Advertisment

വർണ്ണ വിസ്മയം തീർത്ത് നെസ്റ്റോ ഒ.ഐ.സി.സി കളർ ഫെസ്റ്റ് 2018

author-image
admin
New Update

റിയാദ്: കോഴിക്കോട് ജില്ല റിയാദ് ഒ.ഐ.സി.സി യും നെസ്റ്റോ ഹൈപ്പർ മാർക്കറ്റും സംയുക്തമായി അസീസിയ നെസ്റ്റോയിലെ ട്രെയിൻമാളിൽ (ഗാർഡാനിയ) വെച്ച് മൂന്നാമത് " നെസ്റ്റോ ഒ.ഐ.സി.സി.കളർ ഫെസ്റ്റ് 2018 " എന്നെ പേരിൽ കുട്ടികൾക്കായി ചിത്രരചനാ മത്സരം സംഘടിപ്പിച്ചു.സൗദിയിലെ വിവിധ സ്കൂളുകളിൽ നിന്നായി ആയിരത്തിൽപരം കുട്ടികളാണ് പരിപാടിയിൽ പങ്കെടുത്തത്.ഇരു കൈകൾക്കും സ്വാധീന കുറവുള്ള പെൺകുട്ടിയുടെ പങ്കാളിത്തം കളർ ഫെസ്റ്റിന് കൂടുതൽ വർണ്ണാഭവമാക്കി.

Advertisment

പരിപാടി പ്രമുഖ സൗദി ചിത്രകാരൻ അബു നവാഫ് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ ചിത്രം വരച്ചും, ഇന്ത്യൻ ചിത്രകാരി റജീന നിയാസ് പ്രിൻസ് സൽമാൻ ഇബ്നു അബ്ദുൽ അസീസ് എന്നിവവരുടെ ചിത്രങ്ങൾ വരച്ചും പരിപാടി ഉൽഘാടനം ചെയ്തു.പ്രധാനമായും നാല് വിഭാഗങ്ങളായാണ് മത്സരം നടന്നത്.

publive-image

ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്കുള്ള സമ്മാനങ്ങൾ പരിപാടിയുടെ മുഖ്യ പ്രായോജകരായ നെസ്റ്റോ ഹൈപ്പർ മാർക്കറ്റാണ് സമ്മാനിക്കുന്നത് , ഒന്നാം സമ്മാനത്തിന് അർഹരാവുന്ന കുട്ടികൾക്ക് ഓരോ സ്വർണ്ണ നാണയം വീതവും, മറ്റു അനേകം ആകർഷകമായ സമ്മാനങ്ങളും നൽകുന്നതാണ്, അതുപോലെ ഏറ്റവും നല്ല പെർഫോമർക്ക് ജെറ്റ് എയർവേയ്സ് നൽകുന്ന ടിക്കറ്റും, കൂടാതെ മത്സരത്തിൽ പങ്കെടുക്കുന്ന എല്ലാ കുട്ടികൾക്കും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്യുന്നതാണ്.

റെജിസ്ട്രേഷൻ ഹെൽപ്പ് ഡെസ്ക്കിൽ നാദിർഷ എറണാകുളം, അമീർ ഷാ പട്ടണത്ത്, വർഗ്ഗീസ് ജോർജ്ജ്, ജംഷാദ് തുവ്വൂർ, വിനീഷ്, നാസർ വലപ്പാട്, അൻസാർ, റിയാസ്, ബഷീർ കോട്ടയം, വിജയൻ നെയ്യാറ്റിൻകര, ജോൺസൺ മർക്കോസ്, ജോർജ്ജ് മറ്റുക്കുളം എന്നിവർ നേതൃത്വം നൽകി.തുടർന്ന് നടന്ന സാംസ്ക്കാരിക പരിപാടി മോഹൻദാസ് വടകര അധ്യക്ഷനായി.

