Advertisment

സൗഹൃദത്തിന്റെ അപൂര്‍വ്വ ചിത്രം പങ്കുവെച്ച് ഷാനുവിന് പിറന്നാള്‍ ആശംസയുമായി സൗബിന്‍ സാഹിര്‍

author-image
ഫിലിം ഡസ്ക്
Updated On
New Update

മലയാള സിനിമയില്‍ ചുരുങ്ങിയ സമയം കൊണ്ട് തന്റേതായ ഇടം കണ്ടെത്തിയ താരമാണ് ഫഹദ് ഫാസില്‍. താരത്തിന്റെ 36-ാം ജന്മദിനമാണ് ഇന്ന്.

Advertisment

publive-image

പ്രിയകൂട്ടുകാരന് പിറന്നാള്‍ ആശംസകള്‍ അറിയിച്ചുകൊണ്ട് രംഗത്ത് നടനും സംവിധായകനുമായ സൗബിന്‍ സാഹിര്‍ പങ്കുവച്ച ചിത്രങ്ങളാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

വര്‍ഷങ്ങള്‍ പഴക്കമുള്ള സൗഹൃദത്തിന്റെ അപൂര്‍വ്വ ചിത്രങ്ങളാണ് സൗബിന്‍ തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ പങ്കുവച്ചിരിക്കുന്നത്. 'ലൈഫ്ടൈം സുഹൃത്തിന് ജീവിതകാലം മുഴുവന്‍ നീളുന്ന സ്‌നേഹവും സന്തോഷവും ആശംസിക്കുന്നു. പിറന്നാളാശംസകള്‍ ഷാനു,'എന്ന കുറിപ്പോടെയാണ് ഫഹദിനൊപ്പമുള്ള ചിത്രങ്ങള്‍ സൗബിന്‍ ഷെയര്‍ ചെയ്തിരിക്കുന്നത്.

soubin
Advertisment