Advertisment

എസ് എം എസ് ഫൗണ്ടേഴ്‌സ് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു

author-image
admin
New Update

റിയാദ്: ഷിഫാ മലയാളി സമാജം ഫൗണ്ടേഴ്‌സും അൽ അബീർ മെഡിക്കൽ ഗ്രൂപ്പും സംയുക്തമായി നടത്തുന്ന മെഡിക്കൽ ക്യാമ്പ് ഈ വരുന്ന ജനുവരി 29 വെള്ളിയാഴ്ച രാവിലെ 7 മാണിമുതൽ ഷിഫാ സനയ്യയിലെ ഇസ്ലാമിക് കൾച്ചറൽ & എന്റർടൈൻമെന്റ് ഹാളിൽ (ജാലിയാത് ഹാൾ ) വെച്ച് നടത്തുന്നു .

Advertisment

publive-image

ബ്ലഡ് ഷുഗർ ചെക്കപ്, ഫിസിക്കൽ എക്സാമിനേഷൻ, ജനറൽ പ്രാക്ടീഷനേഴ്സ് കൺസൽട്ടേഷൻ എന്നിവ ക്യാമ്പിലും ഡോക്ടറുടെ നിർദേശപ്രകാരം ഇ .സി .ജി ആവശ്യമായി വരുന്നവർക്ക് അബീർ മെഡിക്കൽ ഗ്രുപ്പിന്റെ ഹോസ്പിറ്റലിൽ സൗജന്യമായി നടത്തപെടുന്നതാണെന്ന് ഹോസ്പിറ്റൽ മാനേജ്‌മന്റ് അറിയിച്ചു

കൂടാതെ ക്യാമ്പിൽ പങ്കെടുക്കുന്നവരിൽ കൊളെസ്ട്രോൾ പരിശോധന ആവശ്യമെങ്കിൽ കുറഞ്ഞത് 30 % ഡിസ്‌കൗണ്ടിൽ ഹോസ്പിറ്റലിൽ വെച്ച് ചെയ്ത കൊടുക്കുന്നതാണ് .ലൈഫ് സ്റ്റൈൽ രോഗങ്ങൾ , കമ്മ്യൂണിക്കബിൾ ഡിസീസസ് കണ്ടുപിടിക്കുവാനും നിയന്ത്രിക്കാനും പ്രതിരോധിക്കുവാനും ഇത്തരം മെഡിക്കൽ ക്യാമ്പുകൾ പ്രവാസി സമൂഹം ഉപയോഗപ്പെടുത്ത ണമെന്ന് സംഘടനാ ഭാരവാഹികൾ അഭ്യർഥിച്ചു

ക്യാമ്പ് രജിസ്‌ട്രേഷനും മറ്റു കൂടുതൽ വിവരങ്ങൾക്കും കൺവീനർ ഷാനവാസ് 0545239103 സുരേഷ് 0566649311 അഫ്സൽ ചിതറ 0598265004 എന്നിവരെ ബന്ധപ്പെടാവുന്നതാണ്

Advertisment