Advertisment

ഇനി ഫോണ്‍ അണ്‍ലോക്ക് ചെയ്യാതെയും സന്ദേശങ്ങള്‍ അയക്കാം

author-image
ടെക് ഡസ്ക്
Updated On
New Update

publive-image

Advertisment

ശബ്ദനിര്‍ദേശങ്ങളിലൂടെ ഉപകരണങ്ങള്‍ നിയന്ത്രിക്കാന്‍ സഹായിക്കുന്ന ഗൂഗിളിന്റെ സ്മാര്‍ട് അസിസ്റ്റന്റ് സേവനമാണ് ഗൂഗിള്‍ അസിസ്റ്റന്റ്. ഫോണ്‍ അണ്‍ലോക്ക് ചെയ്താല്‍ മാത്രമേ നിലവില്‍ ഗൂഗിള്‍ അസിസ്റ്റന്റ് പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കൂ. എന്നാല്‍ ഫോണ്‍ അണ്‍ലോക്ക് ചെയ്യാതെ തന്നെ ഗൂഗിള്‍ അസിസ്റ്റന്റിന്റെ സഹായത്തോടെ സന്ദേശങ്ങള്‍ അയക്കാനുള്ള സൗകര്യവും വൈകാതെ എത്തിയേക്കും എന്നാണ് റിപ്പോര്‍ട്ട്.

9To5 Google എന്ന വെബ്സൈറ്റാണ് ഈ വിവരം പുറത്തുവിട്ടത്.ഒരു സ്‌ക്രീന്‍ ഷോട്ടും റിപ്പോര്‍ട്ടിനൊപ്പം നല്‍കിയിട്ടുണ്ട്. ഇതില്‍ ‘ The message has been sent’ എന്ന കണ്‍ഫര്‍മേഷന്‍ മെസേജ് കാണുന്നുണ്ട്. ഫോണ്‍ ലോക്ക് ആണെന്ന ചിഹ്നവും കാണാം.

ആന്‍ഡ്രോയിഡ് 9.0 പൈയിലാണ് ഈ പുതിയ ഫീച്ചര്‍ പരീക്ഷിക്കുന്നത്. ഈ ഫീച്ചര്‍ ഫോണുകളില്‍ ലഭ്യമാക്കുമോ എന്നത് സംബന്ധിച്ച് സ്ഥിരീകരണമില്ല.

Advertisment