Advertisment

തണുപ്പുകാല ചര്‍മ്മ സംരക്ഷണം: തണുപ്പുകാലത്തെ ചര്‍മ്മ രോഗങ്ങള്‍: ചര്‍മ്മ സംരക്ഷണത്തിന് തണുപ്പുകാലത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

author-image
admin
Updated On
New Update

നിങ്ങളുടെ ചര്‍മ്മത്തിന് വളരെയേറെ കരുതല്‍ ആവശ്യമുള്ള സമയമാണ് മഞ്ഞുകാലം. ചര്‍മ്മ സൗന്ദര്യം കാത്തു സൂക്ഷിക്കുവാനും ചര്‍മ്മ രോഗങ്ങള്‍ വരുന്നത് തടയുവാനും പ്രത്യേക ശ്രദ്ധ ആവശ്യമാണ്. ചില ചര്‍മ്മ രോഗങ്ങള്‍ തണുപ്പുകാലത്ത് കൂടുതല്‍ രൂഷമാവുന്നു. ഇതിന് കാരണം അന്തരീക്ഷത്തിലെ ഈര്‍പ്പം കുറയുന്നതാണ്.

Advertisment

publive-image

കുട്ടികളില്‍ തണുപ്പുകാലത്ത് ഏറ്റവുമധികം ശ്രദ്ധ ലഭിക്കേണ്ട രോഗമാണ് കരപ്പന്‍ (Atopic Dermatitis). കരപ്പനുള്ള കുട്ടികളുടെ ചര്‍മ്മം സ്വാഭാവികമായും വരണ്ടതാണ്. തണുപ്പുകാലത്ത് ഇത് കൂടുതല്‍ രൂക്ഷമാകുന്നു. ചര്‍മ്മം ചൊറിഞ്ഞു തടിക്കുവാനും കാരണമാകുന്നു. കരപ്പനുള്ള കുട്ടികള്‍ സോപ്പിന്റെ ഉപയോഗം പൂര്‍ണ്ണമായും ഒഴിവാക്കേണ്ടതാണ്. സോപ്പിനു പകരമായി ചര്‍മ്മത്തിന് വരള്‍ച്ച ഉണ്ടാക്കാത്ത ക്ലെന്‍സസുകള്‍ ഉപയോഗിക്കാവുന്നതാണ്. മാത്രമല്ല കുളിക്കുന്നതിന് മുന്‍പ് എണ്ണ ശരീരത്തില്‍ പുരട്ടുന്നത് ചര്‍മ്മം കൂടുതല്‍ വരളാന്‍ കാരണമാകും. ഇതിന് പകരമായി കുളിക്കുന്ന വെള്ളത്തില്‍ ചേര്‍ക്കാനുള്ള ബാത്ത് ഓയില്‍ ലഭ്യമാണ്. കുട്ടികളെ ഇളം ചൂടുവെള്ളത്തില്‍ കുളിപ്പിച്ച് ഉടനെ തന്നെ മോയിസ്‌ചൈറസര്‍ ഉപയോഗിക്കേണ്ടതാണ്. കൊച്ചുകുട്ടികളില്‍ ഇത് ഒരു ദിവസം രണ്ടോ മൂന്നോ തവണയോ ചെയ്യാവുന്നതാണ്. തണുപ്പുകാലത്ത് രൂക്ഷമാകുന്ന മറ്റു ചില ചര്‍മ്മ രോഗങ്ങളാണ് താരന്‍, പലതരം അലര്‍ജികള്‍, ഫോര്‍ഫൂട്ട് എക്‌സീമ (forefoot eczema), നമൂലാര്‍ എക്‌സീമ (nummular eczema), പാദം വിണ്ടുകീറല്‍ എന്നിവ.

സോപ്പിന്റെ ഉപയോഗം പരമാവധി കുറയ്ക്കുക. ചര്‍മ്മരോഗമുള്ളവര്‍ സോപ്പ് പൂര്‍ണ്ണമായും ഒഴിവാക്കുകയാണ് നല്ലത്. സോപ്പിന് പകരം സിന്തെറ്റ്സ് (syndet) അല്ലെങ്കില്‍ ക്ലെന്‍സേഴ്‌സ് (cleanser) ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം ഉപയോഗിക്കാവുന്നതാണ്.

കുളിക്കുന്നതിന് മുന്‍പ് ശരീരത്തില്‍ എണ്ണ പുരട്ടാതിരിക്കുക. ഇത് ചര്‍മ്മം കൂടുതല്‍ വരളാന്‍ കാരണമാകും.

ചെറു ചൂട് വെള്ളത്തില്‍ കുളിച്ചതിനു ശേഷം ഉടന്‍ തന്നെ മോയ്‌സ്‌ചൈറസര്‍ ഉപയോഗിക്കുക. ശരീരത്തില്‍ നിന്ന് വെള്ളം വലിഞ്ഞു പോകുന്നതിനു മുന്‍പ് വേണം ഇത് പുരട്ടാന്‍. ഇത് ചര്‍മ്മത്തിന് മൃദുത്വം നിലനിര്‍ത്താന്‍ സഹായിക്കുന്നു. വരണ്ട ചര്‍മ്മമുള്ളവര്‍ ദിവസം രണ്ടോ മൂന്നോ തവണ മോയ്ശ്ച്വറൈസര്‍ പുരട്ടേണ്ടതാണ്.എണ്ണമയമുള്ള ചര്‍മ്മക്കാര്‍ക്ക് തണുപ്പുകാലത്ത് ഓയില്‍ ഫ്രീ മോയ്‌സചൈറസര്‍ ഉപയോഗിക്കാവുന്നതാണ്.

skin protection
Advertisment