Advertisment

കോവിഡ് കാലത്ത് ശമ്പളം വെട്ടികുറക്കാന്‍ നല്‍കിയ ഉത്തരവ് പിന്‍വലിച്ചു.

author-image
ഗള്‍ഫ് ഡസ്ക്
New Update

റിയാദ്- സൗദിയില്‍ കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ അസാധാരണ സാഹചര്യം നേരിടുന്നതിന് സൗദി തൊഴില്‍ സംവിധാനത്തില്‍ ഉള്‍പ്പെടുത്തിയിരുന്ന ആര്‍ട്ടിക്കിള്‍ 41 മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം പിന്‍വലിച്ചു.

Advertisment

publive-image

2020 ഏപ്രില്‍ 20ന് പ്രഖ്യാപിച്ച ഈ വകുപ്പ് പ്രകാരം കൊറോണ മുന്‍കരുതലുകള്‍ അനിവാര്യമായ  മേഖലകളിലാണ് തൊഴില്‍ സമയങ്ങളിലും ശമ്പളത്തിലും മാറ്റം അനുവദിച്ചിരുന്നത്.

ജീവനക്കാരും തൊഴിലുടമകളും തമ്മിലുള്ള കരാറില്‍ താല്‍ക്കാലിക മാറ്റങ്ങള്‍ അനുവദിക്കുന്ന ആര്‍ട്ടിക്കിള്‍ 41 പ്രകാരം തൊഴില്‍ സമയവും വേതനവും കുറക്കുന്നതിന് അനുവദിച്ചിരുന്നു. ഇതനുസരിച്ച് നാല്‍പ്പത്  ശതമാനം വരെ ശമ്പളം വെട്ടി കുറച്ചിരുന്നു,

തൊഴിലാളിയുടെ നിശ്ചിത വാര്‍ഷിക അവധി ദിവസങ്ങളില്‍ നിന്ന് അവധി നല്‍കുന്നതിനും അസാധാരണ അവധി നല്‍കുന്നതിനും ആര്‍ട്ടിക്കിള്‍ 41 അധികാരം നല്‍കിയിരുന്നു. അസാധാരണ സാഹചര്യം നേരിടുന്നതിന് ഗവണ്‍മെന്റില്‍നിന്ന് ആനുകൂല്യം ലഭിച്ചിട്ടുണ്ടെങ്കില്‍ തൊഴിലാളിയെ പിരിച്ചുവിടാന്‍ പാടില്ലെന്ന് വ്യക്തമാക്കിയതിനു പുറമെ, തൊഴില്‍ കരാര്‍ അവസാനിപ്പിക്കുന്നതിന് ജീവനക്കാരനുള്ള അവകാശം നിലനിര്‍ത്തുകയും ചെയ്തിരുന്നു.

കോവിഡ് പശ്ചാത്തലത്തില്‍ ഗവണ്‍മെന്റ് ഏര്‍പ്പെടു ത്തിയ നിയന്ത്രണങ്ങളുടെ ഭാഗമായി തൊഴില്‍ സമയം കുറക്കുന്നതിന് ആനുപാതികമായി വേതനം കുറയ്ക്കുന്നതിന് തൊഴിലാളികളു മായി ധാരണയിലെത്താനാണ് തൊഴിലുടമകളോട് മന്ത്രാലയം  നിര്‍ദേശിച്ചിരുന്നത്.

ആറുമാസമായിട്ടും നിലവിലെ പ്രതിസന്ധി തീരുന്നില്ലെങ്കില്‍ ജീവനക്കാരുടെ തൊഴില്‍ കരാറില്‍ മാറ്റം വരുത്താം. പ്രതിസന്ധി തുടരുകയാണെങ്കില്‍ ജീവനക്കാരനും തൊഴില്‍ കരാര്‍ അവസാനിപ്പി ക്കാന്‍ കഴിയും.എന്നായിരുന്നു ഏപ്രില്‍ 20ന് പുറപെടുവിച്ച നിര്‍ദേശത്തില്‍ പറഞ്ഞിരുന്നത്. അതാണ്‌ ഇപ്പോള്‍ റദ്ദാക്കിയിരിക്കുന്നത്.

 

Advertisment