ്രാഫൈന്‍ ടെക്നോളജി ഉപയോഗിച്ച്‌ ബാറ്ററി നിര്‍മ്മിക്കാന്‍ ശ്രമിക്കുന്നത്. ഹുവായിയും ഈ സാങ്കേതിക വിദ്യ വികസിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്. സാസങിനെക്കാള്‍ ഒരുപടി മുന്നിലാണ് ഹുവായ്. ഗ്രാഫൈന്‍ എന്‍ഹാന്‍സ്ഡ് ലിഥിയം അയേണ്‍ ബാറ്ററി ഹുവായ് 2016ല്‍ തന്നെ നിര്‍മ്മിച്ചിട്ടുണ്ട്. എത്ര ചൂടിലും പ്രവര്‍ത്തിക്കാനും സാധാരണ ബാറ്ററിയുടെ ഇരട്ടി ബാറ്ററിലൈഫ് ഉള്ളതുമാണ് ഇവ.

samsug
Advertisment