Advertisment

ഒടുവിൽ കാത്തിരുന്ന പ്രഖ്യാപനം വന്നു, ബെൻസീമ റയൽ മാഡ്രിഡ് വിട്ടു! ഇനി സൗദിയിലേക്ക്

New Update

റയൽ മാഡ്രിഡിന്റെ സൂപ്പർ താരം കരീം ബെൻസീമ റയൽ വിട്ടതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. റയൽ മാഡ്രിഡിൽ തുടരും എന്ന് നേരത്തെ താരം പറഞ്ഞിരുന്നു. എന്നാൽ തീരുമാനം മാറ്റിയതായി താരം ഇന്ന് അറിയിച്ചു. ഇന്ന് അത്ലറ്റികോ ബിൽബാവോക്ക് എതിരെ നടക്കുന്ന മത്സരം ആകും ബെൻസീമയുടെ റയൽ മാഡ്രിഡിനായുള്ള അവസാന മത്സരം. സൗദി അറേബ്യയിലേക്ക് പോകാനാണ് ബെൻസീമ റയൽ മാഡ്രിഡ് വിടുന്നത്.

publive-image



ബെൻസീമയെ തേടി വന്ന സൗദിയിൽ നന്നുള്ള വൻ ഓഫർ താരം സ്വീകരിക്കും. ഇതു സംബന്ധിച്ച പ്രഖ്യാപനം അടുത്ത ദിവസങ്ങളിൽ വരും. സൗദി ചാമ്പ്യന്മാരായ അൽ ഇത്തിഹാദ് ആണ് ബെൻസീമയെ സ്വന്തമാക്കാൻ ശ്രമിക്കുന്നത്. ബെൻസീമയുടെ എല്ലാ ഡിമാൻഡും ക്ലബ് അംഗീകരിച്ചിരിച്ചിട്ടുണ്ട്.

അടുത്ത മാസത്തോടെ ബെൻസീമയുടെ റയൽ മാഡ്രിഡിലെ കരാർ അവസാനിക്കും. താരം റയൽ നൽകിയ പുതിയ കരാർ സ്വീകരിക്കാൻ തയ്യാറായില്ല. ബെൻസീമയെ സൗദി ഗവൺമെന്റ് തന്നെയാണ് സമീപിച്ചിരിക്കുന്നത്. വർഷം 100 മില്യൺ യൂറോ വേതനം ബെൻസീമക്ക് ലഭിക്കും. സൗദിയുടെ ലോകകപ്പ് ബിഡിന്റെ അംബാസിഡറും ആകും ബെൻസീമ. ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് ഒപ്പം ബെൻസീമ കൂടെ എത്തിയാൽ അത് സൗദി ഫുട്ബോളിന് കരുത്താകും.

Advertisment