Advertisment

മധ്യവയസ്‌കരിലെ ഏകാന്തത കാൻസറിനുള്ള സാധ്യത വർധിപ്പിക്കുമെന്ന് പഠനം

author-image
ഹെല്‍ത്ത് ഡസ്ക്
Updated On
New Update

publive-image

Advertisment

മധ്യവയസ്‌കരിലെ ഏകാന്തത കാൻസറിനുള്ള സാധ്യത വർധിപ്പിക്കുമെന്ന് പഠനം. മധ്യവയസ്കരായ പുരുഷന്മാർക്കിടയിലെ ഏകാന്തത കാൻസറിനുള്ള സാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഈസ്റ്റേൺ ഫിൻ‌ലാൻ‌ഡ് സർവകലാശാലയിലെ ​ഗവേഷകർ നടത്തിയ പഠനത്തിൽ ചൂണ്ടിക്കാട്ടുന്നു.

ഏകാന്തതയും സാമൂഹിക ബന്ധങ്ങളും ആരോഗ്യ സംരക്ഷണത്തിന്റെയും രോഗപ്രതിരോധത്തിന്റെയും വിഷയത്തിൽ ഒരു പ്രധാനപങ്ക് വഹിക്കുന്നുണ്ടെന്ന് ഗവേഷകർ അഭിപ്രായപ്പെടുന്നു. സൈക്യാട്രി റിസർച്ച് ജേർണലിൽ പഠനം പ്രസിദ്ധീകരിച്ചു.

പുകവലിയും അമിതഭാരം പോലെ തന്നെ ഏകാന്തതയും ധാരാളം ആരോ​ഗ്യപ്രശ്നങ്ങളുണ്ടാക്കാമെന്ന് പഠനത്തിൽ ചൂണ്ടിക്കാട്ടുന്നു. ഈ വിഷയത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തണം എന്നാണ് ഞങ്ങളുടെ കണ്ടെത്തലുകൾ സൂചിപ്പിക്കുന്നതെന്ന് പഠനത്തിന് നേതൃത്വം നൽകിയ ഗവേഷകൻ സിരി ലിസി ക്രാവ് പറയുന്നു.

കിഴക്കൻ ഫിൻ‌ലാൻഡിൽ നിന്നുള്ള 2,570 മധ്യവയസ്കരായ പുരുഷന്മാരിൽ 1980 കളിലാണ് പഠനം ആരംഭിച്ചത്. ഇന്നുവരെ രജിസ്റ്റർ ചെയ്ത വിവരങ്ങളുടെ അടിസ്ഥാനത്തിൽ അവരുടെ ആരോഗ്യവും മരണനിരക്കും നിരീക്ഷിച്ചു. അതിൽ പഠനത്തിൽ പങ്കെടുത്തവരിൽ 25 ശതമാനം പേർക്ക് കാൻസർ വികസിച്ചതായി കണ്ടെത്തി.

പ്രായം, ജീവിതശൈലി, ഉറക്കത്തിന്റെ ഗുണനിലവാരം, വിഷാദരോഗ ലക്ഷണങ്ങൾ, ബോഡി മാസ് സൂചിക, ഹൃദ്രോഗം, അവയുടെ അപകടസാധ്യത ഘടകങ്ങൾ എന്നിവ കണക്കിലെടുക്കാതെ കാൻസർ സാധ്യതയുമായുള്ള ഈ ബന്ധം നിരീക്ഷിച്ചു. കൂടാതെ, അവിവാഹിതരോ വിധവകളോ വിവാഹമോചിതരോ ആയവരിൽ കാൻസർ മരണനിരക്ക് കൂടുതലാണെന്ന് പഠനത്തിൽ തെളിഞ്ഞതായി ഗവേഷകൻ സിരി ലിസി പറഞ്ഞു.

ഏകാന്തത ആരോഗ്യപരമായ പ്രതികൂല ഫലങ്ങൾ സൃഷ്ടിക്കുന്നതിനാൽ ഇതിനെ കുറിച്ച് കൂടുതൽ വിശദമായി പരിശോധിക്കേണ്ടത് അത്യാവശ്യമാണ്. ഏകാന്തതയും അതുമൂലമുണ്ടാകുന്ന ആരോ​ഗ്യപ്രശ്നങ്ങളും ലഘൂകരിക്കുന്നതിന് അതിനുള്ള മികച്ച മാർഗ്ഗങ്ങൾ കണ്ടെത്തുന്നതിനും ഈ പഠനം സഹായിക്കുമെന്നാണ് കരുതുന്നതെന്നും  അദ്ദേഹം പറഞ്ഞു.

health tips
Advertisment