Advertisment

പല്ലിന് കമ്പിയിട്ടു കൂടെയെന്ന് ആരാധിക...എന്‍റെ കുറവുകളെ ഞാൻ സ്‍നേഹിക്കുന്നുവെന്ന് സനുഷ

author-image
ഫിലിം ഡസ്ക്
Updated On
New Update

ബാലതാരമായി എത്തി പിന്നീട് നായികയായി ശ്രദ്ധേയയായ നടിയാണ് സനൂഷ. സിനിമയില്‍ നിന്ന് സനൂഷ ഇപ്പോള്‍ ഇടവേളയെടുത്തെങ്കിലും താരം സാമൂഹ്യമാധ്യമങ്ങളില്‍ സജീവമാണ്. ചിരിക്കുന്ന ഒരു ഫോട്ടോ സനൂഷ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്‍തിരുന്നു.അതിന് കമന്‍റുമായി  ഒരു ആരാധിക രംഗത്ത് എത്തി.

Advertisment

publive-image

പല്ലില്‍ കമ്പിയിട്ടൂടെ, നിരതെറ്റിയിരിക്കുന്നല്ലോ, പറഞ്ഞുവെന്നേയുള്ളൂ എന്നായിരുന്നു

കമന്‍റ്. മറുപടിയുമായി സനൂഷയും രംഗത്ത് എത്തി. എന്‍റെ കുറവുകളെ ഞാൻ സ്‍നേഹിക്കുന്നു.

നിരതെറ്റിയ പല്ലിന്‍റെ കാര്യത്തില്‍ ഞാൻ സംതൃപ്‍തയാണ്. നിര്‍ദ്ദേശത്തിന് നന്ദി. പക്ഷേ ഇങ്ങനെയുള്ള കുറവുകളുമാണ് എന്നെ ഞാനാക്കുന്നതെന്ന് സനൂഷ മറുപടി പറയുന്നു.

Advertisment