Advertisment

ബി ജെ പിയുടെ വെറുപ്പിന്‍റെ രാഷ്‌ട്രീയത്തിനെതിരെ മതേതര കക്ഷികളുടെ സംഖ്യങ്ങള്‍ ശക്തിപ്പെടണം: ഷാഫി ചാലിയം

New Update

മക്ക: വർത്തമാനകാല ഇന്ത്യയില്‍ സൗഹാർദ്ദത്തിന്റയും സഹിഷ്‌ണുതയുടെയും വഴിയി ലൂടെ ന്യൂനപക്ഷ രാഷ്ട്രിയത്തെ  ശക്‌തിപ്പെടുത്തി ജനാധിപത്യത്തിന്‌ കരുത്ത്‌ പകരണമെന്ന്‌ ദേശീയ മുസ്‌ലിം ലീഗ്‌ പ്രവർത്തക സമിതിയംഗം ഷാഫി ചാലിയം പറഞ്ഞു, മക്കാ കെ എം സി സി പ്രഖ്യാപിച്ച വിഷ്വന്‍ 2020 എന്ന പൊളിറ്റിക്കല്‍ ക്യാമ്പയിന്റെ ഭാഗമായി സംഘടിപ്പിച്ച പഠനക്ലാസില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

Advertisment

publive-image

ബിജെപി വിഭാവനം ചെയ്യുന്ന വെറുപ്പിന്റെ രാഷ്‌ട്രീയത്തിനെതിരെ മതേതര കക്ഷിക ളുടെ കെട്ടുറപ്പുള്ള സംഖ്യങ്ങള്‍ ഉയർന്ന്‌ വരേണ്ടത്‌ അനിവാര്യമാണ്‌, ആസാമിലും മറ്റിതര സംസ്‌ഥാനങ്ങളിലും ജനങ്ങളെ വിഭജിച്ച്‌ രാഷ്‌ട്രീയ നേട്ടം കൊയ്യുന്നവർ ഇന്ത്യാ രാജ്യത്തെ തന്നെ നശിപ്പിക്കാഌള്ള തെയ്യാറെടുപ്പിലാണ്‌,

അഭയാർഥികള്‍ക്ക്‌ പൗരത്വം നല്‍കാഌള്ള ബില്ലില്‍ നിന്നും മുസ്‌ലിംഗളെ മാത്രം ഒഴിവാ ക്കാഌള്ള ബിജെപി ഗവണ്‍മെന്റിന്റെ തീരുമാനം നഗ്‌നമായ സത്യപ്രതിജ്ഞാ ലംഘ നമാണ്‌. ഹിറ്റ്‌ലറെ പോലും നാണിപ്പിക്കുന്ന വിധം വംശീയ വെറി വളർത്തുന്ന സംഘ്‌ പരിവാർ ഗവണ്‍മെന്റിനെതിരെ മതേതര കക്ഷികളുടെ പ്രതിരോധ നിര ഉയർന്ന്‌ വരേണ്ടതുണ്ടെന്നും പ്രാദേശിക മതേതര ജനാധിപത്യ കക്ഷികളെ ഒരുമിപ്പിച്ച്‌ നിർത്തു ന്നതില്‍ ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ്സ്‌ പ്രസ്‌ഥാനത്തിന്‌ ഉത്തരവാദിത്വമു ണ്ടെന്നും ഷാഫി ചാലിയം ഓർമിപ്പിച്ചു.

publive-image

മക്കാ കെ എം സി സി സെന്‍ട്രല്‍ കമ്മറ്റി ഓഫീസില്‍ സംഘടിപ്പിച്ച ചടങ്ങില്‍ മക്കാ കെ എം സി സി പ്രസിസന്റ് കുഞിമോൻ കാക്കിയഅദ്യക്ഷം വഹിച്ചു, ട്രഷറർ സുലൈമാന്‍ മാളിയേക്കല്‍ ഉദ്ഘാടനം നിർവഹിച്ചു. സെന്‍ട്രല്‍ കമ്മറ്റി നേതാക്കളായ ,മുഹമ്മത്‌ മൗലവി , മുഹമ്മത്ഷ മുക്കം ,കുഞാപ്പ പുക്കാട്ടൂർ, മുസ്തഫ പട്ടാമ്പി ,ഹംസ സലാം , ഹാരിസ് പെരുവള്ളൂർ,പ്രസംഗിച്ച., ജനറല്‍ സെക്രട്ടറി മുജീബ്‌ പൂക്കോട്ടൂർ സ്വാഗതവും നാസർ കിന്‍സാറ നന്ദിയും പറഞ്ഞു.

Advertisment