Advertisment

പൗരത്വ ബില്ലിനെതിരെയുള്ള സമരങ്ങളെ കണ്ടില്ലെന്ന് നടിക്കുന്നു ,ജനരോഷത്തിന് മുന്നില്‍ സര്‍ക്കാര്‍ മുട്ട് മടക്കും : മിസഹബ് കീഴരിയൂർ

author-image
admin
New Update

റിയാദ്: ജനാധിപത്യവും മതേതരത്വവും ഭരണഘടനയും സംരക്ഷിക്കാനുള്ള ഇന്ത്യൻ ജനതയുടെ ഒറ്റക്കെട്ടായുള്ള സമരങ്ങളെ അധികാരികൾക്ക് കണ്ടില്ലെന്ന് നടിക്കാനാവില്ലെന്നും രാജ്യ താല്പര്യ ങ്ങളെ ഹനിച്ച് ഭരണം നടത്താൻ അധികകാലം ജനങ്ങൾ അവരെ അനുവദിക്കുകയില്ലെന്നും എം.എസ്.എഫ് സംസ്ഥാന പ്രസിഡണ്ട് മിസഹബ് കീഴരിയൂർ പറഞ്ഞു. ഭയപ്പെടുത്തിയും ഭീതി പരത്തിയും ജനങ്ങളെ തങ്ങളുടെ ചൊൽപ്പടിയിലാക്കി ഭരണം നടത്താനുള്ള മോഡിയുടെയും അമിത്ഷായുടെയും ശ്രമങ്ങൾ വിലപ്പോവില്ലെന്നതിന്റെ ജീവിക്കുന്ന ഉദാഹരണങ്ങളാണ്‌ രാജ്യ തലസ്ഥാനത്തടക്കം രാജ്യത്തുടനീളം നടക്കുന്ന രാപ്പകൽ സമര പോരാട്ടങ്ങൾ.

Advertisment

publive-image

റിയാദ് കെ.എം.സി.സി സെൻ ട്രൽ കമ്മിറ്റി സംഘടിപ്പിച്ച രാഷ്ട്ര രക്ഷാ സംഗമത്തിൽ എം.എസ്.എഫ് സംസ്ഥാന പ്രസിഡണ്ട് മിസ് ഹബ് കീഴരിയൂർ മുഖ്യപ്രഭാഷണം നടത്തുന്നു.

വിഷയത്തെ ഒരു മതത്തിന്റെ മാത്രം വിഷയമായി വ്യാഖ്യാനിക്കാനും അത് വഴി ജനങ്ങൾ ക്കിടയിൽ വിഭാഗ‍ീയതയുടെ വിഷവിത്തുകൾ പാകാനും സംഘപരിവാർ ശക്തികൾ ശ്രമിക്കു ന്നുണ്ട്. ഇത് തിരിച്ചറിഞ്ഞ ഇന്ത്യയിലെ ജനാതിപത്യ വിശ്വാസികൾ സമര പോരാട്ടങ്ങളുടെ ശക്തി വർദ്ധിപ്പിക്കുകയാണ്‌ ചെയ്യുന്നത്. വിവിധ തലങ്ങളിലുള്ളവർ സമരത്തിന്‌ പൂർണ്ണമായ പിന്തുണ പ്രഖ്യാപിച്ച് സമരരംഗത്ത് അടിയുറച്ച് നിൽക്കുകയും അറസ്റ്റ് വരിക്കുകയും ചെയ്യുമ്പോൾ ഇന്ത്യൻ ജനനതയുടെ മനസാണ്‌ അവിടെ ഉയർത്തിക്കാണിക്കപ്പെടുന്നത്.

