Advertisment

ഇന്ത്യൻ പ്രവാസികളുടെ സൗദിയിലെ എണ്ണം 32.5 ലക്ഷം ഉണ്ടായിരുന്നത്  27.5 ലക്ഷമായി കുറഞ്ഞു. ഒരു വര്‍ഷത്തിനിടെ അഞ്ചുലക്ഷം പേര്‍ ഫൈനല്‍ എക്സിറ്റ് പോയി

author-image
admin
Updated On
New Update

റിയാദ്- ഇന്ത്യൻ പ്രവാസികളുടെ സൗദിയിലെ എണ്ണം 32.5 ലക്ഷം ഉണ്ടായിരുന്നത്  27.5 ലക്ഷമായി കുറഞ്ഞു. കഴിഞ്ഞ ഒരു വർഷത്തിനിടെ സൗദി അറേബ്യയിൽ നിന്ന് തൊഴിൽ നഷ്ടപ്പെട്ട് ഫൈനൽ എക്‌സിറ്റിൽ പോയ ഇന്ത്യക്കാരുടെ എണ്ണം അഞ്ച് ലക്ഷം കവിയുമെന്ന് റിപ്പോർട്ട്. തിരിച്ചു പോയവരില്‍ ഏറിയ പങ്കും മലയാളികള്‍

Advertisment

publive-image

സെപ്തംബറിൽ( 2017) 32.5 ലക്ഷമായിരുന്നു ഇന്ത്യൻ തൊഴിലാളികളുടെ എണ്ണമെങ്കിൽ ഇപ്പോൾ 27.5 ലക്ഷമായി കുറഞ്ഞു.വെന്ന് ഇന്ത്യന്‍ അംബാസിഡര്‍ വെക്തമാക്കി സൗദിവൽക്കരണത്തിന്റെ ഭാഗമായി വിദേശ തൊഴിലാളികൾക്ക് ഏർപ്പെടുത്തിയ ലെവിയും മറ്റു തൊഴിൽ പരിഷ്‌കാരങ്ങളും ഇന്ത്യക്കാരുടെ തിരിച്ചുപോക്കിന് കാരണമായിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസം മാധ്യമ പ്രവര്‍ത്തകരുടെ  ചോദ്യത്തിനുത്തരമായി   ഇന്ത്യൻ അംബാസഡർ അഹമ്മദ് ജാവേദ് പറയുകയുണ്ടായി

publive-image

അതെ സമയം 2017 മാര്‍ച്ചില്‍  മുപ്പത് ലക്ഷം ഇന്ത്യക്കാരായിരുന്നു സൗദി അറേബ്യയിൽ ജോലി ചെയ്തിരുന്നത്. അതേവർഷം സെപ്തംബർ ആയപ്പോഴേക്കും രണ്ടര ലക്ഷത്തിന്‍റെ ഉണ്ടായി    32.5 ലക്ഷ ത്തിലേക്ക് അതുയർന്നു. എന്നാൽ പിന്നീട് 2018 മുതൽ വിദേശികളുടെ മേൽ ഏർപ്പെടുത്തിയ ലെവിയും ഇന്ത്യക്കാരടക്കം ജോലി ചെയ്യുന്ന വിവിധ മേഖലകളിൽ സ്വദേശിവൽക്കരണം ശക്തമാക്കിയതും നിരവധി കമ്പനികൾക്ക് നിലനിൽപ് ഭീഷണിയുണ്ടായതും ഇന്ത്യക്കാർ സൗദി വിടാൻ പ്രധാന കാരണമായി. ചൂ കാണിക്കുന്നു

 

കഴിഞ്ഞ ഒരു വർഷത്തിനിടെ സൗദിയിലേക്ക് തൊഴിൽ വിസ സ്റ്റാമ്പിംഗ് നന്നേ കുറവായിരുന്നുവെന്ന് ട്രാവൽ ഏജൻസി രംഗത്തുള്ളവരും സാക്ഷ്യപ്പെടുത്തുന്നു. എന്നാൽ  നിയോം, അൽഖിദ്ദിയ, റെഡ്‌സീ പദ്ധതികൾ പ്രഖ്യാപിച്ചതോടെ തൊഴിൽ വിപണി ഉണരുന്നുണ്ടെന്നും 2019 ജനുവരി മുതൽ പല കമ്പനികളും റിക്രൂട്ട്‌മെന്റ് നേരിയ തോതിൽ പുനരാരംഭിച്ചിട്ടുണ്ടെന്നും പറയുന്നു .

publive-image

സൗദി അറേബ്യയിൽ വിദേശികൾക്ക് ലെവി ഏർപ്പെടുത്തിയതും  അതുവഴി ഇഖാമ പുതുക്കുന്നതിനുള്ള ചെലവ് ഗണ്യമായി വർധിച്ചതും.2018  മുതലാണ്  ഇതുകാരണം സ്‌പോൺസർമാരുടെ കീഴിൽ കുറഞ്ഞ ശമ്പളത്തിന് ജോലി ചെയ്യുന്ന നിരവധി പേർ ചെലവ് താങ്ങാൻ കഴിയാത്തതിനാൽ രാജ്യം വിട്ടു. 2019 ലും രാജ്യം വിടുന്നവരുടെ എണ്ണം വര്‍ദ്ധിക്കുകയാണ് പുതുവര്‍ഷത്തില്‍ പ്രതീക്ഷ നല്‍കുന്ന പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്ന് കരുതിയെങ്കിലും കൂടുതല്‍ പ്രയോജനം കിട്ടുന്ന ഒരു തിരുമാനവും ഉണ്ടായില്ലയെന്നുള്ളത് പ്രവാസികളില്‍ നിരാശയാണ് ഉണ്ടാക്കിയത് .പലകമ്പനികളും അടച്ചുപൂട്ടല്‍ ഭീഷണിയിലാണ് ബിനാമി ബിസിനെസ്സ്‌ നടത്തുന്നവര്‍ക്കെതിരെ   ശക്തമായ നടപടിയാണ് സര്‍ക്കാര്‍ കൈകൊണ്ടു വരുന്നത് അതുകൊണ്ടുതന്നെ പുതിയസംഭരഭങ്ങള്‍ തുടങ്ങാന്‍  വിദേശികളും മുന്നോട്ടുവരുന്നില്ല ഉള്ളവര്തന്നെ അടച്ചുപൂട്ടല്‍ ഭീഷണിയിലാണ് .

 

Advertisment