Advertisment

ഷിഫ മലയാളി സമാജം ഭരണസമിതി തെരഞ്ഞെടുപ്പ് , ഇല്യാസ് സാബു വീണ്ടും പ്രസിഡണ്ട്‌ .

author-image
admin
New Update

റിയാദ് :ഷിഫ മലയാളി സമാജം മോഹനൻ കരുവാറ്റയുടെ വസതിയില്‍ കൂടിയ പൊതുയോഗത്തിൽ 2019-2020 വർഷത്തെ ഭരണസമതിയെ തിരഞ്ഞെടുത്തു, ഇല്യാസ് സാബു പ്രസിഡ ന്റായും മധു വർക്കല  സെക്രെട്ടറിയായും ഷാജി പിള്ളയെ  ട്രെഷററായും തെരഞ്ഞെടുത്തു.

Advertisment

publive-image

ഷിഫ മലയാളി സമാജം ഭാരവാഹികള്‍ പ്രസിഡണ്ട്‌ ഇല്യാസ് സാബു ,  സെക്രട്ടറി മധുവര്‍ക്കാല,  ട്രഷറര്‍ ഷാജി പിള്ള

പ്രസിഡന്റ്‌ ഇല്യാസ് സാബുവിന്റെ അധ്യക്ഷതയിൽ ചേർന്ന പൊതുയോഗത്തിൽ 200ഓളം അംഗങ്ങൾ പങ്കെടുത്തു സെക്രട്ടറി മധു വർക്കല കഴിഞ്ഞ വർഷത്തെ പ്രവർത്തന റിപ്പോർട്ടും ട്രെഷറർ വര്ഗീസ് ആളൂക്കാരൻ വരവ് ചിലവ് കണക്കും അവതരിപിച്ചു പാസ്സാക്കി,

ഭവന രഹിതരായ അംഗങ്ങൾക്ക് സമാജം നൽകിവരുന്ന മൂന്നാ മത്തെ വീട് പൂർത്തീകരിച്ച് അവകാശിയ്ക്കു കൈമാറിയതും പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് 4, 13, 454 രൂപ കൈമാറാൻ സാധിച്ചതും ഉൾപ്പടെ 17 ലക്ഷം രൂപയുടെ ജീവകാരുണ്യ പ്രവർത്ത നങ്ങൾ നടത്തിയതായി റിപ്പോർട്ടിൽ അറിയിച്ചു,

വർഷംതോറും നടത്തി വരാറുള്ള കേരളോത്സവം ബലിപെരു ന്നാൾ അവധി ദിവസമായ ഓഗസ്റ്റ് 11ന് വിപുലമായ പരിപാടി കളോടെ നടത്താനും പൊതുയോഗം തീരുമാനിച്ചു.

ഗുരുതരമായ രോഗബാധിതനായി നാട്ടിലേയ്ക്ക് പോയ ബിനു എന്ന അംഗത്തിന് 50, 000രൂപയുടെ ചികിത്സ സഹായവും സമാജം നടപ്പിലാക്കി വരുന്ന പെൻഷൻ പദ്ധതിയിൽ ഉൾപ്പെട്ട പാലക്കാട്‌ സ്വദേശി  അബു മരണപ്പെടുകയും നിർധനരായ കുടുംബത്തിലെ കിഡ്നി തകരാറുമൂലം ഡയാലിസിസ് ചെയ്ത് വരുന്ന അദ്ദേഹ ത്തിന്റെ ഭാര്യയ്ക്ക് എക്സിക്യൂട്ടീവ് കമ്മിറ്റി ഭാരവാ ഹികൾ നൽകുന്ന 20, 000രൂപയുടെ സഹായവും ചടങ്ങിൽ കൈമാറി.

രക്ഷാധികാരികളായി ഉമ്മർ അമാനത്, അലിക്ക  മക്കസ്റ്റോർ, അശോകൻ ചാത്തന്നൂർ രണദേവ് ഓച്ചിറ, വര്ഗീസ് ആളൂക്കാരൻ, മോഹനൻ കരുവാറ്റ എന്നിവരെ തിരഞ്ഞെടുത്തു.

ജീവകാരുണ്യ കൺവീനറായി മജീബ് കായംകുളത്തിനെയും, വൈസ് പ്രെസിഡ ന്റ്മാരായി ഫിറോസ് പോത്തൻകോട്, രതീഷ് നാരായൺ, ശ്രീകു മാർ എന്നിവരെയും ജോയിൻ സെക്രട്ടറി മാരായി ബിജു മടത്തറ, പ്രകാശ് ബാബു, വിജയൻ ഓച്ചിറ എന്നി വരും, ജോയിൻ ട്രെഷറർ മാരായി സലീഷ്, ബാബു കണ്ണോത് എന്നിവർ ഉൾപ്പെടെ 50 അംഗ കമ്മിറ്റി നിലവിൽ വന്നു പ്രകാശ് ബാബു സ്വാഗതവും ശ്രീകുമാർ നന്ദിയും പറഞ്ഞു...

Advertisment