Advertisment

ഇരുപത്തിയാറ് മാസങ്ങൾക്കിടെ സൗദി അറേബ്യ നാട് കടത്തിയത് ഇരുപത് ലക്ഷത്തോളം നിയമലംഘകരെ; പിടിയിലായവർ നാല്പത്തി മൂന്നര ലക്ഷത്തോളം

New Update

ജിദ്ദ: ഇരുപത്തിയാറ് മാസങ്ങളായി തുടർന്ന് പോരുന്ന തൊഴിൽ - എമിഗ്രെഷൻ - സുരക്ഷാ വിഭാഗങ്ങളുടെ സംയുക്ത പരിശോധനകളിൽ ഇതേവരെ നാല്പത്തി മൂന്നര ലക്ഷത്തോളം നിയമലംഘകർ പിടിയിലായതായി സൗദി ആഭ്യന്തര മന്ത്രാലയം. വെള്ളിയാഴ്ച മന്ത്രാലയം പുറത്തിറക്കിയ വ്യാഴാഴ്ച്ച വരെയുള്ള കണക്ക് ഉൾ പ്പെടുന്ന പതിവ് റിപ്പോർട്ട് പ്രകാരം താമസ രേഖാ (ഇഖാമ) നിയമങ്ങളുടെ ലംഘന ങ്ങൾക്ക് 3385861 പേരും തൊഴിൽ നിയമ ലംഘനങ്ങൾക്ക് 664809 പേരും പരിശോധനാ സംഘംകളുടെ പിടിയിലായതായി വിവരിച്ചു - മൊത്തം പിടിയിലായത് 4330769 നിയമലംഘകർ.

Advertisment

publive-image

നിയമരഹിത മാർഗത്തിലൂടെ സൗദിയിലേക്ക് നുഴഞ്ഞു കയറാൻ ശ്രമിച്ചതിന് 78244 പേർ അറസ്റ്റിലായപ്പോൾ 2976 പേർ നിയമം ലംഘിച്ചു കൊണ്ട് വിദേശങ്ങളിലേയ്ക് കടക്കാൻ ശ്രമിച്ചതിനും പിടിയിലാവുകയുണ്ടായെന്നും ആഭ്യന്തര മന്ത്രാലയ റിപ്പോർട്ട് തുടർന്നു. സൗദിയിലേക്ക് നുഴഞ്ഞു കടക്കാൻ ശ്രമിക്കുന്നതിനിടെ പിടിയിലായവരിൽ അമ്പത്തിയഞ്ചു ശതമാനം പേർ എത്യോപ്യൻ പൗരന്മാരും നാല്പത്തി രണ്ട് ശതമാനം പേർ യമൻ പൗരന്മാരുമാണ്.

അറസ്റ്റിലായ നിയമലംഘകരിൽ 1089793 പേരെ നിയമ നടപടികൾക്ക് ശേഷം സൗദിയിൽ നിന്ന് ഇതിനകം നാട് കടത്തിക്കഴിഞ്ഞു. 546674 പേരുടെ യാത്രാ രേഖകൾക്കായി അവരവരുടെ രാജ്യത്തിന്റെ നയതന്ത്ര സ്ഥാപനങ്ങളിളുമായി ബന്ധപ്പെട്ടുകൊണ്ടി രിക്കുകയാണ്. മറ്റൊരു 727783 പേരുടെ യാത്രാ ടിക്കറ്റ് ശരിപ്പെടുത്തി കൊണ്ടിരിക്കു കയുമാണെന്നും ഒടുവിലത്തെ ആഭ്യന്തര മന്ത്രാലയം റിപ്പോർട്ട് വെളിപ്പെടുത്തി. മറ്റൊരു 598253 പേരെ തത്സമയ നിയമ നടപടികൾക്ക് ശേഷം വിട്ടയച്ചതായും റിപ്പോർട്ട് വെളിപ്പെടുത്തി.

publive-image

പിഴയും മറ്റു നടപടികളും ഇല്ലാതെ തന്നെ പദവി നിയമാനുസൃതമാക്കാനോ നാട് വിടാനോ നൽകിയ മാസങ്ങൾ നീണ്ട പൊതുമാപ്പ് കാലത്തിനു ശേഷം പിന്നെയും നിയമലംഘകരായി സൗദിയിൽ താങ്ങുന്നവരെ പിടികൂടാനാണ് വ്യാപകമായ പരിശോധന ആരംഭിച്ചത്. 2017 നവംബർ പതിനഞ്ചിനാണ്‌ നിയമലംഘകർക്കായി വ്യാപകമായ പരിശോധനയും പിടികൂടലും ആരംഭിച്ചത്.

"നിയമ ലംഘകരില്ലാത്ത രാജ്യം" എന്ന വിശേഷണം സാക്ഷാത്കരിക്കാനുദ്ദേശിച്ചാണ് സുരക്ഷാ പരിശോധന ആരംഭിച്ചത്. നിയമാനുസൃതമല്ലാത്ത വിദേശികളുടെ വൻ സാന്നിധ്യം മൂലം സ്വദേശികൾക്കു പരമാവധി തൊഴിലവസരങ്ങൾ ഉറപ്പാക്കാൻ സൗദി ഗവർമെന്റ് നടത്തുന്ന നീക്കങ്ങൾ ഫലപ്രദമാവുന്നില്ലെന്നാണ് വിലയിരുത്തൽ. വിവിധ തൊഴിൽ രംഗങ്ങൾ സൗദി പൗരന്മാർക്ക് മാത്രമായി സംവരണം ചെയ്തും താമസ , തൊഴിൽ നിയമങ്ങളുടെ കണിശമായ പാലനം ഉറപ്പുവരുത്തിയും സ്വദേശിവൽക്ക രണം കാര്യക്ഷമമാക്കുന്നതിൽ വ്യാപ്രുതരാണ് സൗദി അധികൃതർ.

Advertisment