Advertisment

സൗദി ദേശിയദിനം ആഘോഷിക്കുന്നതിനായി രാജ്യത്ത് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

author-image
admin
Updated On
New Update

റിയാദ് : സൗദി അറേബ്യയുടെ 90-ാമത് ദേശീയ ദിനാഘോഷത്തിന് ഒരുക്കങ്ങൾ പൂർത്തിയായി. നഗരത്തിലെ വിവിധ ഭാഗങ്ങളിൽ മനോഹരമായ കൊടി തോരണങ്ങള്‍  ബോർഡുകൾ സ്ഥാപിച്ച് എങ്ങും ആഘോഷത്തിന്‍റെ വിളംബരം അറിയിച്ചു കഴിഞ്ഞു

Advertisment

publive-image

തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിനും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും അനുമോദനങ്ങൾ അർപ്പിച്ചും രാജ്യത്തിന് വേണ്ടി പ്രാർഥിച്ചും കൊണ്ടുള്ളതാണ് ബോർഡുകൾ. ഉറച്ച തീരുമാനത്തോടെ അത്യുന്നതമായ ലക്ഷ്യത്തിലേക്ക് എന്നർത്ഥം വരുന്ന പ്രമേയമാണ് ദേശീയ ദിനത്തിന് സ്വീകരിച്ചിട്ടുള്ളത്.

ദേശിയ> ദിനത്തോടനുബന്ധിച്ച് വിവിധ കലാ സാംസ്‌കാരിക പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. വിവിധ തലങ്ങളിലുള്ളവരെ ഉൾപ്പെടുത്തി ദേശീയ ദിനം കൊറോണ പ്രോട്ടോകോൾ പാലിച്ച് കൊണ്ട് സംഘടിപ്പിക്കുവാൻ വേണ്ടി വിവിധ ഗവര്‍ണ്ണറെറ്റുകളുടെ  നേതൃത്വത്തിൽ ആലോചനാ യോഗം വീഡിയോ കോൺഫറൻസ് വഴി സംഘടിപ്പിക്കുകയും ഒരുക്കങ്ങള്‍ വിലയിരുത്തുകയും ചെയ്തു

സൗദി അറേബ്യയിലെ ഒരു സ്ത്രീ പുരുഷന്മാരും വ്യത്യസ്തവും വൈവിധ്യവുമായ മേഖലകളിൽ ശോഭിക്കുവാൻ വേണ്ടിയുള്ള പദ്ധതികൾ നടന്നുകൊണ്ടിരിക്കുകയാണ്. സൗദി സമൂഹം വിദ്യാഭ്യാസ ആരോഗ്യ രംഗത്ത് വലിയ നേട്ടങ്ങൾ കൈവരിച്ചു കൊണ്ടിരിക്കുകയാണ്.

തൊഴിൽ രംഗത്ത് സൗദി വനിതകൾക്കും യുവാക്കകൾക്കും മികച്ച അവസരങ്ങൾ നൽകുവാൻ കിരീടാവകാശി പ്രത്യേകം പദ്ധതികൾ തയാറാക്കുകയാണ്. നിത്യ വസന്തത്തോടെ രാജ്യം മുന്നോട്ട് ഗമിക്കട്ടെ എന്നാണ് പലരും ആശംസകളായി പ്രദർശിപ്പിച്ചിട്ടുള്ളത്.

ചരിത്ര ദിനം ഗംഭീരമായി ആഘോഷിക്കാനുള്ള തയാറെടുപ്പിലാണ് നാടും നാട്ടാരും. സെപ്റ്റംബർ 23 ന് വൈകുന്നേരം 4 ന് നാടിന്റെ അഭിമാനം പാറിപ്പറപ്പിക്കുന്ന ആകാശ സർക്കസ് ആരംഭിക്കും. സൗദി ചാനലുകൾ ദേശീയ ദിന വ്യോമാഭ്യാസം തത്സമയം സംപ്രേഷണം ചെയ്യുമെന്നും അതോറിറ്റി വ്യക്തമാക്കി. തൊണ്ണൂറാമത്‌ സൗദി ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി അതിഗംഭീരമായ വ്യോമാഭ്യാസം കാഴ്ച വെക്കുമെന്ന് ജനറൽ എന്റർടൈൻമെന്റ് അതോറിറ്റി പ്രഖ്യാപിച്ചു.

സൗദിയുടെ ചരിത്രത്തിൽ അരങ്ങേറിയിട്ടുള്ള ഏറ്റവും ഗംഭീരമായ വ്യോമാഭ്യാസമായിരിക്കും തൊണ്ണൂറാം ദേശീയ ദിനത്തിൽ സംഘടിപ്പിക്കുന്നതെന്ന് അതോറിറ്റി വിശേഷിപ്പിച്ചു. വ്യോമാഭ്യാസത്തിൽ വിവധ സൈനിക, സിവിൽ വ്യോമ വിഭാഗങ്ങൾ പങ്കെടുക്കും.

Advertisment