Advertisment

ടി ജെ എസ് വി സുബ്രു ഗുരുവായൂരിന് യാത്രയയപ്പ് നൽകി.

New Update

ദമാം: ജാതി മത വർഗ്ഗ വർണ്ണ വ്യത്യാസമില്ലാതെ പ്രവർത്തിക്കുന്ന തൃശൂർ ജില്ലക്കാരായ പ്രവാസികളുടെ സംഘടനയായ തൃശൂർ ജില്ലാ സൗഹൃദവേദിയുടെ ദമ്മാം ഘടകം കലാകൺവീനർ ശ്രീ. സുബ്രു ഗുരുവായൂരിന് യാത്രയയപ്പ് നൽകി. സംഘടനയുമായി ബന്ധപ്പെട്ട് വളരെ ഊർജ്ജസ്വലനായി പ്രവർത്തിച്ചിരുന്ന അദ്ദേഹം കലാ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിൽ മുൻപന്തിയിലായിരുന്നു. പ്രവാസ ജീവിതം അവസാനിപ്പിച്ചു കൊണ്ട് നാട്ടിലേക്ക് മടങ്ങുന്ന അദ്ദേഹത്തിന്റെ അഭാവം സംഘടനക്ക് ചെറുതല്ലാത്ത നഷ്ടമാണെന്ന് ഭാരവാഹികൾ വിലയിരുത്തി. സംഘടനയുടെ ഓര്‍മ്മ ഫലകം ഭാരവാഹികൾ  സുബ്രുവിന് സമ്മാനിച്ചു.

Advertisment

publive-image

സുബ്രു ഗുരുവായൂർ തന്റെ ജീവിതം തന്നെ ഒരു കലാസപര്യയാക്കി മാറ്റിയ വ്യക്തിയാണ്. വളരെ ചെറുപ്പം മുതൽ കലയോടുള്ള അടങ്ങാത്ത അഭിനിവേശം അദ്ദേഹത്തിലെ ചിത്രകലയെയാണ് ആദ്യം പുറത്തുകൊണ്ടുവന്നത്. തുടർടന്നങ്ങോട്ടു നാട്ടിലെ അറിയപ്പെടുന്ന ഒരു കലാകാരനായി മാറിയ അദ്ദേഹം നാടക സംവിധാനത്തിലൂടെയും മറ്റും തൃശൂർ ജില്ലയിലും കേരളത്തിലെ മറ്റു പലയിടങ്ങളിലും തന്റെ സാന്നിധ്യം അറിയിച്ചു.

24 വര്ഷം മുൻപ് സൗദിയിലെത്തിയ അദ്ദേഹം കിഴക്കൻ പ്രവിശ്യയിലെ പ്രധാന സംഘടനയോടൊത്തു ചേർന്ന് പ്രവർത്തിക്കുകയും നിരവധി നാടകങ്ങൾ, നാടൻ കലാവിഷ്കാരം, നാടൻപാട്ടുകൾ, ഒപ്പന എന്നിവ അണിയിച്ചൊരുക്കുകയും അതിനെല്ലാം രംഗപടം ഒരുക്കി അഭിനയിക്കുകയും ചെയ്ത്‌ കൊണ്ട് തന്റെ കഴിവു തെളിയിക്കുകയും പ്രശംസ പിടിച്ചു പറ്റുകയും ചെയ്തിട്ടുണ്ട്. തൃശൂർ ജില്ലാ സൗഹൃദവേദിയുടെ കലാ കൺവീനർ ആയി പ്രവർത്തിച്ച് സഘടനയുടെ എല്ലാ കുടുംബ സംഗമങ്ങളും ചിട്ടയായി ഒരുക്കുന്നതിൽ സ്തുത്യർഹമായ പങ്കുവഹിച്ചു.

യാത്രയയപ്പിന് നന്ദി പറഞ്ഞു കൊണ്ട് തൻറെ ഓർമ്മകളെ അയവിറക്കിയ ശ്രീ. സുബ്രു, സംഘടന നൽകിയ സ്നേഹവും അംഗീകാരവും വിലപ്പെട്ടതാണെന്നും നാട്ടിലിരുന്നു കൊണ്ടും സംഘടനയുടെ ഏതാവശ്യങ്ങൾക്കു വേണ്ടിയും പ്രവർത്തിക്കുവാൻ തയ്യാറാണെന്നും പറഞ്ഞു.

തൃശ്ശൂർ ജില്ലാ സൗഹൃദവേദി ദമ്മാം ഘടകം പ്രസിഡൻ്റ് ഉമ്മർഫാറൂഖ് ബ്രോഡ് വേ അധ്യക്ഷനായ യോഗത്തിൽ സെക്രട്ടറി ശശികുമാർ മുള്ളൂർക്കര സ്വാഗതം പറഞ്ഞു. ഭാരവാഹികളായ അഫ്സൽ വടക്കേക്കാട്, സന്തോഷ് ഗുരുവായൂർ, ഉണ്ണികൃഷ്ണൻ മാള, ജോളി പിടിയത്ത്, നസീർ അമ്പലത്ത്, സുരേഷ്ബാബു എന്നിവർ ആശംസ പ്രസംഗം നടത്തി. വൈസ്‌ പ്രസിഡന്റ്‌ രാജീവ് ചാവക്കാട് നന്ദി പറഞ്ഞു.

Advertisment