സെൻട്രൽ കമ്മറ്റി പ്രസിഡണ്ട് കുഞ്ഞി കുമ്പള ചടങ്ങ് ഉൽഘാടനം ചെയ്തു. ഇന്ത്യൻ എംബസി സെക്രട്ടറി അനിൽ നോട്ട്യാൽ, നെസ്റ്റോ മാർക്കറ്റിംഗ് മാനേജർ ഇമ്രാൻ സേട്ട്, ജെറിയർ മെഡിക്കൽ ഗ്രൂപ്പ് ചീഫ് അഡ്മിനിസ്ട്രേട്ടർ ഫാഹിദ് സി.കെ, എന്നിവർ മുഖ്യാഥിതികളായിരുന്നു.

അബ്ദുൽ കരീം കൊടുവള്ളി ആമുഖ പ്രഭാഷണം നടത്തി.രഘുനാഥ് പറശ്ശിനിക്കടവ്, അബ്ദുള്ള വല്ലാഞ്ചിറ, സജി കായങ്കുളം, മുഹമ്മദലി കൂടാളി, നവാസ് വെള്ളിമാടുകുന്ന്, നെസ്റ്റോ റീജിനൽ മാനേജർ നിലാസ് നയന, സൂപ്പർവൈസർ സലീം, ഷഫീഖ് കിനാലൂർ, ഇസ്മായിൽ എരുമേലി, റസാഖ് പൂക്കോട്ടുപാടം, ഷിഹാബ് കൊട്ടുകാട്, സലീം കളക്കര, മുഹമ്മദലി മണ്ണാർക്കാട്, സക്കീർ ദാനത്ത്, നസറുദ്ധീൻ വി.ജെ, (റിംഫ്) ഷംനാദ് കരുണാഗ പള്ളി, നൗഫൽ പാലക്കാടൻ, നിയാസ് ജെറ്റ് എയർവേയ്സ്, സുഹൈൽ ഫ്രൻണ്ടി, ഫൈസൽ പാലക്കാട്, സലാം തെന്നല,സുഗതൻ നൂറനാട്, ഷാജി പാനൂർ, ഷുക്കൂർ ആലുവ, സജീർ പൂന്തുറ,റോയ് വയനാട്, സാജി സോന, എന്നിവർ ആശംസകൾ നേർന്നു.

ചടങ്ങിൽ ഇന്ത്യൻ എംബസി സെക്രട്ടറി അനിൽ നോട്ട്യാൽ സൗദി ചിത്രകാരൻ അബു നവാഫിനും, നെസ്റ്റോ മാർക്കറ്റിംഗ് മാനേജർ ഇമ്രാൻ സേട്ട് ഇന്ത്യൻ ചിത്രക്കരി റജീന നിയാസിനും ഉപഹാരങ്ങൾ നൽകി.കൂടാതെ പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന മുസ്തഫ പാണ്ടിക്കാടിനെ മുനീർ കോക്കല്ലൂരും, റിയാദിൽ നിന്ന് ട്രാൻസ്ഫർ ആകുന്ന എയർ ഇന്ത്യാ മാനേജർ ശ്രീ കുന്ദലാലിന് ജമാൽ എരഞ്ഞിമാവും പൊന്നാടയണീയിച്ചു.

ഹർഷാദ് എം.ടി. സ്വാഗതവും, അശ്റഫ് മേച്ചീരി നന്ദിയും പറഞ്ഞു. റൂബി മാർക്കോസ് ,അബ്ദുറഹിമാൻ കീഴരിയ്യൂർ, നാസർ മാവൂർ , സൻജ്ജീർ കോലിയാട്ട്, സഫാദ് അത്തോളി,റഫീഖ് എരഞ്ഞിമാവ്, ഷിഹാബ് കൈതപ്പൊയിൽ, ജാബിർ പൂനൂർ, നൗഷീർ, അമേഷ് എലത്തൂർ, ഡാലിയ റൂബി ,നസീമ കരീം,സുമി നവാസ്, അനാർ ഹർഷാദ്, എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

saudi
Advertisment