Advertisment

ബ്രിട്ടനിൽ സ്കൂളുകൾ തുറന്നു !

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

യുകെ: ഇക്കഴിഞ്ഞ സെപ്റ്റംബർ 2 ബുധനാഴ്ച മുതൽ ബ്രിട്ടനിലെ സ്കൂളുകളെല്ലാം തുറന്നു. മുൻകരുതലുകളെല്ലാം സ്വീകരിച്ചുകൊണ്ടാണ് കുട്ടികളെ സ്‌കൂളുകളിൽ പ്രവേശിപ്പിച്ചത്.

Advertisment

publive-image

കൈകൾ അടിക്കടി കഴുകാനും, ശുചിത്വം പാലി ക്കാനും, ടിഷ്യൂ പേപ്പറുകൾ ഉപയോഗിക്കാനുമുള്ള സംവിധാനങ്ങൾക്കൊപ്പം കഴിയുന്നത്ര സാമൂഹ്യ അകലം പാലിക്കാനും ശ്രദ്ധിക്കുന്നുണ്ട്. കഴിഞ്ഞയാഴ്ച മൂന്നു ദിവസവും ക്ലാസ്സുകൾ വിജയകരമായി നടത്തുകയുണ്ടായി.

ബ്രിട്ടനിൽ അദ്ധ്യയന വർഷം ആരംഭിക്കുന്നത് എല്ലാവർഷവും സെപറ്റംബർ മാസം മുതലാണ്. മാർച്ചിൽ അടച്ച സ്കൂളുകൾ 5 മാസത്തിനുശേഷം തുറന്നപ്പോൾ കുട്ടികളുടെ മുഖത്തെ അളവറ്റ സന്തോഷം പറഞ്ഞറി യിക്കുക ബുദ്ധിമുട്ടാണ്.

ഒരിക്കൽ കോവിഡ് 19 ന്റെ ഹോട്ട്സ്പോട്ടായിരുന്നു യുകെ. പ്രധാനമന്ത്രിവരെ കോവിഡ് ബാധിതനായി. 45,000 ത്തിലധികം ആളുകളാണ് മരിച്ചത്. മൂന്നരലക്ഷത്തോളം ആളുകൾ രോഗബാധിതരാകുകയും ചെയ്തു.

ഇപ്പോൾ യുകെ, മറ്റുള്ള യൂറോപ്യൻ രാജ്യങ്ങളേപ്പോലെതന്നെ കോവിഡിനെ നിയന്ത്രിക്കുന്നതിൽ വിജയിച്ചിരിക്കുന്നു. ഏറ്റവും പുതിയ കണക്കനുസരിച്ച് ഇന്നലെ അവിടെ രോഗബാധിതർ 1813 പേരാണ്. മരണം 12.

യുകെയിൽ 90 % സ്ഥാപനങ്ങളും വ്യവസായങ്ങളും ഇപ്പോൾ പഴയ രീതിയിൽ പ്രവർത്തിക്കുന്നുണ്ട്. പൊതു ഗതാഗതവും നല്ല രീതിയിൽ നടക്കുന്നു. ട്യൂബ്, ട്രെയിൻ സർവീസുകൾ കോവിഡ് മാർഗ്ഗനിർദ്ദേശപ്രകാരമാണ് സർവീസ് നടത്തുന്നത്. പാർക്കുകളും മാളുകളും ഒക്കെ സജീവമായിരിക്കുന്നു.

യുകെയിലെ ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി വികസിപ്പിച്ച കോവിഡ് വാക്‌സിൻ ഈ വർഷം അവസാനത്തോടെ ലഭ്യമാകുമെന്ന കണക്കുകൂട്ടലിൽ മൂന്നുമാസക്കാലം കൂടി പരമാവധി നിയന്ത്രണങ്ങളോടെ ജനജീവിതം സാധാരണനിലയിലാക്കാൻ ഉള്ള ശ്രമത്തിലാണ് ബ്രിട്ടീഷ് സർക്കാർ.

( ചിത്രങ്ങളിൽ കാണുന്നത് എൻ്റെ കൊച്ചുമക്കളാണ്. കഴിഞ്ഞ ബുധനാഴ്ച നീണ്ട 5 മാസത്തിനുശേഷം ഇരുവരും സ്‌കൂളിൽ പോകാൻ ഒരുങ്ങി നടത്തിയ ഫോട്ടോ ഷൂട്ടാണ്. കൊച്ചുമകൻ അച്ചു ഇപ്പോൾ 7 -)o ക്ലാസ്സിലും കൊച്ചുമകൾ ഋഷിക ഒന്നാം ക്ലാസ്സിലുമാണ്)

uk news
Advertisment