Advertisment

യുണൈറ്റഡ് വീണു; എഫ്എ കപ്പില്‍ മുത്തമിട്ട് മാഞ്ചസ്റ്റര്‍ സിറ്റി

New Update

വെംബ്ലി: വെംബ്ലിയിലെ മാഞ്ചസ്റ്റര്‍ പോരാട്ടത്തിൽ യുണൈറ്റഡിനെ വീഴ്ത്തി എഫ്എ കപ്പില്‍ മുത്തമിട്ട് മാഞ്ചസ്റ്റര്‍ സിറ്റി. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു സിറ്റിയുടെ വിജയം. ഇതോടെ മാഞ്ചസിറ്റിയുടെ കീരീടനേട്ടങ്ങളുടെ എണ്ണം ഏഴായി.  സീസണിലെ ട്രിപ്പിള്‍ കിരീടത്തിലേക്ക് ഒരു ചുവട് കൂടി പ്രീമിയർ ലീഗ് കിരീട ജേതാക്കളായ സിറ്റി അടുത്തു.

Advertisment

publive-image

സിറ്റിയുടെ ഇല്‍കയ് ഗുണ്ടോഗന്‍ ഇരട്ട ഗോള്‍ നേടി. എഫ് എ കപ്പ് ചരിത്രത്തിലെ ഏറ്റവും വേഗം കൂടിയ ഗോള്‍ സ്‌കോറര്‍ കൂടിയായി ഗുണ്ടോഗന്‍. 12 സെക്കന്‍ഡിലാണ് അദ്ദേഹം ആദ്യ ഗോള്‍ നേടിയത്.

യുനൈറ്റഡിന്റെ ബ്രൂണോ ഫെര്‍ണാണ്ടസ് ആണ് ആശ്വാസ ഗോള്‍ നേടിയത്. പെനല്‍റ്റി ഗോള്‍ ആയിരുന്നു അത്. ചാമ്പ്യന്‍സ് ലീഗ് കിരീടമാണ് ഇനി സിറ്റിയുടെ മുന്നിലുള്ളത്. ഇസ്താംബൂളില്‍ നടക്കുന്ന ചാമ്പ്യന്‍സ് ലീഗ് കിരീടപ്പോരാട്ടത്തില്‍ ഇന്റര്‍മിലാനാണ് എതിരാളികള്‍.

Advertisment