Advertisment

ഇ-മെയില്‍ അപ്ലിക്കേഷനായ സ്പാര്‍ക്ക് ഇനി മുതല്‍ ആന്‍ഡ്രോയ്ഡിലും

author-image
ടെക് ഡസ്ക്
New Update

publive-image

Advertisment

ന്യൂയോര്‍ക്ക്: ഇ-മെയില്‍ അപ്ലിക്കേഷനായ സ്പാര്‍ക്ക് ഇനി മുതല്‍ ആന്‍ഡ്രോയ്ഡിലും ലഭ്യമാകും. സ്മാര്‍ട്ട് നോട്ടിഫിക്കേഷന്‍, സ്നൂസിംഗ്, റിമൈന്റര്‍, ക്വിക്ക് റിപ്ലൈ തുടങ്ങിയ ഫീച്ചറുകളാണ് സ്പാര്‍ക്കിന്റെ പ്രത്യേകതകള്‍. ഇന്‍ബോക്‌സ് ബൈ ജി-മെയില്‍ പിന്‍വലിച്ചതിന് പിന്നാലെയാണ് ആന്‍ഡ്രോയ്ഡ് സ്പാര്‍ക്ക് ആപ്ലിക്കേഷന്‍ കൊണ്ടുവരുന്നത്.

ഐഒഎസില്‍ മാത്രം ലഭിച്ചിരുന്ന ഇ-മെയില്‍ അപ്ലിക്കേഷനായ സ്പാര്‍ക്ക് ആന്‍ഡ്രോയിഡില്‍ ലഭ്യമാകുന്നതോടെ, ജിമെയില്‍ സേവനങ്ങള്‍ അടുക്കും ചിട്ടയോടും കൂടി തരംതിരിക്കാന്‍ ഉപഭോക്താക്കള്‍ക്ക് സാധിക്കും.

ന്യൂസ് ലെറ്ററുകള്‍, വര്‍ക്ക്, പേഴ്സണല്‍ എന്നിങ്ങനെ ഇമെയിലുകള്‍ വേര്‍തിരിക്കാനും സ്പാര്‍ക്കിലൂടെ സാധിക്കും. എന്നാല്‍ ഐഒഎസില്‍ ലഭ്യമായ എല്ലാ ഫീച്ചറുകളും ആന്‍ഡ്രോയിഡ് പ്ലാറ്റ്ഫോമില്‍ ലഭ്യമാകുമോ എന്ന് വ്യക്തമല്ല.

Advertisment