Advertisment

നിശബ്ദനായി ഇരുന്നാലേ എനിക്ക് ജോലി കിട്ടൂ എങ്കില്‍ ആ ജോലി എനിക്ക് വേണ്ടെന്ന് നടന്‍ സിദ്ധാര്‍ഥ്

author-image
ഫിലിം ഡസ്ക്
New Update

പൗരത്വ ഭേദഗതി നിയമം ഉള്‍പ്പെടെ നിരവധി തവണ ഭരണകൂടത്തിനെതിരെ ശബ്ദമുയര്‍ത്തിയിട്ടുള്ള ആളാണ് നടന്‍ സിദ്ധാര്‍ഥ്. എന്നാല്‍ ഇത്തരം അഭിപ്രായ പ്രകടനങ്ങള്‍ മൂലം സിനിമയില്‍ അവസരങ്ങള്‍ നഷ്ടപ്പെടില്ലേ എന്ന് ചോദിച്ചാല്‍ സിദ്ധാര്‍ഥിന് വ്യക്തമായ മറുപടിയുണ്ട്.

Advertisment

publive-image

നിശബ്ദനായിരുന്നാല്‍ മാത്രമേ അവസരങ്ങള്‍​ ലഭിക്കുകയുള്ളൂ എങ്കില്‍ തനിക്ക് അത്തരം അവസരങ്ങള്‍ വേണ്ടെന്ന് പറയാന്‍ ഈ കലാകാരന് യാതൊരു പേടിയുമില്ല. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സിദ്ധാര്‍ഥിന്റെ തുറന്നു പറച്ചില്‍.

നിശബ്ദനായി ഇരുന്നാലേ എനിക്ക് ജോലി കിട്ടൂ എങ്കില്‍ ആ ജോലി എനിക്ക് വേണ്ട. ഞാനൊരു 21കാരല്ല. അതുകൊണ്ടു തന്നെ അധികം സംസാരിക്കുന്ന ഒരു കുട്ടി എന്ന് ആരെങ്കിലും വിളിക്കുന്നതിനെ ഞാന്‍ ഭയപ്പെടുന്നുമില്ല. ഇപ്പോള്‍ ഞാന്‍ സംസാരിച്ചില്ലെങ്കില്‍ എനിക്ക് കുറ്റബോധം തോന്നും. രാജ്യത്തെ നിശബ്ദരായിരിക്കുന്ന ഭൂരിപക്ഷത്തോടൊപ്പം ചേരാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.

ഭാഗ്യവശാല്‍ ദൈവവും ഈ രാജ്യവും എനിക്ക് ഒരുപാട് നല്‍കിയിട്ടുണ്ട്. അത്രയധികം പ്രിവിലേജുകളുള്ള എന്നെപ്പോലെ ഒരാള്‍ സംസാരിച്ചില്ലെങ്കില്‍, പിന്നെ ഈ രാജ്യത്തിന്റെ അവസ്ഥ എന്താകും? ഒരാളുടെ ജീവിതം എങ്ങനെ ജീവിക്കണം എന്ന് ഞാനാര്‍ക്കും ക്ലാസെടുത്ത് കൊടുക്കുന്നില്ല. പക്ഷെ എനിക്ക് ഇങ്ങനെയല്ലാതെ ജീവിക്കാനും അറിയില്ല.

ഇത്രയും നാള്‍ ആ കാരണം കൊണ്ട് എനിക്കെന്റെ തൊഴിലില്‍ യാതൊരു പ്രശ്നവും നേരിടേണ്ടി വന്നിട്ടില്ല. ഇനി അങ്ങനെ സംഭവിക്കും എന്നും ഞാന്‍ കരുതുന്നില്ല. കാരണം അങ്ങനെയല്ല എനിക്കെന്റെ സിനിമകള്‍ ഇതുവരെ ലഭിച്ചിട്ടുള്ളത്. എന്തെങ്കിലും വിട്ടുവീഴ്ചകള്‍ നടത്തി ജോലി നേടാന്‍ ശ്രമിച്ചിട്ടുണ്ടെങ്കില്‍, ഞാന്‍ പറഞ്ഞേനെ, 'കാര്യങ്ങള്‍ നന്നായി പോകുന്നു, പിന്നെന്തിനാണ് പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നത്' എന്ന്," സിദ്ധാര്‍ഥ് ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

SIDHARTH RESPONSE
Advertisment