Advertisment

പത്ത് വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ സൈന നേവാളും പി. കശ്യപും വിവാഹിതരാകുന്നു

author-image
admin
New Update

publive-image

Advertisment

ത്ത് വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനൊടുവില്‍ ഇന്ത്യയുടെ ബാഡ്മിന്റണ്‍ താരങ്ങളായ സൈന നേവാളും പി. കശ്യപും വിവാഹിതരാകുന്നു. ഡിസംബര്‍ 16ന് ഹൈദരാബാദില്‍ വച്ചാണ് വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ചടങ്ങില്‍ പങ്കെടുക്കും. പിന്നീട് ഡിസംബര്‍ 21ന് വിവാഹ സത്കാരം നടത്തും.

publive-image

2005-ല്‍ ഗോപീചന്ദിന്റെ ഹൈദരാബാദിലെ ബാഡ്മിന്റണ്‍ അക്കാദമിയില്‍ വെച്ചാണ് സൈനയും കശ്യപും കണ്ടുമുട്ടുന്നത്. സഹതാരങ്ങളായ കിദംബി ശ്രീകാന്ത്, സായ് പ്രണീത്‌, ഗുരുസായ്ദത്ത് എന്നിവര്‍ക്കെല്ലാം ഇരുവരുടേയും പ്രണയമറിയാമായിരുന്നു.

publive-image

എന്നാല്‍ ഈ സൗഹൃദ വലയത്തിനപ്പുറം പോകാതെ സൈനയും കശ്യപും പ്രണയം രഹസ്യമാക്കി വെയ്ക്കുകയായിരുന്നു.

publive-image

ഇരുപത്തിയെട്ടുകാരിയായ സൈന കരിയറില്‍ ഇതുവരെ പ്രധാനപ്പെട്ട 20 കിരീടങ്ങള്‍ നേടിയിട്ടുണ്ട്. ഒളിമ്പിക്‌സ് വെങ്കല മെഡലും ലോകചാമ്പ്യന്‍ഷിപ്പില്‍ വെള്ളിയും സൈനയുടെ അക്കൗണ്ടിലുണ്ട്. അതേസമയം 32-കാരനായ കശ്യപ് 2013-ല്‍ ലോക റാങ്കിങ്ങില്‍ ആറാം സ്ഥാനത്ത് എത്തിയിരുന്നു. 2014 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണവും നേടി.

publive-image

Advertisment