Advertisment

മെസ്സേജുകള്‍ മാത്രമല്ല വാട്ട്‌സാപ്പ് വഴി ഇനി പണവുമയയ്ക്കാം; 'സ്‌റ്റേബിള്‍ കോയിന്‍' ഉടനെത്തും

author-image
ടെക് ഡസ്ക്
Updated On
New Update

publive-image

കൊച്ചി: മെസേജ് മാത്രമല്ല, പണവും കൈമാറാനുള്ള സംവിധാനം വാട്ട്‌സാപ്പ് ഒരുക്കുന്നു. ഇന്ത്യയിലെ രണ്ട് കോടിയിലേറെ വരുന്ന ഉപയോക്താക്കളെ ലക്ഷ്യമിട്ടാണ് പ്രധാനമായും വാട്ട്‌സാപ്പ് മണി അവതരിപ്പിക്കുന്നത്. സാമ്പത്തിക വിനിമയത്തിനായി യുഎസ് ഡോളറിന് സമാനമായി ' സ്‌റ്റേബിള്‍ കോയിന്‍' തയ്യാറാക്കുകയാണെന്നും കമ്പനി അറിയിച്ചു.

പക്ഷേ ക്രിപ്‌റ്റോ കറന്‍സി വഴിയുള്ള ഈ വിനിമയം എങ്ങനെ ഇന്ത്യയില്‍ നടപ്പിലാക്കുമെന്നത് സംബന്ധിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല. ഇന്ത്യന്‍ രൂപയിലല്ലാതെയുള്ള വിനിമയം രാജ്യത്ത് നടത്തുന്നതിന് റിസര്‍വ് ബാങ്കിന്റെയും കേന്ദ്രസര്‍ക്കാരിന്റെയും അനുമതി ആവശ്യമായി വന്നേക്കും. വ്യാജവാര്‍ത്തകള്‍ വ്യാപകമായി പ്രചരിക്കുകയും ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ നടക്കുകയും ചെയ്തതോടെ വാട്ട്‌സാപ്പിന് രാജ്യത്ത് നിരോധനം ഏര്‍പെടുത്തണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. എന്നാല്‍ വ്യാജവാര്‍ത്തകളെ തടയാന്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന ഉറപ്പ് നല്‍കിയതോടെയാണ് കേന്ദ്രസര്‍ക്കാര്‍ നിരോധനമടക്കമുള്ള നടപടികളില്‍ നിന്ന് പിന്‍മാറിയത്.

Advertisment