Advertisment

ആണ്‍കുഞ്ഞ് പിറന്ന സന്തോഷം പങ്കുവെച്ച് സംവൃത

author-image
ഫിലിം ഡസ്ക്
New Update

ആണ്‍കുഞ്ഞ് പിറന്ന സന്തോഷം പങ്കുവച്ച് നടി സംവൃത സുനില്‍. കഴിഞ്ഞ 20നായിരുന്നു കുഞ്ഞ് പിറന്നത്. കുഞ്ഞ് പിറന്ന കാര്യം സാമൂഹ്യമാധ്യമങ്ങളിലൂടെ സംവൃത സുനില്‍ തന്നെയാണ് അറിയിച്ചത്. ആശംസകളുമായി ആരാധകരും രംഗത്ത് എത്തിയിട്ടുണ്ട്. അഖില്‍ ജയരാജ് ആണ് സംവൃത സുനിലിന്റെ ഭര്‍ത്താവ്.

publive-image

സംവൃത സുനിലും അഖില്‍ ജയരാജും 2012ലാണ് വിവാഹിതരായത്. വിവാഹശേഷം ഭര്‍ത്താവിനൊപ്പം സംവൃത സുനിലും അമേരിക്കയിലാണ് സ്ഥിരതാമസമാക്കിയത്. 2015ല്‍ ഇരുവര്‍ക്കും ഒരു ആണ്‍കുഞ്ഞ് പിറന്നിരുന്നു. അഗസ്‍ത്യ എന്നാണ് പേര് നല്‍കിയത്. രണ്ടാമത്തെ മകന് രുദ്ര എന്നാണ് പേര് നല്‍കിയത്.

Advertisment