Advertisment

സ്നേഹ സംഗമം മുസാഹ്മിയ 10-)൦ വാർഷികം ആഘോഷിക്കുന്നു.

author-image
admin
New Update

റിയാദ് : റിയാദ് പട്ടണത്തിൽ നിന്നും ഏകദേശം നൂറോളം കിലോമീറ്റർ അകലെയുള്ള താഴ് വരയുടെ ഗ്രാമമായ മുസാഹ്മിയ യിലെ ജാതി മത രാഷ്ട്രീയത്തിനതീതമായ നാനാതുറകളിലെ മലയാളികളെ പങ്കെടുപ്പിച്ച് രൂപീകൃതമായ “സ്നേഹ സംഗമം മുസാഹ്മിയ “ 10 -)O വാർഷികം ആഘോഷിക്കുന്നു.

Advertisment

publive-image

കഴിഞ്ഞ കാലങ്ങളിൽ ജീവകാരുണ്ണ്യ സാമൂഹ്യ സാംസ്കാരിക മേഘലയിലെ പ്രവർത്ത നങ്ങളിൽ സജീവ ഇടപെടലുകൾ നടത്തിയിട്ടുള്ള സംഘടന അംഗങ്ങൾക്കായി പലിശ രഹിത സാമ്പത്തിക സഹായ പ്രവർത്തനങ്ങൾവരെ നടത്തി വരുന്നു. ചടങ്ങിൽ സംഘ ടനയുടെ കഴിഞ്ഞകാല പ്രവർത്തനങ്ങൾക്ക് ഏറെ പിന്തുണയായി നിന്നിട്ടുള്ള റിയാദിലെ സാമൂഹ്യ സാംസ്കാരിക ജീവകാരുണ്ണ്യ പ്രവർത്തകരായ റിയാദ് എൻ.ആർ.കെ  ഫോറം വൈസ് ചെയർമാനും,ഫോർക ചെയർമാനുമായ സത്താർ കായംകുളം, ബാബുജി എന്ന അജയകുമാർ, സിദ്ദീഖ് തൊവ്വൂർ എന്നിവരെ ആദരിക്കുകയും സ്കൂൾ മദ്രസ്സാ തലത്തിലെ പൊതു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ സ്നേഹ സംഗമം അംഗങ്ങളുടെ മക്കളെ അനുമോദിക്കുകയും ചെയ്യുന്നു. സാമൂഹ്യ സാംസ്കാരിക ജീവകാരുണ്ണ്യ രംഗത്തെ പ്രമുഖർ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുന്നതാണ്.

തുടർന്ന് നടക്കുന്ന ആഘോഷ പരിപാടിയിൽ റിയാദ് തങ്കൂസ് ടീം നയിക്കുന്ന ഗാനമേളയും ടീം റോക്കോ അവതരിപ്പിക്കുന്ന കോൽക്കളിയും, സ്നേഹസംഗമം അംഗങ്ങളുടെ വിവിധ യിനം കലാപരിപാടികളും ചിട്ടപ്പെടുത്തിയിട്ടുണ്ട്. 20-)O തീയതി വ്യാഴാഴ്ച വൈകിട്ട് 8 മണിക്ക് മുസാഹ്മിയ വസീലയിലെ ആരിയാഫ് ഇസ്തിറാഹയിലേക്ക് എല്ലാ സ്നേഹ സംഗമം അംഗങ്ങളെയും മുസാഹ്മിയയിലും പരിസര പ്രദേശങ്ങളിലുമുള്ള മലയാളി സുഹൃത്തുക്കളെയും കുടുംബ സമേതം ഈ വാർഷികാഘോഷ പരിപാടിക ളിലേക്ക് ഹാർദ്ദമായി ക്ഷണിച്ചുകൊള്ളുന്നു.

വിശദ വിവരങ്ങൾക്കായി പ്രസിഡന്റ് സുബൈർ ഈരാറ്റുപേട്ട - 0503698194, ജന. സെക്രട്ടറി   ഹിബത്തുള്ള - 0501767573 എന്നിവരെ ബന്ധപ്പെടണമെന്ന് സംഘാടകർ അറിയിച്ചു.

Advertisment