അതെസമയം വിഷയത്തെ ജാഗ്രതയോടെ സമീപിക്കാൻ നമുക്കാവണം. വൈകാരികമായ ശൈലി ക്ക് പകരം വിവേകപൂർണ്ണമായ സമീപനമാണ്‌ നാം സ്വീകരിക്കേണ്ടത്. ബഹുസ്വരതയെ അംഗീ കരിച്ചും വിശ്വാസം മുറുകെ പിടിച്ചും മുന്നേറാൻ നമുക്കാവണം. സൈബറിടങ്ങൾ സൂക്ഷിച്ച് ഉപയോഗിക്കാൻ പുതുതലമുറ തയ്യാറാവണം. ജനാതിപത്യ വിശ്വാസികളായ രാജ്യത്തെ ഭൂരി പക്ഷ ജനതക്കൊപ്പം തോളോട് തോൾ ചേർന്നു കൊണ്ടായിരിക്കണം രാജ്യത്തെ നശിപ്പിക്കാനി റങ്ങിയ ഫാസിസ്റ്റ് ശക്തികൾക്കെതിരെയുള്ള പോരാട്ടം. ഇവ്വിഷയത്തിൽ വളരെ ആലോ ചിച്ചാണ്‌ മുസ് ലിം ലീഗും പോഷക സംഘടനകളു പ്രവർത്തിച്ചു വരുന്നത്.

publive-image

വിദ്യാർത്ഥി സമൂഹത്തിനിടയിൽ എം.എസ്.എഫ് വളരെ കൃത്യമായി ഫാസിസ്റ്റ് ശക്തികളുടെ അജണ്ടകൾ ബോധ്യപ്പെടുത്താനും അവരെ വിവേകത്തോടെ വിഷയത്തെ സമീപിക്കാനും പ്രാപ്തമാക്കി യിട്ടുണ്ട്. രാജ്യത്തുടനീളം പ്രക്ഷോഭ രംഗത്തുള്ള വിദ്യാർത്ഥി സമൂഹത്തെ ആദരവോടെയാണ്‌ കാണുന്നത്.

നൈമിഷികമായ അജണ്ടകൾക്കപ്പുറം വർഷങ്ങളായി അണിയറയിൽ ആസൂത്രണം ചെയ്ത ആർ. എസ്.എസ് അജണ്ടയാണ്‌ മോഡി രാജ്യത്ത് നടപ്പിലാക്കി കൊണ്ടിരിക്കുന്നതെന്നും ഇത് തിരിച്ച റിഞ്ഞ് വളരെ ആസൂത്രിതമായ നീക്കങ്ങൾക്ക് രാജ്യത്തെ മതേതര കക്ഷികൾ ഒന്നായി രൂപം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച രാഷ്ട്ര രക്ഷാ സംഗമത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

മുഹമ്മദ് ഷാഹിദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. സൗദി കെ.എം.സി.സി നാഷണൽ കമ്മിറ്റി വർ ക്കിംഗ് പ്രസിഡണ്ട് അഷ് റഫ് വേങ്ങാട്ട് ഉദ്ഘാടനം ചെയ്തു. എം.എ.എഫ് സംസ്ഥാന വൈസ് പ്രസിഡണ്ട് ശരീഫ് വടക്കയിൽ, ഡെൽഹി കെ.എം.സി.സി ജനറൽ സെക്രട്ടറി മുഹമ്മദ് ഹലീം, സെൻട്രൽ കമ്മിറ്റി പ്രസിഡണ്ട് സി.പി.മുസ്തഫ, ആക്ടിംഗ് സെക്രട്ടറി ജലീൽ തിരൂർ, ട്രഷറർ യു.പി.മുസ്തഫ, എസ്.ഐ.സി നാഷണൽ കമ്മിറ്റി സെക്രട്ടറി അലവിക്കുട്ടി ഒളവട്ടൂർ, ഫൈസൽ ബുഖാരി, മുഹമ്മദ് കളപ്പാറ, അസീസ് വെങ്കിട്ട, അഷ് റഫ് അച്ചൂർ, നാസർ തങ്ങൾ, ഷൗക്കത്ത് പാലപ്പിള്ളി, അഷ് റഫ് മേപ്പാടി സംസാരിച്ചു. അബ്ദുൽ മജീദ് പയ്യന്നൂർ സ്വാഗതവും ഷംസു പെരുമ്പട്ട നന്ദിയും പറഞ്ഞു. മാമുക്കോയ ഒറ്റപ്പാലം, സുബൈർ അരിമ്പ്ര, പി.സി.അലി, കബീർ വൈലത്തൂർ, തെന്നല മൊയ്തീകുട്ടി, നാസർ മാങ്കാവ്, സിദ്ദീഖ് കോങ്ങാട്, സഫീർ തിരൂർ എന്നിവർ നേതൃത്വം നൽകി.

 

Advertisment