സുഗീതിന്റെ പുതിയ ചിത്രം കിനാവള്ളി ; പ്രേതകഥ പറയുന്ന ചിത്രത്തിൻറെ ട്രെയ്‌ലർ പുറത്തിറങ്ങി

ഫിലിം ഡസ്ക്
Saturday, July 21, 2018

സുഗീത് സംവിധാനം ചെയ്യുന്ന പ്രേതക്കഥ പറയുന്ന ചിത്രമാണ് കിനാവള്ളി. പുതുമുഖമായ സുരഭി സന്തോഷ്, അജ്മല്‍ സെയ്ന്‍, വിജയ് ജോണി, സുജിത്ത് രാജ് കൊച്ചുകുഞ്ഞ് എന്നിവര്‍ അഭിനയിക്കുന്ന ചിത്രത്തില്‍ ഹരീഷ് കണാരനും നിര്‍ണായകമായ വേഷത്തില്‍ എത്തുന്നുണ്ട്. ശ്യാം ശീതള്‍, വിഷ്ണു രാമചന്ദ്രന്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ എഴുതിയിരിക്കുന്നത്.

ശാശ്വന്ത്, ശ്രീസായ് സുരേന്ദ്രന്‍, മംഗള്‍ സുവര്‍ണന്‍ എന്നിവരാണ് സംഗീത സംവിധായകര്‍. സൂരജ് എസ് കുറുപ്പാണ് പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്. നവീന്‍ വിജയ് ആണ് എഡിറ്റര്‍. വിവേക് മേനോന്‍ ക്യാമറ.

ഒരു ബംഗ്ലാവില്‍ സമ്മര്‍ വെക്കേഷനായി ചെറുപ്പക്കാരായ ദമ്പതികളും സുഹൃത്തുക്കളും എത്തുന്നതും അവിടുത്തെ പ്രേതബാധയും മറ്റുമാണ് ചിത്രത്തിന്റെ ഇതിവൃത്തമെന്ന് ട്രെയിലറില്‍നിന്ന് മനസ്സിലാകുന്നുണ്ട്.

×