Advertisment

‍'ഞാനും വിനീതും തമ്മില്‍ അടിച്ചു പിരിഞ്ഞുവെന്ന നിഗമനത്തില്‍ എത്തിയവരോട്, ഞങ്ങള്‍ തമ്മില്‍ യാതൊരു പ്രശ്നവുമില്ല'; ഞങ്ങളുടെ സൗഹൃദം സിനിമയ്ക്കും സംഗീതത്തിനും അതീതമാണ്: ഷാന്‍ റഹ്മാന്‍

author-image
ഫിലിം ഡസ്ക്
New Update

പ്രണവ് മോഹന്‍ലാലിനെയും കല്യാണി പ്രിയദര്‍ശനെയും കേന്ദ്രകഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസന്‍ ഒരുക്കുന്ന ചിത്രമാണ് 'ഹൃദയം'. വിനീത് ശ്രീനിവാസന്റെ എല്ലാ ചിത്രങ്ങളിലും സംഗീതം ഒരുക്കിയിരിക്കുന്നത് ഷാന്‍ റഹ്മാനാണ്. എന്നാല്‍ ഇത്തവണ ഷാന്‍ അല്ല വിനീതിന്റെ ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. ഹിഷാം അബ്ദുള്‍ വഹാബാണ്.

Advertisment

publive-image

അതേസമയം ചിത്രത്തിന് സംഗീതം ഒരുക്കാത്തത് കൊണ്ട് താനും വിനീതും അടിച്ചു പിരിഞ്ഞെന്ന് ആരും തെറ്റിദ്ധരിക്കരുതെന്നാണ് ഷാന്‍ റഹ്മാന്‍ ഫേസ്ബുക്കില്‍ കുറിച്ചത്. 'സുഹൃത്തുക്കളേ, എല്ലാവര്‍ക്കും സുഖമാണെന്ന് കരുതുന്നു. ഇന്നലെ മുതല്‍ ഒരു സംഗതി എന്നെ വല്ലാതെ ശല്യം ചെയ്യുകയാണ്. അതുകൊണ്ട് തന്നെ സമാധാനത്തോടെ സംഗീതമൊരുക്കാന്‍ സാധിക്കുന്നില്ല. അതുകൊണ്ടാണ് ഇപ്പോള്‍ ഇത്തരത്തിലൊരു വിശദീകരണ കുറിപ്പുമായി വരുന്നത്. വിനീതിന്റെ പുതിയ ചിത്രമായ 'ഹൃദയ'ത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത് ഞാനല്ല. ഹിഷാം അബ്ദുള്‍ വഹാബാണ്.

പിന്നെ ഞാനും വിനീതും തമ്മില്‍ അടിച്ചു പിരിഞ്ഞുവെന്ന നിഗമനത്തില്‍ എത്തിയവരോട്, ഞങ്ങള്‍ തമ്മില്‍ യാതൊരു പ്രശ്നവുമില്ല. കുഞ്ഞെല്‍ദോ എന്ന ചിത്രത്തിന്റെ ജോലിയുമായി ബന്ധപ്പെട്ട് മിനിഞ്ഞാന്ന് കൂടി ഞങ്ങള്‍ തമ്മില്‍ കണ്ടിരുന്നു. ഇനി ഹിഷാമിലേക്ക് വരാം. വളരെ പ്രതിഭയുള്ള ഒരു വ്യക്തിയാണ് ഹിഷാം. എന്നാല്‍ അര്‍ഹമായ അംഗീകാരങ്ങള്‍ അദ്ദേഹത്തിന് ലഭിക്കുന്നില്ലെന്ന് എനിക്കും വിനീതിനും പലപ്പോഴും തോന്നിയിട്ടുണ്ട്. അതുകൊണ്ട് ഞാനും വിനീതും കൂടിയാണ് ഹിഷാമിനെ കൊണ്ട് 'ഹൃദയ'ത്തിന് സംഗീതം ഒരുക്കാം എന്ന് തീരുമാനിച്ചത്. ഹൃദയത്തിന് വേണ്ടി ഹിഷാമിന് ആവശ്യമുണ്ടെങ്കില്‍ എന്റെ സ്റ്റുഡിയോ ഉപയോഗിക്കാമെന്നും ഞാന്‍ വിനീതിനോട് പറഞ്ഞിട്ടുണ്ട്. ഞങ്ങളുടെ സൗഹൃദം സിനിമയ്ക്കും സംഗീതത്തിനും അതീതമാണ്. ഞങ്ങള്‍ ഒരു കുടുംബമായിരിക്കും. ഒരിക്കല്‍ വിനീത് എന്നോട് പറഞ്ഞിട്ടുണ്ട്, 'നീ ആരെയെങ്കിലും കൊന്നാലും ഞാന്‍ നിന്റെ കൂടെ നില്‍ക്കും' അതാണ് ഞങ്ങള്‍. അതാണ് ഹൃദയം' എന്നാണ് ഷാന്‍ റഹ്മാന്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

Advertisment