Advertisment

സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥയുമായി ‘ഷിബു’; ജൂണില്‍ തീയറ്ററുകളിലേയ്ക്ക്

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

വെള്ളിത്തിരയിലേക്കെത്താന്‍ ഒരുങ്ങുന്ന പുതിയ ചിത്രമാണ് ‘ഷിബു’. കാര്‍ത്തിക് രാമകൃഷ്ണനും അഞ്ജു കുര്യനുമാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്നത്. മലയാളികളുടെ പ്രിയ ഹാസ്യ താരം ബിജുക്കുട്ടനു ഷിബു എന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രമായെത്തുന്നുണ്ട്. ചിത്രത്തിന്റെ റിലീസ് തീയതി പുറത്തുവിട്ടു. ജൂണ്‍ 28 ന് ഷിബു തീയറ്ററുകലിലെത്തും. സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥയാണ് ചിത്രത്തിന്റെ മുഖ്യ പ്രമേയം.

https://www.facebook.com/shibumalayalammovieofficial/posts/598111200695287

അര്‍ജുന്‍ പ്രഭാകരന്‍, ഗോകുല്‍ രാമകൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്ന് സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രമാണ് ‘ഷിബു’. കാര്‍ഗോ സിനിമാസ് ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. തീയറ്റര്‍ ജോലിക്കാരനായ അച്ഛനിലൂടെ സിനിമയെ പ്രണയിച്ചു തുടങ്ങുന്ന ഒരു ചെറുപ്പക്കാരന്റെ കഥയാണ് ‘ഷിബു’വിന്റെ മുഖ്യ പ്രമേയം. ഇഷ്ടനടനെ കേന്ദ്ര കഥാപാത്രമാക്കി ഒരു സിനിമ ചെയ്യണമെന്നതാണ് ഈ ചെറുപ്പക്കാരന്റെ ഏറ്റവും വലിയ ആഗ്രഹവും.

Advertisment