Advertisment

മനംകുളിരുന്ന അനുഭവമായി സമ്മര്‍ ഫെസ്റ്റ്  2018 സമാപിച്ചു.

author-image
admin
New Update
റിയാദ്: രാജ്യത്തിന്റെ സ്വാതന്ത്ര്യ പോരാട്ട സ്മരണകള്‍  നെഞ്ചിലേറ്റിയും  പൗരബോധത്തിന്റെ  ഉത്തമ മാതൃകകളായും റിയാദ് സലഫി മദ്രസ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച സമ്മര്‍ ഫെസ്റ്റ് 2018 ശ്രദ്ധേയമായി. രണ്ട് മാസക്കാലത്തെ അവധിക്കാല ഇസ്‌ലാമിക് കോഴ്സിന്റെ ഭാഗമായാണ് ചടങ്ങ് സംഘടിപ്പിച്ചത്.. റിയാദിലെ മത-സാമൂഹ്യ-രാഷ്ട്രീയ കൂട്ടായ്മകളുടെ പൊതുവേദിയായ എന്‍.ആര്‍.കെ.യുടെ  ട്രഷറര്‍ അബ്ദുസമദ് കൊടിഞ്ഞി സെമിനാര്‍ ഉദ്ഘാടനം ചെയ്തു.മത-ഭൗതിക മേഖലകളെ സമന്വയിപ്പിച്ച് കൊണ്ട് ഉത്തമപൗരന്മാരെ വാര്‍ത്തെടുക്കുന്ന റിയാദ് സലഫി മദ്രസയുടെ സേവനങ്ങള്‍ പ്രവാസി സമൂഹത്തിന് മുതല്‍ക്കൂട്ടാണെന്ന് അദ്ദേഹം വിശദീകരിച്ചു.
publive-image
റിയാദ് സലഫി മദ്രസ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച സമ്മർ ഫെസ്റ്റ് 2018ൽ നടന്ന സെമിനാർ എൻ.ആർ.കെ ട്രഷറർ അബ്ദുസ്സമദ് കൊടിഞ്ഞി ഉദ്ഘാടനം ചെയ്യുന്നു
“ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ ഇന്നലെകള്‍” എന്ന സെമിനാറിലൂടെ   ചരിത്രത്തിന്റെ ജ്വലിക്കുന്ന ഓര്‍മ്മകളെ മനോഹരമായ പോസ്റ്റര്‍ പ്രദര്‍ശനങ്ങള്‍ , ചരിത്ര പ്രഭാഷണങ്ങള്‍, ദേശ ഭക്തിഗാനങ്ങള്‍  എന്നിവയിലൂടെ അവതരിപ്പിച്ച വിദ്യാര്‍ഥികളുടെ ദേശബോധത്തെ  ചടങ്ങില്‍ പങ്കെടുത്തവര്‍ മുക്തകണ്ഠം പ്രശംസിച്ചു. എക്സിറ്റ് 16-ലെ അല്‍ ഖിമ്മ ഇസ്തിറാഹയില്‍ വെച്ച് നടന്ന ചടങ്ങില്‍ അവധിക്കാല കോഴ്സ് വിദ്യാര്‍ത്ഥികള്‍ക്കായി സലാഡ് മൈകിംഗ്, നീന്തല്‍ മത്സരം , കബഡി , വടംവലി, ഫുട്ബാള്‍ തുടങ്ങി നിരവധി കലാകായിക മത്സരങ്ങളും സംഘടിപ്പിച്ചു.
അവധിക്കാല കോഴ്സില്‍ വിശ്വാസം, കര്‍മ്മം ,സ്വഭാവം, ചരിത്രം, കരിയര്‍ ഗൈഡന്‍സ്, വ്യക്തിത്വ വികസന  ടിപ്സ്, ഫീല്‍ഡ് ട്രിപ്പ്‌, സോഷ്യല്‍ മീഡിയ ആസക്തി തുടങ്ങി വിവിധ വിഷയങ്ങളില്‍ പ്രഗല്‍ഭരായ അദ്ധ്യാപകരും പരിശീലകരും ക്ലാസ്സുകള്‍ നടത്തി. മയ്യിത്ത് പരിപാലനം ഡെമോ , അല്‍ മറായി ഫാം സന്ദര്‍ശനം തുടങ്ങിയ ശ്രദ്ധേയ സെഷനുകള്‍ കുട്ടികള്‍ക്ക് നവ്യാനുഭവമായിരുന്നു. കാലിക വിഷയങ്ങളോട് സര്‍ഗ്ഗാത്മകമായി പ്രതികരിക്കാന്‍  വിദ്യാര്‍ത്ഥികളെ   പ്രാപ്തമാക്കുന്ന സംവാദ സദസ്സുകളും വിചാരവേദികളും പ്രവാസി വിദ്യാര്‍ത്ഥികളില്‍ വലിയ സ്വാധീനം ചെലുത്തുന്നവയായിരുന്നു. ലെവിയെ സംബന്ധിച്ചുള്ള ഹൃദയസ്പര്‍ശിയായ കുറിപ്പുകളും  കവിതകളും  ഉയര്‍ന്ന  സാഹിത്യ നിലവാരവും സാമൂഹിക അവബോധവും  അടയാളപ്പെടുത്തിയതായി ജൂറി അഭിപ്രായപ്പെട്ടു.
