Advertisment

മധുരരാജയിലെ തീയറ്ററില്‍ ആഘോഷമായ രംഗം പങ്കുവച്ച് സണ്ണി ലിയോണ്‍

author-image
ഫിലിം ഡസ്ക്
New Update

മുംബൈ: മമ്മൂട്ടി ചിത്രം മധുര രാജയിലെ സണ്ണിലിയോണിന്റെ നൃത്തം ആവേശത്തോടെയാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

തിയേറ്ററില്‍ മമ്മൂട്ടിക്കൊപ്പമുള്ള സണ്ണി ലിയോണിയുടെ ഐറ്റം സോങ് കണ്ട് തുള്ളി തിമിര്‍ക്കുന്ന ആരാധകരുടെ വീഡിയോയയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്.

സണ്ണി ലിയോണ്‍ ഈ വീഡിയോ പങ്കു വെച്ചിട്ടുണ്ട്. തിയേറ്ററില്‍ സണ്ണിയുടെ ഗാനത്തിനൊപ്പം ചുവടുവയ്ക്കുന്ന ആരാധകരെയാണ് വിഡിയോയില്‍ കാണാന്‍ കഴിയുക. ഗാനരംഗം എത്തിയപ്പോള്‍തന്നെ ഭൂരിഭാഗം പേരും സീറ്റുകളില്‍ നിന്ന് എഴുന്നേറ്റുകഴിഞ്ഞിരുന്നു.

Advertisment