Advertisment

സൗദി: രണ്ടു വയസ്സുള്ള കുട്ടി വിനോദ ജലധാരയിൽ മുങ്ങി മരിച്ചു

New Update

ജിദ്ദ: സൗദിയിലെ തെക്ക് പടിഞ്ഞാറൻ പ്രദേശമായ അൽലൈത്തിൽ രണ്ടു വയസ്സുള്ള കുട്ടി വിനോദ കേന്ദ്രത്തിലെ ജലധാരയിൽ വീണു മരിച്ചു. മാതാപിതാക്കൾക്കൊപ്പം പാർക്കിൽ കളിച്ചു കൊണ്ടിരിക്കെ ജലധാരയോടനുബന്ധിച്ച പൊയ്കയിലെത്തുകയും അതിൽ പതിച്ച് തൽക്ഷണം മരണപ്പെടുകയുമായിരുന്നു.

Advertisment

publive-image

തിങ്കളാഴ്ച വൈകീട്ടാണ് സംഭവം. സമീപത്തുള്ള രക്ഷിതാക്കൾ കുട്ടി ജലധാരയുടെ അടു ത്തേക്ക് പോയിക്കൊണ്ടിരിക്കുന്നത് സമീപത്തുണ്ടായിരുന്ന രക്ഷിതാക്കളുടെ ശ്രദ്ധയിൽ പെട്ടില്ല. പൊയ്കയ്ക്കു ചുറ്റും സുരക്ഷാ വേലി ഉണ്ടായിരുന്നില്ല താനും.

മൃതദേഹം അൽലൈത് ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവം സംബന്ധിച്ചുള്ള അന്വേഷണം പൂർത്തിയാക്കുന്ന മുറയ്ക്കാണ് മൃതദേഹം വിട്ടുകിട്ടുക. കുട്ടിയെ കുറിച്ചുള്ള മറ്റു വിവരങ്ങൾ അറിവായിട്ടില്ല.

ജിദ്ദയിൽ നിന്ന് ജിസാൻ റോഡിൽ ഏകദേശം ഇരുനൂറു കിലോമീറ്റർ അകലെയുള്ള തീരദേശ പ്രദേശമാണ് അൽലൈത്. മക്കയിൽ നിന്ന് ഏതാണ്ട് ഇത്ര തന്നെ അകലം തെക്കു പടിഞ്ഞാറായാണ് അൽലൈത് സ്ഥിതി ചെയ്യുന്നത്.

Advertisment