Advertisment

സിജി വിഷൻ 2030" ലക്ഷ്യമാക്കുന്നത് സമുദായത്തിന്റെയും രാജ്യത്തിന്റെയും സർവ്വതോന്മുഖ പുരോഗതി: കമ്യൂണിറ്റി ലീഡർഷിപ് പ്രോഗ്രാം സെഷൻ

New Update

ജിദ്ദ: സെന്റർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യ ജിദ്ദ ചാപ്റ്ററിനു കീഴിലെ കമ്യൂണിറ്റി ലീഡർഷിപ് പ്രോഗ്രാം (സി. എൽ. പി) സെഷൻ 46 വിവിധ പരിപാടികളോടെ സംഘടി പ്പിച്ചു. സാമൂഹിക ശാക്തീകരണം, സ്വയം പര്യാപ്തത, ചലനാ ത്മകത, സ്വാധീനത എന്നിങ്ങനെയുള്ള സിജിയുടെ വിഷൻ 2030 ലക്ഷ്യങ്ങൾ സമുദായത്തിന്റെയും രാജ്യത്തിന്റെയും സർവ്വ തോൻമുഖമായ പുരോഗതി മുന്നിൽ കണ്ട് വിഭാവനം ചെയ്ത താണെന്ന് സെഷൻ ഉദ്ഘാടനം ചെയ്തു സിജി ജിദ്ദ പ്രസിഡന്റ് കെ എം മുസ്തഫ പറഞ്ഞു.

Advertisment

publive-image

സിജി കമ്യൂണിറ്റി ലീഡർഷിപ് പ്രോഗ്രാമിൽ അബ്ദുൽ അസീൽ തങ്കയത്തിൽ സംസാരിക്കുന്നു.

ഡിസൈനിംഗ്‌ രംഗത്തെ തൊഴിൽ സാധ്യതകൾ" എന്ന വിഷയ ത്തിൽ അബ്ദുൽ അസീൽ തങ്കയത്തിൽ പ്രസന്റേഷൻ അവത രിപ്പിച്ചു. വിവിധ ഇന്ത്യൻ സർവകലാശാലകളിലും ഇൻസ്റ്റി റ്റ്യൂട്ടുകളിലും ഈ രംഗത്ത് നടന്നു കൊണ്ടിരിക്കുന്ന കോഴ്‌സു കളും വ്യാവസായിക മേഖലകളിലെ അവസരങ്ങളും അദ്ദേഹം വിശദീകരിച്ചു.

പഠന വിഭാഗത്തിൽ തയ്യാറാക്കിയ പ്രസംഗങ്ങൾ ഹൈദർ കോട്ട യിൽ, അസ്‌കർ കല്ലായി, അലി കരിപ്പൂർ, യൂസുഫ് പരപ്പൻ എന്നിവർ അവതരിപ്പിച്ചു. ബാബു മേത്തർ, മുഹമ്മദ് കുട്ടി, റഷീദ് അമീർ എന്നിവർ നിരൂപണം നടത്തി.

ടേബിൾ ടോക്കിൽ ഷറഫുദ്ദീൻ, എം അഷ്‌റഫ്, ഫൈസൽ കെ വി, ഷഹീർ ഇരുമ്പുഴി, നിയാസ് എന്നിവർ സംസാരിച്ചു. സമീർ കുന്നൻ നിയന്ത്രിച്ചു. വേങ്ങര നാസർ പരിപാടികൾ പൊതു അവലോകനം ചെയ്തു.

publive-image

സാമൂഹിക ശാക്തീകരണം എന്ന തലക്കെട്ടിൽ നടന്ന യോഗത്തിൽ അബു ചുള്ളിയോട് അവതരരാകാനായിരുന്നു. കെ എം ലത്തീഫ് സ്വാഗതവും മുഹമ്മദ് കല്ലിങ്ങൽ നന്ദിയും പറഞ്ഞു.

എല്ലാ മാസവും മൂന്നാമത്തെ വെള്ളിയാഴ്ച 4 മുതൽ 7 വരെ സീസൺസ് റെസ്റ്റോറന്റിൽ വെച്ചതാണ് സി.എൽ.പി. നടക്കാറുള്ളതെന്നു സംഘാടകർ അറിയിച്ചു.

 

Advertisment