Advertisment

സാമൂഹിക പ്രവർത്തകർ തുണയായി, നിയമക്കുരുക്കിൽ നിന്ന് മോചിതനായി സുബൈർ നാട്ടിലേക്ക് മടങ്ങുന്നു.

author-image
admin
Updated On
New Update

ദമ്മാം:വാഹനാപകടത്തിൽ പരിക്കേൽക്കുകയും നിയമക്കുരുക്കിൽ പെട്ട് നാട്ടിലേക്ക് പോകാനാവാതെ വിഷമിക്കുകയും ചെയ്ത തൃശൂർ സ്വദേശി സുബൈറിന് മലയാളി സാമൂഹ്യ പ്രവർത്തത്തകരുടെ ഇടപെടലിനെ തുടർന്ന് നാട്ടിലേക്ക് പോകാൻ വഴി തെളിഞ്ഞു. മേൽക്കോടതിയിൽ നിന്ന് അനുകൂല വിധി നേടിയാണ് സുബൈറിന്റെ മടക്കം.

Advertisment

ജുബൈലിലെ ഒരു കമ്പനിയിൽ ടാങ്കർ ലോറി ഓടിക്കുന്ന ജോലി ചെയ്തു വരികയായിരുന്ന സുബൈർ നവംബർ പത്തിനാണ് വാഹനം തലകീഴായി മറിഞ്ഞ് അപകടത്തിൽ പെട്ടത്. ദേഹമാസകലം മുറിവേറ്റ സുബൈറിനെ സമീപ വാസികളാണ് ജുബൈൽ ജനറൽ ആശുപത്രിയിൽ എത്തിച്ചത്. കൈ ഒടിഞ്ഞതിനെ തുടർന്ന് ശസ്ത്രക്രിയ നടത്തുകയും, തുടർ ചികിത്സക്കായി വീണ്ടും ആശുപത്രിയിൽ ചെന്നപ്പോൾ പഴയ ബിൽ സ്പോൺസർ അടച്ചില്ലെന്നു പറഞ്ഞു ചികിത്സ നൽകാതെ മടക്കി അയക്കുകയു മായിരുന്നു. ഇക്കാമ പുതുക്കാത്തതിനാൽ ഇൻഷുറൻസ് ലഭിച്ചില്ലെന്ന് മാത്രമല്ല കേടായ വാഹനത്തിന് നഷ്ടപരിഹാരമായി സുബൈറിൽ നിന്ന് 15000 റിയാൽ സ്പോൺസർ ആവശ്യപ്പെടുകയും ചെയ്തു.

publive-image

സുബൈറിന്റെ യാത്രാ രേഖകൾ സോഷ്യൽ ഫോറം പ്രതിനിധികളായ സലിം മുഞ്ചക്കൽ, ഷംസുദ്ദീൻ ചാവക്കാട് എന്നിവർ കൈമാറുന്നു

മാനസികമായി തകർന്ന യുവാവ് സ്പോൺസറെ തന്റെ നിരപരാധിത്വം ബോധ്യപ്പെടു ത്തിയെങ്കിലും സ്പോൺസർ വഴങ്ങാത്തതിനെ തുടർന്ന് ജുബൈലിലെ സാമൂഹിക പ്രവർത്തകരുടെ സഹായത്തോടെ ജുബൈൽ ലേബർ കോടതിയിൽ കേസ് നൽകി. എന്നാൽ കേസ് അനന്തമായി നീളുന്നതിനാൽ എന്ത് ചെയ്യണമെന്ന അറിയാതെ വിഷമിക്കുകയും  താമസസ്ഥലത്ത് പരസഹായമില്ലാതെ ബുദ്ധിമുട്ടുകയും ചെയ്യുന്നതായ പത്ര വാർത്ത ശ്രദ്ധയിൽ പെട്ട ജുബൈലിലെ ഇന്ത്യൻ സോഷ്യൽ ഫോറം പ്രവർത്തകർ വിഷയത്തിൽ ഇടപെടുകയായിരുന്നു. തുടർന്ന് സുബൈറിനെ ദമ്മാമിലെ സോഷ്യൽ ഫോറം പ്രവർത്തകരുടെ റൂമിൽ താമസിപ്പിച്ചുകൊണ്ട് ദമ്മാമിലെ മേൽ കോടതിയെ സമീപിക്കുകയും ചെയ്തു.

ഇരുകൂട്ടരുടെയും വാദം കേട്ട കോടതി സുബൈറിന്റെ ദയനീയാവസ്ഥ ബോധ്യപ്പെടുകയും സ്പോൺസറോട് എക്സിറ്റടിച്ച് നൽകാനും മറ്റ് രേഖകൾ കൈമാറാനും കോടതി ഉത്തരവിട്ടു. ഫൈനൽ എക്സിറ്റ് ലഭിച്ച സുബൈർ സലാമത്തക് മെഡിക്കൽ സെന്റർ സി എം ഡി ആസഫ് നെച്ചിക്കാടൻ സ്പോൺസർ ചെയ്ത വിമാന ടിക്കറ്റിൽ ശനിയാഴ്ച രാവിലെ 10.15നുള്ള എയർ ഇന്ത്യാ വിമാനത്തിൽ നാട്ടിലേക്ക് തിരിക്കും. സോഷ്യൽ ഫോറം പ്രവർത്തകർ സുബൈറിനെ അനുഗമിക്കും.

തന്റെ പ്രശ്നത്തിൽ ഇടപെട്ട് നാട്ടിലേക്ക് പോകാൻ അവസരം ഒരുക്കിയ ഇന്ത്യൻ സോഷ്യൽ ഫോറം ജീവകാരുണ്യ വിഭാഗം കൺവീനർ സലീം മുഞ്ചക്കൽ, ഷംസുദ്ദീൻ വാഴക്കാട്, ഷെറഫുദ്ധീൻ, അൻസാർ പാലക്കാട്,സാമൂഹ്യ പ്രവർത്തകനായ സലീം ആലപ്പുഴ,എന്നിവർക്കും സുബൈർ പ്രത്യേകം നന്ദി അറിയിച്ചു.

Advertisment