Advertisment

നിര്‍ത്താതെ ബൈബിള്‍ വായിച്ച മിടുക്കനെ തേടി സംവിധായകന്‍ ഭദ്രന്‍

author-image
ഫിലിം ഡസ്ക്
Updated On
New Update

സമൂഹമാധ്യമങ്ങളില്‍ അടുത്തിടെയാണ് ബൈബിള്‍ വായിക്കുന്ന ഒരു കുഞ്ഞു മിടുക്കന്‍റെ വീഡിയോ വൈറലായത്.

Advertisment

publive-image

 

ഏകദേശം മൂന്ന്, നാല് വയസ് പ്രായം തോന്നുന്ന ഒരാണ്‍കുട്ടി ബൈബിള്‍ കൈയിലെടുത്ത് നിര്‍ത്താതെ വായിക്കുന്നതായാണ് വീഡിയോയില്‍ ഉള്ളത്.

ഈ ബാലന്‍ ആരാണെന്ന് അന്വേഷിച്ച്‌ രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ ഭദ്രന്‍. തന്‍റെ പുതിയ ചിത്രമായ ജൂതനില്‍ ഒരു വേഷം നല്‍കുന്നതിന് വേണ്ടിയാണ് ഭദ്രന്‍ കുട്ടിയെ അന്വേഷിക്കുന്നത്. ജൂതന്‍റെ ഫെയ്‌സ്ബുക്ക് പേജില്‍ കുട്ടിയുടെ വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്

. ഈ കുട്ടിയെക്കുറിച്ച്‌ എന്തെങ്കിലും വിവരം അറിയുന്നവരുണ്ടെങ്കില്‍ ബന്ധപ്പെടണമെന്ന് അണിയറ പ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നു.ചെമ്മണ്ണൂര്‍ മൂവീസിന്റെ ബാനറില്‍ നിര്‍മിക്കുന്ന ജൂതനില്‍ സൗബിന്‍ ഷാഹിര്‍, റിമ കല്ലിങ്കല്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Advertisment