Advertisment

ഗായകന്‍ സിദ്ധാര്‍ഥ് മേനോന്‍ വിവാഹിതനായി

author-image
ഫിലിം ഡസ്ക്
New Update

ഗായകനും, നടനുമായ സിദ്ധാര്‍ഥ് മേനോന്‍ വിവാഹിതനായി. ഇന്‍സ്റ്റാഗ്രാമിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചത് . നര്‍ത്തകിയും മറാത്തി നടിയുമായ തന്‍വി പാലവ് ആണ് വധു.താരത്തിന്‍റെ ഉറ്റ സുഹൃത്താണ് തന്‍വി .

publive-image

'എല്ലാ പ്രണയകഥയും മനോഹരമാണ്. എന്നാല്‍എനിക്ക് ഏറ്റവും പ്രിയപ്പെട്ടത് ഞങ്ങളുടേത് ആണ്. എന്‍റെ ജീവിതത്തിലെ ഏറ്റവും മികച്ച തീരുമാനമാണിത്. ഇന്ന് ഞാന്‍ എന്‍റെ ബെസ്റ്റ് ഫ്രണ്ടിനെ വിവാഹം കഴിക്കുകയാണ്. പാര്‍ട്ട് ടൈം കാമുകിയും ഫുള്‍ ടൈം സുഹൃത്തും കൂടാതെ എന്‍റെ എക്കാലത്തേയും പാര്‍ട്ണര്‍ ഇന്‍ കൈം' ഇങ്ങനെയായിരുന്നു സിദ്ധാര്‍ഥ് ഇന്‍സ്റ്റാ ഗ്രാമില്‍ കുറിച്ചത്. തൈക്കുടം ബ്രിഡ്‌ജ് എന്ന മ്യൂസിക് ബാന്‍ഡിലൂടെയാണ് സിദ്ധാര്‍ഥ് പ്രശസ്തനായത്.

Advertisment