Advertisment

സൗദി - ഇന്ത്യ ബന്ധം പ്രവാചകന്റെ കാലത്തിനു മുമ്പേ ഉണ്ട്; അതിന്നും ശക്തമായി നിലനിൽക്കുന്നു: എൻജിനീയർ അലി അബ്ദുള്ള അൽ ഗാമിദി

New Update

മക്ക: പ്രവാചകന്റെ കാലത്തിനു മുമ്പ് തന്നെ സൗദിയും ഇന്ത്യയും തമ്മിൽ സാംസ്‌കാരിക ബന്ധം നിലനിന്നിരുന്നുവെന്നും പ്രവാചകർക്കു ശേഷവും ഇന്നുവരെയും ആ ബന്ധങ്ങൾ ശക്തമായി തുടർന്ന് കൊണ്ടിരിക്കുന്നുവെന്നും മക്ക വിദേശ കാര്യവകുപ്പ് ഡയറക്ടർ എൻജിനീയർ അലി അബ്ദുള്ള അൽ ഗാമിദി പറഞ്ഞു.

Advertisment

publive-image

വിന്നേഴ്സ് ജേതാക്കളായ അസീസിയ സെക്ടർ

രിസാല സ്റ്റഡി സർക്കിളിന്റെ സാംസ്‌കാരിക വിഭാഗമായ കലാലയം സാംസ്‌കാരിക വേദിയുടെ നേത്രത്വത്തിൽ ഗൾഫ് രാജ്യങ്ങളിൽ നടന്നു വരുന്ന പത്താമത് എഡിഷൻ സാഹിത്യോത്സവിന്റെ മക്ക സെൻട്രൽ തല ഉൽഘാടനം നിർവഹിച്ചു സംസാരിക്കുക യായിരുന്നു അദ്ദേഹം. ഇത്തരം സാംസ്‌കാരിക സംഗമങ്ങൾ അതിനു വലിയ ഉദാഹരണമാണെന്നും അദ്ദേഹം കൂട്ടിചേർത്തു.

വിദ്യാർത്ഥികളിൽ സാംസ്‌കാരിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന വിദ്യാഭ്യാസം നൽകണമെന്നും അതിനു വീട്ടിൽ നിന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നും പ്രത്യേകം ശ്രദ്ധ വേണമെന്നും എൻജിനീയർ അലി അബ്ദുള്ള അൽ ഗാമിദി അഭിപ്രായപ്പെട്ടു.

മക്കയിലെ മുപ്പത്തിനാല് യൂണിറ്റുകളിലും അഞ്ചു സെക്ടറുകളിലുമായി നടന്ന മത്സരങ്ങളിൽ നിന്നും വിജയിച്ചവരാണ് സെൻട്രൽ തല സാഹിത്യോത്സവിൽ മാറ്റുരച്ചത്. പത്തു വിഭാഗങ്ങളിലായി എൺപത്തിഅഞ്ചു ഇനങ്ങളിൽ അഞ്ചു വേദികളിലായിട്ടാണ് മത്സരങ്ങൾ നടന്നത്. മക്ക ബുഹൈറാത്തിൽ നടന്ന സാഹിത്യോത്സവ് ഉൽഘാടന സമ്മേളത്തിൽ സൈതലവി സഖാഫി അധ്യക്ഷത വഹിച്ചു.

ആർ എസ് സി സൗദി വെസ്റ്റ് നാഷനൽ എക്സിക്യൂട്ടീവ് അംഗം അബ്ദുറഹ്മാൻ കുറ്റിപ്പുറം സന്ദേശ പ്രഭാഷണം നടത്തി.സൗദി വെസ്റ്റ് നാഷനൽ ചെയർമാൻ തൽഹത്ത് കൊളത്തറ മുഖ്യ അതിഥിയായിരുന്നു ഉസ്മാൻ കുറുകത്താണി,അബ്ദുൽ ജലീൽ മാസ്റ്റർ വടകര, ഷാഫി ബാഖവിഎന്നിവർ പ്രസംഗിച്ചു കുഞ്ഞാപ്പുഹാജി പട്ടർകടവ്. മുസ്തഫ കാളോത്ത്, മുഹമ്മദ്‌ ഹനീഫ അമാനി, അലി ഹാജി മാക്കൂൽപീടിക. എന്നിവർ സംബന്ധിച്ചു.

