Advertisment

കേരളത്തിന്റെ മി​ന്നു മിന്നി, ഇ​ന്ത്യ​ക്ക് തകർപ്പൻ ജ​യം

New Update

publive-image

Advertisment

മി​ർ​പു​ർ: ബം​ഗ്ലാ​ദേ​ശി​നെ​തി​രാ​യ ട്വ​ന്‍റി-20 പ​ര​മ്പരയി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ ഏ​ഴ് വി​ക്ക​റ്റി​ന് ജ​യി​ച്ചു. ബം​ഗ്ലാ​ദേ​ശി​ന്‍റെ 115 റ​ൺ‌​സ് വി​ജ‍​യ​ല​ക്ഷ്യം ഇ​ന്ത്യ 22 പ​ന്തു​ക​ൾ ബാ​ക്കി​നി​ൽ​ക്കെ മ​റി​ക​ട​ന്നു. കോരളത്തിന്റെ സ്വന്തം മി​ന്നു​മ​ണി മത്സരത്തിൽ മി​ന്നി​ച്ചപ്പോൾ ഇന്ത്യൻ ജയത്തിന് മാറ്റ് കൂടി

അ​ർ​ധ​സെ​ഞ്ചു​റി​യു​മാ​യി ക​സ​റി​യ ക്യാ​പ്റ്റ​ൻ ഹ​ർ​മ​ൻ​പ്രീ​ത് കൗ​റി​ന്‍റെ (പു​റ​ത്താ​കാ​തെ 35 പ​ന്തി​ൽ 54) പ്ര​ക​ട​ന​മാ​ണ് ഇ​ന്ത്യ​ക്ക് അ​നാ​യാ​സ ജ​യം ന​ൽ​കി​യ​ത്. ആ​റ് ഫോ​റും ര​ണ്ട് സി​ക്സ​റു​ക​ളു​മാ​ണ് ക്യാ​പ്റ്റ​ന്‍റെ ബാ​റ്റി​ൽ​നി​ന്നും പ​റ​ന്ന​ത്. ഇ​ന്ത്യ​ക്ക് തു​ട​ക്ക​ത്തി​ലേ ഷ​ഫാ​ലി വ​ർ​മ​യെ ന​ഷ്ട​മാ​യി (0). ജെ​മീ​മ റോ​ഡ്രി​ഗ്ര​സും (11) വേ​ഗം മ​ട​ങ്ങി​യെ​ങ്കി​ലും ഇ​ന്ത്യ പ​തു​മി​യി​ല്ല.

സ്മൃ​തി മ​ന്ദാ​ന​യും (38) ഹ​ർ​മ​ൻ​പ്രീ​തും ചേ​ർ​ന്ന് ബം​ഗ്ലാ​ദേ​ശി​ന്‍റെ പ്ര​തീ​ക്ഷ​ക​ളെ "ത​ല്ലി'​ക്ക​ള​ഞ്ഞു. നേ​ര​ത്തെ ശാ​ന്തി റാ​ണി (22), ശോഭന മോസ്റ്ററി (23), ഷോ​ർ​ന അ​ക്ത​ർ (28) എ​ന്നി​വ​രു​ടെ പ്ര​ക​ട​ന​മാ​ണ് ബം​ഗ്ലാ​ദേ​ശി​ന് ഭേ​ദ​പ്പെ​ട്ട സ്കോ​ർ ന​ൽ​കി​യ​ത്.

ഇ​ന്ത്യ​ൻ ജ​ഴ്സി​യി​ൽ എ​റി​ഞ്ഞ നാ​ലാം പ​ന്തി​ൽ ത​ന്നെ വി​ക്ക​റ്റ് വീ​ഴ്ത്തി മ​ല​യാ​ളി താ​രം മി​ന്നു​മ​ണി ഇ​ന്ത്യ​യു​ടെ മു​ത്തു​മ​ണി​യാ​യി. ബം​ഗ്ലാ​ദേ​ശി​ന്‍റെ ഷ​മീ​മ സു​ൽ​ത്താ​ന​യാ​ണ് മി​ന്നു​മ​ണി​യു​ടെ പ​ന്തി​ൽ പു​റ​ത്താ​യ​ത്. ജെ​മീ​മ റോ​ഡ്രി​ഗ്ര​സ് സ്ക്വ​യ​ർ ലെ​ഗി​ൽ ഷ​മീ​മ​യെ കൈ​യ്ക്കു​ള്ളി​ലൊ​തു​ക്കു​ക​യാ​യി​രു​ന്നു. മൂ​ന്ന് ഓ​വ​റി​ൽ 21 റ​ൺ​സ് മി​ന്നു​മ​ണി വി​ട്ടു​ന​ൽ​കി. പൂ​ജാ വ​സ്ത്രാ​ക​ർ, ഷ​ഫാ​ലി വ​ർ​മ എ​ന്നി​വ​രും ഓ​രോ വി​ക്ക​റ്റ് വീ​ഴ്ത്തി.

Advertisment