Advertisment

നിരണം ഇടവകയിലെ സെൻറ് തോമസ് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് സഹവികാരിയായി സേവനം അനുഷ്ടിച്ച് തിരുവനന്തപുരം വഴുതനമുകൾ ഇടവകയുടെ വികാരിയായി നിയമിതനായ റവ. ഫാദർ ജയിംസ് ജോയി മുളപ്പൻമഠത്തിന് യാത്ര അയപ്പ് നല്കി

New Update

publive-image

Advertisment

നിരണം: സെൻറ് തോമസ് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് നിരണം ഇടവകയിൽ സഹവികാരിയായി സേവനം അനുഷ്ടിച്ച് തിരുവനന്തപുരം വഴുതനമുകൾ ഇടവകയുടെ വികാരിയായി നിയമിതനായ റവ. ഫാദർ ജയിംസ് ജോയി മുളപ്പൻമഠത്തിന് യാത്ര അയപ്പ് നല്കി.

വികാരി റവ. ഫാദർ ഷിജു മാത്യു സമ്മേളനം ഉദ്ഘാടനം ചെയ്തു. ഇടവക സെക്രട്ടറി ഡോ. ജോൺസൺ വി ഇടിക്കുള അധ്യക്ഷത വഹിച്ചു.

ഇടവകയുടെ ഉപഹാരം അജോയ് കെ വർഗ്ഗീസും റെനി തേവേരിൽ എന്നിവർ ചേർന്ന് സമ്മാനിച്ചു. ഷിബു ചെറിയാൻ, അനീഷ് ജോൺ, പോൾ വർഗ്ഗീസ് എന്നിവർ ആശംസ അറിയിച്ചു.

സഹവികാരിയായി റവ. ഡീക്കൻ ജോബി ജോണിനെ നിയമിച്ചുകൊണ്ടുള്ള സഭ പരമാധ്യക്ഷൻ മോറോൻ മോർ അത്തനേഷ്യസ് യോഹാൻ പ്രഥമൻ മെത്രാപ്പോലീത്തയുടെ കല്പന വികാരി റവ. ഫാദർ ഷിബു മാത്യു വായിക്കുകയും ഇടവക അനുമോദിക്കുകയും ചെയ്തു.

publive-image

സെന്റ് തോമസ് ബിലീവേഴ്സ് ഈസ്റ്റേൺ സഭ നിരണം ഇടവകയുടെ നേതൃത്വത്തിൽ നടത്തിവരുന്ന സാമുഹ്യ-ക്ഷേമ-ജീവകാരുണ്യ പ്രവർത്തന വിഭാഗത്തിൻ്റെ കോർഡിനേറ്റർ കൂടിയായിരുന്ന ഫാദർ ജയിംസ് ജോയി മുളപ്പൻമഠത്തിൻ്റെ നേതൃത്വത്തിൽ വി. കുർബാനയും അർപ്പിച്ചു.

ലോകം കടന്ന് പോകുന്ന പ്രത്യേക സാഹചര്യത്തെ അതിജീവിക്കുന്നതിനും മഹാമാരിയുടെ വ്യാപനത്തെ പ്രതിരോധിക്കുന്നതിന് നിലകൊള്ളുന്ന സർക്കാരുകളുടെ സംവിധാനങ്ങൾക്കായും ആരോഗ്യ പ്രവർത്തകർ, പോലീസ് സേന, മറ്റ് സന്നദ്ധ സംഘടന സേനാംഗങ്ങൾ എന്നിവർക്ക് സുരക്ഷയ്ക്കായി സമൂഹപ്രാർത്ഥനയും നടത്തി.

pathanamthitta news
Advertisment