സാഹിത്യോത്സവിന് നൽകിയ സംഭാവനകൾ പരിഗണിച്ചു മക്ക കലാലയം സാംസ്‌കാരിക വേദി ഏർപ്പെടുത്തിയ പ്രഥമ സാഹിത്യോത്സവ് പുരസ്‌കാരങ്ങൾ വേദിയിൽ വിതരണം ചെയ്തു. കുഞ്ഞപ്പു ഹാജി പട്ടർകടവ്, ടി എസ് ബദറുദ്ധീൻ തങ്ങൾ, അലി ഹാജി മാക്കൂൽപീടിക, മൻസൂർ ഹാജി ചീക്കോട് എന്നിവരാണ് പുരസ്‌കാരങ്ങൾക്കു അർഹരായത്.കലാലയം കൺവീനർ ത്വയ്യിബ് അബ്ദുസ്സലാം സ്വാഗതവും ശറഫുദ്ധീൻ വടശ്ശേരി നന്ദിയും പറഞ്ഞു.

സാഹിത്യോത്സവിന്റെ സമാപനസംഗമം ടി എസ് ബദറുദ്ധീൻ തങ്ങളുടെ അധ്യക്ഷതയിൽ ആർ എസ് സി സൗദി വെസ്റ്റ് നാഷണൽ ജനറൽ കൺവീനർ സൽമാൻ വെങ്ങളം ഉൽഘാടനം ചെയ്തു.ആർ എസ് സി ബുക്ക് ടെസ്റ്റിൽ സെൻട്രൽ തലത്തിൽ വിജയിച്ച അബ്ദുറാസിഖ്, സഈദ് സഖാഫി, മുഈനുദ്ധീൻ, മുഹമ്മദ്‌ സൈഫു, ബറീറ ബത്തൂൽ, ഹന ആലുങ്ങൽ എന്നിവർക്ക് വേദിയിൽ ഉപഹാരങ്ങൾ നൽകി.

അഞ്ചു സെക്ടറുകൾ തമ്മിൽ നടന്ന മത്സരത്തിൽ അസീസിയസെക്ടർ ഒന്നാം സ്ഥാനവും ജബൽനൂർ സെക്ടർ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.മുഹമ്മദ് സൈഫു കാക്കിയയെ കലാപ്രതിഭയായി തെരഞ്ഞടുത്തു. സാഹിത്യോത്സവ് ജേതാക്കൾക്കുള്ള ട്രോഫികളും ഉപഹാരങ്ങളും റഷീദ് അസ്ഹരി, നൗഫൽ അരീക്കോട്,അബ്ദുസ്സലാം ഇരുമ്പുഴി, ഹാമിദ് സൈനി, ഇസ്ഹാഖ് ഫറോക്, റഹീം അബ്ബാസ്, സൈതലവി , ഖയ്യും ഖാദിസിയ്യ,മുജീബ് വാഴക്കാട്, യാസിർ സഖാഫി, എന്നിവർ വിതരണം ചെയ്തു.നാസർ തച്ചോമ്പൊയിൽ, കബീർ പറമ്പിൽപീടിക, മുഈനുദ്ധീൻ, അൻവർ സാദത്ത്,,അഷ്‌റഫ് കാസർകോഡ്, അബ്ദുല്ല പാപ്പിനിപ്പാറ, ഫിറോസ് സഅദി, ഇമാംശ, ലത്തീഫ് ഹാജി എന്നിവർ സംബന്ധിച്ചു. ശിഹാബ് കുറുകത്താണി സ്വാഗതവും ഷുഹൈബ് പുത്തൻപള്ളി നന്ദിയും പറഞ്ഞു

 

Advertisment