ബ്ലാസ്റ്റേഴ്സ് മറ്റൊരു യുവ താരത്തെ കൂടി ടീമിലെത്തിച്ചു

Tuesday, March 13, 2018

മികച്ച താരങ്ങളെ ടീമിലെത്തിച്ച് അടുത്ത സീസണിന് മുമ്പ് ടീമിനെ ശക്തിപ്പെടുത്താന്‍ കേരള ബ്ലാസ്റ്റേഴ്‌സ് ശ്രമം.  ഇതിനായി ബ്ലാസ്റ്റേഴ്സ് മറ്റൊരു യുവ താരത്തെ കൂടി ടീമിലെത്തിച്ചു.

ഇന്ത്യന്‍ മുന്നേറ്റതാരം ഹാളിചരണ്‍ നര്‍സാരിയെയാണ് ബ്ലാസ്റ്റേഴ്സ് തങ്ങളുടെ കോട്ടയിലെത്തിച്ചത്. ഐഎസ്എല്‍ നാലാം സീസണില്‍ നോര്‍ത്ത് ഈസ്റ്റിനായി ജഴ്‌സിയണിഞ്ഞ നര്‍സാരി 10 മത്സരങ്ങള്‍ കളിച്ചിരുന്നു.

ഇന്ത്യന്‍ അണ്ടര്‍ 19, അണ്ടര്‍ 23 ടീമുകള്‍ക്കായി കളിച്ചിട്ടുണ്ട് ആസാമില്‍ നിന്നുള്ള ഈ 23കാരന്‍. ഫുട്ബോള്‍ വെബ് സൈറ്റായ ഗോള്‍ ഡോട് കോമാണ് നര്‍സാരിയുമായുള്ള കരാര്‍ വിവരം പുറത്തുവിട്ടത്.

നേരത്തെ പരിശീലകന്‍ ഡേവിഡ് ജെയിംസുമായും പ്രതിരോധ താരം ലാല്‍റുവാത്താരയുമായുള്ള കരാര്‍ ബ്ലാസ്റ്റേഴ്സ് ദീര്‍ഘകാലത്തേക്ക് നീട്ടിയിരുന്നു.

×