publive-image
റിയാദ് സലഫി മദ്രസയില്‍ വെച്ച് നടന്ന സമ്മാനദാന ചടങ്ങില്‍ അദീബ് അബ്ദുല്‍ നാസര്‍, നിഫാല്‍ ഹമീദ്, യാര അബ്ദുല്‍ അസീസ്‌ ,നാജിയ ഷാജി , കലാകായിക മത്സരങ്ങളില്‍ കൂടുതല്‍ പൊയന്റ്സ് കരസ്ഥമാക്കിയ നിഹ്ല അബ്ദുല്‍ ജലാല്‍ എന്നിവര്‍ക്ക് മികച്ച വ്യക്തിഗത പ്രകടനത്തിനുള്ള ഉപഹാരങ്ങള്‍ സമ്മാനിച്ചു. ക്യാമ്പ്‌ ടോപ്‌ ട്രാവല്‍സിന്റെ ടൂര്‍ വൗച്ചര്‍ സമ്മാനം നൗഫല്‍ സാഹിബ്‌ ഏറ്റുവാങ്ങി. ചടങ്ങില്‍ റിയാദ് ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ പ്രസിഡന്റ്‌ കെ.ഐ.ജലാല്‍ അധ്യക്ഷത വഹിച്ചു. ആദില്‍ ഹുസൈന്‍, നാദിർ മുഹമ്മദ് നൂരിഷാ ‌,  നദീം, അഫ്രാൻ , മുറൈഷിദ് ,മെഹ്‌റിൻ , ഹൈഫ , ഫാത്തിമ റയ്യാൻ എന്നിവർ വിദ്യാര്‍ത്ഥികളെ പ്രതിനിധീകരിച്ചു സംസാരിച്ചു.
അഡ്വക്കേറ്റ് അബ്ദുല്‍ ജലീല്‍, മന്‍സൂര്‍ സിയാംകണ്ടം, ടി.കെ.നാസര്‍,  ഫൈസല്‍ പൂനൂര്‍, അമീന്‍ ചാലിയം , ലുഖ്മാന്‍ ,അക്ബര്‍ വേങ്ങാട്ട് , ഹുസൈന്‍ താന്നിമൂട്ടില്‍, അലി മോന്‍   എന്നിവര്‍ പങ്കെടുത്തു. ഫസലു റഹ്മാന്‍ അറക്കല്‍, അംജദ് അന്‍വാരി, മുജീബ് ഇരുമ്പുഴി, ആതിഫ് ബുഖാരി, ബഷീർ സ്വലാഹി , നജീബ് സ്വലാഹി ,ഹസീന കോട്ടക്കല്‍, റുഖ്സാന ടീച്ചര്‍, സമീന ടീച്ചര്‍, ശിഫ ഷെറിന്‍, റജീന സിവി, റജീന സിപി , താജുന്നീസ , റംലത്ത് ടീച്ചര്‍, രഹന അബ്ദുല്‍ ജലാല്‍  , റസീന ടീച്ചർ , സിസില കബീർ എന്നിവര്‍ മത്സരങ്ങള്‍ നിയന്ത്രിച്ചു .
കബീര്‍ ആലുവ, അബ്ദുല്‍ വഹാബ് പാലത്തിങ്കല്‍, അബ്ദുല്‍ അസീസ്‌ കോട്ടക്കല്‍, ഇഖ്ബാല്‍ വലിയോറ, ടിപി മര്‍സൂഖ്, മിദ്‌ലാജ് സ്വലാഹി , സിബ്ഗത്തുള്ള , മുനീര്‍ നന്മണ്ട, മുജീബ് ഒതായി, ബാസിൽ പുളിക്കൽ, സ്വാലിഹ് തൃശൂർ , വാജിദ് ചെറുമുക്ക്  എന്നിവര്‍ നേത്രുത്വം നല്‍കി. ഹജ്ജ് അവധിക്ക് ശേഷം സലഫി മദ്രസ ഓഗസ്റ്റ്‌ 31-ന് തുറക്കുമെന്ന് പ്രിന്‍സിപ്പല്‍ സഅദുദ്ദീന്‍ സ്വലാഹി അറിയിച്ചു.സന്ദര്‍ശക വിസയില്‍ സൗദിയില്‍ എത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് റിയാദ് സലഫി മദ്രസയില്‍ എല്‍.കെ.ജി.മുതല്‍ 7 വരെയുള്ള ക്ലാസ്സുകളിലേക്ക് ഇന്റര്‍വ്യൂ മുഖേന  അഡ്മിഷന്‍ നല്‍കുന്നതാണ്. വെള്ളി, ശനി ദിവസങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മദ്രസയുടെ അഡ്മിഷന്‍ സംബന്ധമായ അന്വേഷണങ്ങള്‍ക്ക് 0562935623, 0596639923 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ് .
Advertisment